- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ ഞെട്ടി ഇന്ത്യ! സൂപ്പർ താരം പിവി സിന്ധുവിനെ അട്ടിമറിച്ച് തായ്ലൻഡ് താരം; സുപനിദ കെയ്തോങിന്റെ വിജയം ഏകപക്ഷീയമായ സെറ്റുകൾക്ക്; കഴിഞ്ഞ വർഷവും സെമിയിൽ സിന്ധുവിനെ വീഴ്‌ത്തിയത് സുപനിദ തന്നെ
ന്യൂഡൽഹി: ഇരട്ട ഒളിംപിക്സ് മെഡൽ ചാമ്പ്യനും ഇന്ത്യയുടെ സ്റ്റാർ ഷട്ലറുമായ പിവി സിന്ധുവിന് ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി തോൽവി. ഇന്ത്യ ഓപ്പൺ ബാഡ്മിന്റെ പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ താരം തോൽവി പിണഞ്ഞ് പുറത്തായി.
ലോക റാങ്കിങിൽ ഏഴാം സ്ഥാനത്തുള്ള മുൻ ചാമ്പ്യൻ കൂടിയായ സിന്ധുവിനെ 30ാം റാങ്കിലുള്ള തായ്ലൻഡിന്റെ സുപനിദ കെയ്തോങാണ് അട്ടിമറിച്ചത്. കഴിഞ്ഞ സീസണിലും സുപനിദയ്ക്ക് മുന്നിലാണ് സിന്ധുവിന്റെ പോരാട്ടം അവസാനിച്ചത്. അന്ന് പക്ഷേ സെമിയിലായിരുന്നു തോൽവി. രണ്ട് സെറ്റ് മാത്രമാണ് പോരാട്ടം നീണ്ടത്. സ്‌കോർ: 14-21, 20-22.
ആദ്യ സെറ്റ് തീർത്തും ഏകപക്ഷീയമപ്പോൾ രണ്ടാം സെറ്റിൽ സിന്ധു തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഒരു ഘട്ടത്തിൽ 19-20 എന്ന നിലയിലേക്ക് താരം മത്സരം എത്തിച്ചു. എന്നാൽ അന്തിമ വിജയം സുപനിദ കൈവിട്ടില്ല.
മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ സൈന നേഹ്വാൾ വിജയത്തോടെ തുടങ്ങി. കടുത്ത പോരാട്ടം അതിജീവിച്ചാണ് സൈനയുടെ മുന്നേറ്റം. ഡെന്മാർകിന്റെ മിയ ബ്ലിച്ഫെൽഡിനെയാണ് സൈന വീഴ്‌ത്തിയത്. സ്‌കോർ: 21-17, 12-21, 21-19.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്എസ് പ്രണോയിയെ വീഴ്‌ത്തി നിലവിലെ ചാമ്പ്യൻ ലക്ഷ്യ സെൻ കുതിപ്പ് ആരംഭിച്ചു. രണ്ട് സെറ്റ് മാത്രം നീണ്ട പോരിൽ അനായാസ വിജയമാണ് ലോക റാങ്കിങിൽ ഒൻപതാം സ്ഥാനത്തുള്ള പ്രണോയിക്കെതിരെ 12ാം റാങ്കിലുള്ള സെൻ സ്വന്തമാക്കിയത്. സ്‌കോർ: 21-14, 21-15.
സ്പോർട്സ് ഡെസ്ക്