വിയന്ന: വിയന്ന മലയാളിയും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോ ഓർഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരി സിസ്റ്റർ  ഡോ. മാഗി മാത്യു (43) നിര്യാതയായി. പൈങ്കുളം എസ് എച്ച് ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേറ്ററും സൈക്യാട്രിസ്റ്റുമായിരുന്നു സിസ്റ്റർ മാഗി.

വ്യാഴാഴ്ച വൈകിട്ട് നാലിന് മൃതദേഹം പൈങ്കുളം എസ്. എച്ച്. ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. തുടർന്ന് വെള്ളിയാഴ്ച രാവിലെ വി. കുർബാനയ്ക്കു ശേഷം മൃതദേഹം മൈലക്കൊമ്പ് മഠം ചാപ്പലിലേക്ക് സംവഹിക്കുന്നതാണ്.

മൃതസംസ്‌കാര ശുശ്രൂഷകൾ... വെള്ളിയാഴ്ച 3.30 പി.എം ന് മൈലക്കൊമ്പ് മഠം കപ്പേളയിൽ വി. കുർബാനയോടെ ആരംഭിക്കുന്നതാണ്.

കഴിഞ്ഞ 5 വർഷത്തോളം എസ് എച്ച് ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റ്, അസിസ്റ്റന്റ് അഡ്‌മിനിസ്ട്രറ്റർ, അഡ്‌മിനിസ്ട്രറ്റർ എന്നീ നിലകളിൽ സേവനം ചെയ്തു വരികയായിരുന്നു. എസ്. എച്ച് ഹോസ്പിറ്റൽ സ്ഥാപക സി. ഡോ. എയ്ഞ്ചൽ മേരിയുടെ സഹോദര പുത്രിയും പനച്ചിക്കൽ പരേതരായ മാത്യു, തങ്കമ്മ ദമ്പതികളുടെ പുത്രിയുയാണ്. സഹോദരങ്ങൾ : മോളി തോമസ്, അനു പോൾ, വത്സ ബോബി, മോഹൻ മാത്യു, റാണി തോമസ്, ജോസ് മാത്യു, പരേതയായ റോസമ്മ മാത്യു, ജെസ്സി ജോർജ്, സന്തോഷ് മാത്യു, സേവി മനോ മാത്യു.