ടെക്‌സാസിലെ ചെറിയ ദ്വീപായ സൗത്ത് പാഡ്രെയിൽ പതിവ് പോലെ ഈ മാർച്ചിലും ആഘോഷത്തിന്റെ രാവുകൾ അരങ്ങേറാൻ ആരംഭിച്ചുവെന്ന് റിപ്പോർട്ട്. സ്പ്രിങ് ബ്രേക്കെടുക്കാനെത്തുന്ന വിദ്യാർത്ഥികളും വിദ്യാർത്ഥിനികളുമാണ് ഇവിടുത്തെ രാത്രികളെ ഉന്മാദലഹരികളാൽ കൊഴുപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പതിവ് പോലെ നഗരത്തിലെ സുന്ദരികളായ കോളജ് കുമാരികൾ എല്ലാവരും അർധനഗ്‌നരായി ബീച്ചുകളിലേക്കൊഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്. മദ്യവും സെക്‌സും മയക്കുമരുന്നുമൊക്കെയായി എങ്ങും ആഘോഷം അരങ്ങ് തകർക്കുകയാണ്. ഇതെല്ലാം കണ്ട് നാട്ടുകാർ പതിവ് പോലെ വാ പൊളിച്ച് നിൽക്കുകയാണ്.

വെറും 3000 പേർ മാത്രം താമസിക്കുന്ന സൗത്ത് പാഡ്രെ ദ്വീപിലേക്ക് മാർച്ചിൽ ഒരു ലക്ഷത്തോളം കോളജ് സ്റ്റുഡന്റ്‌സാണ് അവധി ആഘോഷിക്കാൻ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സാധാരണ ചൂടും ചൂരുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ഈ ചെറു ദ്വീപ് മാർച്ച് മാസമാകുമ്പോൾ മാത്രമാണ് വർഷം തോറും ഇത്തരത്തിൽ ഉത്സാഹത്തിമർപ്പിലമരുന്നത്. സ്പ്രിങ് ബ്രേക്ക് പ്രമാണിച്ച് ഇവിടെ ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളിലാണ് വിദ്യാർത്ഥികൾ ഏർപ്പെടുന്നത്. ഇവിടുത്തെ ബാറുകളിലും ബീച്ചുകളിലും ഈ അവസരത്തിൽ നിരവധി കുട്ടികളാണ് പ്രതിദിനം വന്നണയുന്നത്.

ആഘോഷത്തിന്റെ ഈ നാളുകളിൽ ആൺ പെൺ വ്യത്യാസമില്ലാതെ കൗമാരക്കാർ അർധനഗ്‌നരായി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ തെരുവുകളിലൂടെയും ബീച്ചുകളിലൂടെയും ലക്കും ലഗാനുമില്ലാതെ കാറ്റത്തിട്ടത് പോലെ കറങ്ങി നടക്കുന്നത് കാണാം. ഉന്മാദത്തിന്റെ ഈ വേളകളിൽ അവർ പരസ്യമായി ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ പോലും ജാള്യത പ്രകടിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. നഗരത്തിന് ഈ അവസരത്തിൽ സാമ്പത്തികമായി ഏറെ നേട്ടമുണ്ടാകുന്നുമുണ്ട്. അതായത് ഈ അവസരത്തിൽ ഇവിടെ വിദ്യാർത്ഥികൾ മില്യൺ കണക്കിന് ഡോളറുകളാണ് ചെലവാക്കുന്നത്.

ബാറുകളിലും ക്ലബുകളിലും ഈ അവസരത്തിൽ വിറ്റഴിയുന്നത് 2.8 മില്യൺ ഡോളറിന്റെ മിക്‌സഡ് ബിവറേജുകളാണ്. ഹോട്ടൽ ബെഡുകൾ വകയിൽ നഗരത്തിന് ഈ അവസരത്തിൽ ലഭിക്കുന്നത് 1.44 മില്യൺ ഡോളറാണ്. മൊത്തത്തിൽ ഒരു സ്പ്രിങ് ബ്രേക്കിൽ നഗരത്തിന് വിദ്യാർത്ഥികളിലൂടെ ലഭിക്കുന്നത് 30.5 മില്യൺ ഡോളറാണ്. സൗത്ത് പാഡ്രെ ദ്വീപിലെ ചെറിയ റിസോർട്ട് ടൗണിലെ റോക്ക് സ്റ്റാർ ബീച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ സന്ദർഭത്തിലെത്തുന്നത്. അതുല്യമായ മണൽപ്പരപ്പിനാൽ ആരെയും ആകർഷിക്കുന്ന ക്ലായ്‌ടോൺ ബീച്ച് ബാറിൽ ഇത്തരം സീസണിൽ ഓരോ ദിവസവും 10,000 പാർട്ടി ഗോയർമാരെങ്കിലും എത്തിച്ചേരുന്നുണ്ടെന്നാണ് കണക്ക്.

ബിക്കിനിയും നനഞ്ഞ ടീഷർട്ടുകളും മറ്റ് അൽപ വസ്ത്രങ്ങളും ധരിച്ച കൗമാരക്കാരികൾ ഇവിടെ ഇവിടെ യുവാക്കളൊടൊപ്പം പലവിധ വിനോദങ്ങളിൽ ഏർപ്പെട്ട് ലഹരി നുണഞ്ഞിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തലയ്ക്ക് വെളിവില്ലാതെ നിരവധി കൗമാരക്കാർ ഇവിടെ സംഗമിക്കുന്ന ഈ അവസരത്തിൽ ഈ ബീച്ച് ടൗണിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ നൂറ് ശതമാനം വർധനവുണ്ടാകുന്നുവെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.ഇവിടെ വെള്ളമടിച്ച് കോൺതിരിഞ്ഞ് തെരുവുകളിലും മറ്റും വീണ് കിടക്കുന്ന വിദ്യാർത്ഥിവിദ്യാർത്ഥിനികളെ സുരക്ഷിതമായ ഇടങ്ങളിലെത്തിക്കുന്നതിനായി ഈ അവസരത്തിൽ അധികമായി പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത്തരക്കാരെ ആവശ്യമെങ്കിൽ അഡ്‌മിറ്റ് ചെയ്ത് ചികിത്സിക്കുന്നതിനായി 36 ബെഡ് ഹോസ്പിറ്റലും സജ്ജമാക്കിയിട്ടുണ്ട്.