- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തോളം എതിരാളികളെ നേരിട്ട് സെമിഫൈനലിൽ എത്തിയ ഈശ്വരി പരുക്കകളുമായി പൊരുതി വീണു; കൊൽക്കത്തയിലെ ഇടിക്കൂട്ടിൽ പെൺപുലിയായി കേരളത്തിന്റെ ഈശ്വരി; ഈ വെങ്കലത്തിന് സ്വർണ്ണ തിളക്കം
കൊല്ലം: കൊൽക്കത്തയിൽ നടന്ന ഐ സി എസ് സി ദേശീയ സ്‌കൂൾ കരാട്ടെ ചെംമ്പ്യൻ ഷിപ്പിൽ കൊല്ലം സ്വദേശി ഈശ്വരിക്ക് വെങ്കലം കിട്ടുമ്പോൾ അത് കഠിനാധ്വാനത്തിനുള്ള അംഗീകാരമാകുന്നു. അണ്ടർ 14 വിഭാഗത്തിലാണ് ഈ ഏഴാംക്ലാസ് കാരി മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. പത്തോളം എതിരാളികളെ നേരിട്ട് സെമിഫൈനലിൽ എത്തിയ ഈശ്വരി പരുക്കകളോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. തലാനാരിഴയ്ക്ക് ഈശ്വരിക്ക് ഫൈനൽ നഷ്ടമായി .
കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന ദേശീയ ചാംമ്പ്യൻ ഷിപ്പിൽ 22സഴ 24കെജി കാറ്റഗറിയിൽ ഈശ്വരി വെള്ളി സ്വന്തമാക്കിയിരുന്നു. ഇക്കൊല്ലം 26സഴ30സഴ യിലാണ് ഈശ്വരി മത്സരിച്ചത്. കഴിഞ്ഞതവണ മൂന്ന് എതിരാളികളെയാണ് ഈശ്വരി നേരിട്ടത്.എന്നാൽ ഇക്കൊല്ലം പത്ത് എതിരാളികളോട് പൊരുതിയായിരുന്നു ഈശ്വരിയുടെ മെഡൽ നേട്ടം.
ഏഴാം വയസ്സ് മുതൽ കരാട്ടെ പരിശീലിക്കുന്ന ഈശ്വരി ഇതിനകം ദേശീയ ചാംമ്പ്യൻ ഷിപ്പിൽ രണ്ട് മെഡലുകൾ നേടി. സംസ്ഥാന തലത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കലവുമാണ് ഈശ്വരിയുടെ അക്കൗണ്ടിലുള്ളത്. കൊല്ലം ഇരവിപുരം ആലുംമൂട് സാജൻ എം ,അനു ടി ദമ്പതികളുടെ മകളാണ് ഈശ്വരി. സെൻസായി വിനീതാണ് ഈശ്വരിയുടെ പരിശീലകൻ .
സ്വർണത്തേക്കാൾ തിളക്കമുണ്ട് ഈശ്വരിക്ക് ലഭിച്ച വെങ്കലത്തിനെന്ന് അച്ഛൻ സാജൻ പറഞ്ഞു. അച്ഛനും അമ്മ അനുവും ചുരുക്കം ചില അദ്ധ്യാപകരും കൂട്ടുകാരും നൽകുന്ന പ്രോത്സാഹനമായിരുന്നു ഈശ്വരിയുടെ ഊർജം. പ്രതിഭയും ആത്മവിശ്വാസവും പരിശീലനവും ഉണ്ടെങ്കിൽ ഒരു പ്രതിസന്ധിയും തടസ്സമാകില്ലെന്ന് ഈശ്വരി തെളിയിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ അനു പറഞ്ഞു. തങ്കശ്ശേരി ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഈശ്വരി.
മറുനാടന് മലയാളി ബ്യൂറോ