- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൾസനെ തോൽപ്പിച്ച് നോർവെ ചെസ് ടൂർണ്ണമെന്റിൽ ഇന്ത്യാക്കാരൻ മുന്നിൽ
നോർവെ: നോർവെ ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ ആർ. പ്രഗ്‌നാനന്ദ കരുത്തു കാട്ടി. ക്ലാസിക്കൽ ചെസ്സിൽ കാൾസനെതിരേ പ്രഗ്‌നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ പ്രഗ്‌നാനന്ദ 9-ൽ 5.5 പോയിന്റ്സ് കരസ്ഥമാക്കി ഒന്നാമതെത്തി. തോൽവിയോടെ കാൾസൻ പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ക്ലാസിക്കൽ ചെസ്സിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരേ പ്രഗ്‌നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മത്സരാർഥികൾക്ക് നീക്കങ്ങൾ നടത്തുന്നതിന് കൂടുതൽ സമയം അനുവദിക്കുന്ന ഗെയിമാണ് ക്ലാസിക്കൽ ചെസ്സ്. ക്ലാസിക്കൽ ചെസ്സിൽ ഇരുവരും മുൻപ് മൂന്ന് തവണ മത്സരിച്ചപ്പോഴും സമനിലയായിരുന്നു ഫലം. കൂടുതൽ സമയവും പിന്നിൽ നിന്ന ശേഷമാണ് പ്രഗ്‌നാനന്ദ ജയിച്ചുകയറിയത്. കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പിൽ കാൾസനോട് ഏറ്റ തോൽവിക്കുള്ള തിരിച്ചടി കൂടിയായിത്. ക്ലാസിക്കൽ ചെസ്സിൽ കാൾസനെ തോൽപ്പിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ.
വനിതകളുടെ മത്സരത്തിൽ പ്രഗ്‌നാനന്ദയുടെ സഹോദരി ആർ. വൈശാലിയും 5.5 പോയിന്റോടെ ഒന്നാമതെത്തി. അന്ന മുസിചുക്കിനെതിരേ സമനില പിടിച്ചതോടെയാണിത്. അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയോ കറുവാനയാണ് രണ്ടാംസ്ഥാനത്ത്.