- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്പ്രിന്റിന്റെ ലാഭവിഹിതം കുറഞ്ഞു; 2500 പേരെ തൊഴിലിൽ നിന്ന് പിരിച്ചുവിടും; ചെലവു ചുരുക്കൽ നടപടിയുമായി സ്പ്രിന്റ്
ന്യൂയോർക്ക്: ലാഭവിഹിതത്തിലുണ്ടായ തിരിച്ചടി വയർലെസ് കാരിയറായ സ്പ്രിന്റ് കോർപറേഷനിൽ 2500 പേർക്ക് തൊഴിൽ നഷ്ടത്തിന് ഇടയാക്കുന്നു. യുഎസിലെ വയർലെസ് കാരിയറിൽ നാലാം സ്ഥാനത്തു നിൽക്കുന്ന സ്പ്രിന്റ് അതിന്റെ ലാഭവിഹിതം 836 മില്യൺ ഡോളറാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 2.38 ബില്യൺ ഡോളറിന്റെ നഷ്ടം. കൂടാതെ കമ്പനിയുടെ ഓപ്പറേറ്റിങ് വരുമ
ന്യൂയോർക്ക്: ലാഭവിഹിതത്തിലുണ്ടായ തിരിച്ചടി വയർലെസ് കാരിയറായ സ്പ്രിന്റ് കോർപറേഷനിൽ 2500 പേർക്ക് തൊഴിൽ നഷ്ടത്തിന് ഇടയാക്കുന്നു. യുഎസിലെ വയർലെസ് കാരിയറിൽ നാലാം സ്ഥാനത്തു നിൽക്കുന്ന സ്പ്രിന്റ് അതിന്റെ ലാഭവിഹിതം 836 മില്യൺ ഡോളറാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 2.38 ബില്യൺ ഡോളറിന്റെ നഷ്ടം. കൂടാതെ കമ്പനിയുടെ ഓപ്പറേറ്റിങ് വരുമാനം 9.7 ശതമാനം കുറയുകയും ചെയ്തതാണ് ചെലവു ചുരുക്കൽ നടപടിയിലേക്ക് കമ്പനിയെ നിർബന്ധിച്ചത്.
അതേസമയം ചെലവു ചുരുക്കൽ നടപടികൾ നടത്തിയ ശേഷം മാർച്ചിൽ കമ്പനി നേട്ടമുണ്ടാക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. കൻസാസ് ഹെഡ്ക്വാർട്ടേഴ്‌സ് ഉൾപ്പെടെയുള്ള പ്രധാന ആറ് കസ്റ്റമർ കെയർ സെന്ററുകളിലുള്ള 2500 പേർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. ഇതുവഴി 2.5 ബില്യൺ ഡോളറിന്റെ ചെലവു ചുരുക്കലാണ് ഇതിലൂടെ ലക്ഷ്‌യമിടുന്നത്. ഒരു വർഷം മുമ്പുള്ളതിനെക്കാൾ 5,01,000 പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ കൂടി സ്പ്രിന്റ് കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻ വർഷം ഇത് 30,000 ആയിരുന്നു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കസ്റ്റമർ സൈൻ അപ്പുകളും രണ്ടാം പാദത്തിൽ വർധിച്ചതായി കമ്പനി വെളിപ്പെടുത്തുന്നു. വേരിസൺ കമ്യൂണിക്കേഷൻസ്, എടി ആൻഡ് ടി, ടി മൊബൈൽ യുഎസ് എന്നീ കമ്പനികളിൽ നിന്ന് സ്വിച്ച് ചെയ്യുന്നവർക്ക് നിലവിൽ നൽകുന്നതിനെക്കാൾ പകുതി തുക നൽകി സ്പ്രിന്റിൽ ചേരാനുള്ള ഒരുവൻ പദ്ധതി കമ്പനി കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയിരുന്നു.