- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പുട്നിക് വാക്സിൻ ഉത്പാദനം: സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.യുടെ പ്രാഥമിക അനുമതി; കോവിഷീൽഡ് ഉത്പാദനം തുടരും
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി.
അറുപത്തഞ്ചിൽ അധികം രാജ്യങ്ങൾ സ്പുട്നിക് Vയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും യുറോപ്യൻ യൂണിയന്റെയും യു.എസിന്റെയും ആരോഗ്യ അധികൃതരിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്നിക് V വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കൊവാക്സിൻ എന്നിവയെ അപേക്ഷിച്ച് സ്പുട്നിക്കിന് ഉയർന്ന ഫലപ്രാപ്തിയാണുള്ളത്.
സ്പുട്നിക് V വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അപേക്ഷ നൽകിയിരുന്നു. പരീക്ഷണങ്ങൾക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും സ്പുട്നിക് V ഉത്പാദിപ്പിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്പുട്നിക് V വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാൽ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങൾ വേണ്ടിവരും. ഇതിനിടയിൽ തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീൽഡിലും കൊവോവാക്സിലും ആയിരിക്കും- സിറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് എൻ.ഡി.ടിവിയോടു പറഞ്ഞു. ആസ്ട്രാ സെനക്കയുമായി ചേർന്നുള്ള കോവിഷീൽഡ് വാക്സിനാണ് നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്