മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും അതിയയും തമ്മിലുള്ള വിവാഹത്തിന് എത്താൻ വിരാട് കോലി അടക്കമുള്ളവർക്ക് സാധിച്ചിരുന്നില്ല. എന്നാൽ, സമ്മാനം നല്കിയിൽ അടക്കം കോലി പിശുക്കൊന്നും കാണിച്ചില്ല. 2.17 കോടി രൂപയുടെ കാറാണ് കോലി നൽകിയത്. കെ.എൽ രാഹുലിനും ബോളിവുഡ് നടി അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ തന്നെയാണ് ലഭിച്ചത്.

അതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയും ഭാര്യയും ചേർന്ന് വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വിലവരുന്ന വീടാണ്. ബോളിവുഡ് നടന്മാരായ സൽമാൻ ഖാൻ 1.64 കോടിയുടെ ഔഡി കാറും അർജുൻ കപൂർ 1.5 കോടി വിലവരുന്ന ഡയമണ്ട് നെക്ലേസും ജാക്കി ഷ്രോഫ് 30 ലക്ഷത്തിന്റെ വാച്ചും സമ്മാനമായി നൽകി.

വിരാട് കോഹ്‌ലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശർമയും ചേർന്ന് 2.17 കോടി രൂപ വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാറാണ് വിവാഹ സമ്മാനമായി നൽകിയത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി 80 ലക്ഷത്തിന്റെ കവാസാക്കി നിഞ്ജ ബൈക്കും സമ്മാനമായി നൽകി. എന്നാൽ, ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കളിക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാനായില്ല.

സുനിൽ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിൽ ജനുവരി 23നായിരുന്നു വിവാഹ ചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഐ.പി.എൽ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടെയും കുടുംബം അറിയിച്ചു.