- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആര്യന സബലെങ്കയ്ക്ക്; ബെലാറസ് താരത്തിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം; ഫൈനലിൽ എലെന റിബാക്കിനയെ കീഴടക്കി; പുരുഷ സിംഗിൾസ് ഫൈനലിൽ ഞായറാഴ്ച ജോക്കോവിച്ചും സിറ്റ്‌സിപാസും നേർക്കുനേർ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസ് താരം ആര്യന സബലെങ്കയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലിൽ കസാഖ്സ്താൻ താരവും നിലവിലെ വിംബിൾഡൺ ജേതാവുമായ എലെന റിബാക്കിനയെ കീഴടക്കിയതാണ് സബലെങ്ക തന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ: 4-6, 6-3, 6-4.
ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു സബലെങ്കയുടെ കരുത്തുറ്റ തിരിച്ചുവരവ്. ഈ വർഷം തുടങ്ങിയ ശേഷം സബലെങ്ക നേടുന്ന തുടർച്ചയായ 11-ാം ജയമായിരുന്നു ശനിയാഴ്ചത്തേത്. 24കാരിയുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. വിംബിൾണിലും യുഎസ് ഓപ്പണിലും സെമി ഫൈനലിലെത്തിയതാണ് ഇതിത് മുമ്പത്തെ മികച്ച പ്രകടനം.
കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ജേത്രിയായ എലെന റിബാക്കിന ആദ്യ സെറ്റ് നേടിയ ശേഷമാണ് തോൽവിയിലേക്ക് വീണത്. ഒരുതവണ സബലെങ്കയുടെ സെർവ് ബ്രേക്ക് ചെയ്ത റെബക്കിന ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി. എന്നാൽ രണ്ടും മൂന്നും സെറ്റിൽ സെബലങ്ക തിരിച്ചടിക്കുകയായിരുന്നു.
സെമിയിൽ പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലെങ്ക തോൽപ്പിച്ചിരുന്നത്. 2012, 2013 വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ വിക്ടോറിയ അസരങ്കയെ നേരിടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് റെബക്കിന ഫൈനലിൽ കടക്കുന്നത്. സ്‌കോർ 7-6, 6-3.
അതേസമയം, പുരുഷ വിഭാഗം ഫൈനിൽ നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സിറ്റ്‌സിപാസ്, റഷ്യയുടെ കരേൻ ഖച്ചനോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചു. ടോമിക്കെതിരെ ആധികാരികമായിരുന്നു നാലാം സീഡ് ജോക്കോവിച്ചിന്റെ പ്രകടനം.
ആദ്യ സെറ്റിൽ മാത്രമാണ് സെർബിയൻ താരം അൽപമെങ്കിലും വെല്ലുവിളി നേരിട്ടത്. എന്നാൽ എതിർതാരത്തിന്റെ ഒരു സെർവ് ബ്രേക്ക് ചെയ്ത് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. രണ്ടും മൂന്നും സെറ്റിൽ ജോക്കോവിച്ച് എതിരാളിയെ നിലത്ത് നിർത്തിയില്ല. 6-1, 6-2 എന്ന സ്‌കോറിനാണ് ഈ രണ്ട് സെറ്റുകളും മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ ചാംപ്യൻ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് തവണയും സെമിയിൽ പ്രവേശിച്ച താരമാണ് സിറ്റ്‌സിപാസ്. ഖച്ചനോവിനെ 6-7, 4-6, 7-6, 3-6നാണ് സിറ്റ്‌സിപാസ് തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകളും ഖച്ചനോവ് നേടി. എന്നാൽ മൂന്നാം സെറ്റിൽ റഷ്യൻ താരം തിരിച്ചടിച്ചു. എന്നാൽ നാലാം സെറ്റിലേക്ക് പോവുന്നതിന് മുമ്പ് സിറ്റ്‌സിപാസ് മത്സരം പിടിച്ചു. നാലാം സെറ്റ് 3-6നായിരുന്നു സിറ്റ്‌സിപാസ് ജയിച്ചത്.
സ്പോർട്സ് ഡെസ്ക്