- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ; മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായി സാനിയ ബൊപ്പണ്ണ സഖ്യം സെമിയിൽ; നാളെ സെമിയിൽ എതിരാളികൾ ബ്രിട്ടന്റെ നീൽ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ട്
സിഡ്‌നി: ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ സെമിയിൽ കടന്നു. എതിരാളികൾ എത്താത്തതിനാൽ ക്വാർട്ടറിൽ വാക്കോവർ ലഭിച്ചു. ഡേവിഡ് വെഗ (സ്പെയ്ൻ)-ഒസ്തപെങ്കോ (ലാത്വിയ) സഖ്യത്തെയാണ് നേരിടേണ്ടിയിരുന്നത്.നാളെ സെമിയിൽ ബ്രിട്ടന്റെ നീൽ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ടിനെ നേരിടും.
വനിതാ സിംഗിൾസിൽ കസാഖ്സ്ഥാന്റെ എലെന റിബാകിനയും ബെലാറസിന്റെ വിക്ടോറിയ അസെരങ്കയും സെമിയിലെത്തി. ക്വാർട്ടറിൽ റിബാകിന ലാത്വിയയുടെ ജെലെന ഒസ്തപെങ്കൊയെ 6-2, 6-4ന് തോൽപ്പിച്ചു. അസരെങ്ക അമേരിക്കയുടെ ജെസിക പെഗുലയെ 6-4, 6-1ന് കീഴടക്കി. ചെക്ക് താരം കരോലിന പ്ലിസ്‌കോവയും പോളിഷ് താരം മഗ്ദ ലിനെറ്റും തമ്മിലുള്ള ക്വാർട്ടർ ഇന്ന് നടക്കും. ബെലാറസിന്റെ അരീന സബലെങ്ക ക്രൊയേഷ്യയുടെ ഡോന വെകികിനെയും നേരിടും.
പുരുഷ സിംഗിൾസിൽ റഷ്യയുടെ കരൺ കചനോവ് അവസാന നാലിൽ ഇടംപിടിച്ചു. ക്വാർട്ടറിൽ 7-6, 6-3, 3-0ന് മുന്നിട്ടുനിൽക്കുമ്പോൾ അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡ പരിക്കുമൂലം പിന്മാറി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും സെമിയിലെത്തി. ചെക്ക് താരം ജിറി ലെഹെകയെ 6-3, 7-6, 6-4ന് കീഴടക്കി.
സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഇന്ന് ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രേ റുബ്ലേവുമായി ഏറ്റുമുട്ടും. അമേരിക്കയുടെ ബെൻ ഷെൽട്ടൺ നാട്ടുകാരനായ ടോമി പോളിനെ നേരിടും.
സ്പോർട്സ് ഡെസ്ക്