ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യൻ പുരുഷ ടീമിന്റെ വിജയക്കുതിപ്പ്. ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് ചൈനീസ് തായ്‌പേയെ ഇന്ത്യ തകർത്തത്. ആധികാരികമായാണ് (3 - 0) ഇന്ത്യൻ ജയം. ജയത്തോടെ ഇന്ത്യ ടോപ് 6 ക്ലാസിഫിക്കേഷൻ റൗണ്ടിൽ കടന്നു. സ്‌കോർ: 25-22, 25-22, 25-21

ലോകറാങ്കിങ്ങിൽ 73-ാമതാണ് ഇന്ത്യ. നേരത്തെ, ലോകറാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. റാങ്കിങ്ങിൽ 44-ാം സ്ഥാനത്താണ് ചൈനീസ് തായ്പേ. അടുത്ത റൗണ്ടിൽ ലോക അഞ്ചാം നമ്പർ ടീമായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ.