മെൽബൺ: ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തോടെ ടെന്നീസ് കോർട്ടിനോട് വിടപറയാൻ ഇന്ത്യൻ താരം സാനിയ മിർസയ്ക്ക് ഇനി വേണ്ടത് ഒരു ജയം മാത്രം... ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം ചൂടാൻ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഇനി ജയത്തിന്റെ ദൂരംമാത്രം. സെമിയിൽ തകർപ്പൻ വിജയം നേടിയാണ് സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലിലെത്തിയത്.

സെമിയിൽ ബ്രിട്ടന്റെ നിയാൽ സ്‌കപ്സ്‌കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകർത്താണ് ഇന്ത്യൻ ജോഡി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ: 6-4, 7-6 (119). സൂപ്പർ ട്രൈബ്രേക്കറിലായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.

സാനിയയുടെ കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണിത്. അതുകൊണ്ടുതന്നെ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് താരത്തിന്റെ ശ്രമം. ഫൈനലിൽ ഓസ്ട്രേലിയയുടെ ഗാഡെകി-പോൾമാൻസ് സഖ്യമോ ബ്രസീലിന്റെ സ്റ്റെഫാനി-മാറ്റോസ് സഖ്യമോ ആയിരിക്കും സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളി.