- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസീലിയൻ മോഡലിന് നെയ്മർ അയച്ച രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്ത്; കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളിൽ വേർപിരിഞ്ഞ് നെയ്മറും പങ്കാളിയും; അഭ്യൂഹങ്ങൾ പരന്നതോടെ വിശദീകരണവുമായി ബ്രൂണ ബിയകാർഡി
സാവോപോളോ: കുഞ്ഞ് പിറന്ന് പിറന്ന രണ്ട് മാസം പൂർത്തിയാവും മുമ്പ് പങ്കാളി ബ്രൂണ ബിയകാർഡിയുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ വേർപിരിഞ്ഞു. ബ്രസീലിയൻ മോഡൽ അലിൻ ഫാരിയാസിന് നെയ്മർ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ബ്രൂണ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. താനും നെയ്മറും തമ്മിൽ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളതെന്ന് ബ്രൂണ സാമൂഹികമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി. അതേ സമയം ഫാരിയാസുമായുള്ള ചാറ്റ് വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന നിലപാടിലാണ് നെയ്മർ.
കഴിഞ്ഞ മാസമായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. അതിനിടെ നെയ്മർക്ക് അലിനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഈ വർഷമാദ്യ രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബിൽ പാർട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങൾ പരന്നതിനാലാണു വിശദീകരണം നൽകുന്നതെന്നും ബ്രൂണ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.
''ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളിയല്ല. ഞാനും നെയ്മറും തമ്മിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചർച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാൻ കരുതുന്നു.'' ബ്രൂണ കുറിച്ചിട്ടു.
മോഡലിന്റെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടായിരുന്നു നെയ്മർ ബ്രസീലിയൻ മോഡലിന് സന്ദേശമയച്ചത്. ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള സന്ദേശമാണ് അയച്ചതെന്ന് നെയ്മർ പറഞ്ഞു. ബ്രസീൽ സൂപ്പർ താരത്തിന് ഇൻഫ്ലുവൻസറായ ഫെർണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തുടർന്ന് നെയ്മാർ സമൂഹമാധ്യമത്തിൽ പങ്കാളി ബ്രൂണയോടു മാപ്പു പറഞ്ഞു. മുൻകാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തിൽ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്.
നെയ്മറും ബ്രൂണയും 2012-ൽ റിയോ കാർണിവലിലാണ് പരിചയപ്പെടുന്നത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം 2022-ൽ ഇരുവരും ഒന്നിച്ചു. വിവാഹനിശ്ചയം വരെ കാര്യങ്ങളെത്തിയെങ്കിലും വീണ്ടും പ്രശ്‌നങ്ങളുണ്ടായി. പിന്നീട് പ്രശ്‌നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ൽ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലിൽ മാതാപിതാക്കളാകാൻ പോകുന്ന സന്തോഷവാർത്ത പങ്കുവെക്കുകയായിരുന്നു.
ഇതിനിടെ ഗർഭിണിയായ ബ്രൂണയെ നെയ്മർ വഞ്ചിച്ചുവെന്ന രീതിയിൽ വീണ്ടും വാർത്തകൾ വന്നു. ഇതോടെ താരം പരസ്യമായി മാപ്പ് പറഞ്ഞു. മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവർക്കും കുഞ്ഞ് പിറന്നു.
മറുനാടന് ഡെസ്ക്