- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈത്തണ്ട മുറിച്ചപ്പോൾ വേദന മാറുവാൻ നാഫ്ത്തലിൻ ഗുളിക കഴിച്ചു; രക്തം വാർന്നിട്ടും മരിക്കാതെ വന്നപ്പോൾ കിണറ്റിൽ ചാടി ജീവനൊടുക്കി; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ശ്വാസനാളത്തിൽ വെള്ളം കയറിയതിനെ തുടർന്നുള്ള മുങ്ങി മരണമെന്ന്; ദുരൂഹത വിട്ടുമാറാതെ താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം
തിരുവനന്തപുരം: പത്തനാപുരം താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീ സൂസൻ മാത്യു(54)വിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് സ്ഥിരീകരണം. കൈത്തണ്ടയിലെ മുറിവിലൂടെ രക്തം ഏറെ വാർന്നുവെങ്കിലും മരണം സംഭവിച്ചത് വെള്ളം ശ്വാസനാളത്തിൽ ചെന്നതിനെ തുടർന്നാണെന്നാണ് പരിശോദനാ ഫലം. കൂടാതെ അന്ന നാളത്തിൽ നിന്നും നാഫ്ത്തലിൻ ഗുളികയും കണ്ടെത്തി. കന്യാ സ്ത്രീ ആത്മഹത്യക്കായി ആദ്യം ഇടതു കൈത്തണ്ട മുറിച്ചു. പിന്നീട് വലതു കൈത്തണ്ടയിലും മുറിവ് ഉണ്ടാക്കി. ഈ മുറിവിലൂടെ രക്തം ഏറെ വാർന്നു പോയിട്ടുണ്ട്. പിന്നീട് കിണറ്റിലേക്ക് ചാടി എന്നാണ് പൊലീസ് നിഗമനം. പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തിയ നാഫ്ത്തലിൻ ഗുളിക വേദന അറിയാതിരിക്കാൻ കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത്തരത്തിൽ റിപ്പോർട്ട് വന്നത്. എന്നാൽ പ്രാഥമിക നിഗമനങ്ങൾ കേന്ദ്രീകരിച്ചു തന്നെയാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. കൊലപാതകം എന്ന സ
തിരുവനന്തപുരം: പത്തനാപുരം താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീ സൂസൻ മാത്യു(54)വിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് സ്ഥിരീകരണം. കൈത്തണ്ടയിലെ മുറിവിലൂടെ രക്തം ഏറെ വാർന്നുവെങ്കിലും മരണം സംഭവിച്ചത് വെള്ളം ശ്വാസനാളത്തിൽ ചെന്നതിനെ തുടർന്നാണെന്നാണ് പരിശോദനാ ഫലം. കൂടാതെ അന്ന നാളത്തിൽ നിന്നും നാഫ്ത്തലിൻ ഗുളികയും കണ്ടെത്തി. കന്യാ സ്ത്രീ ആത്മഹത്യക്കായി ആദ്യം ഇടതു കൈത്തണ്ട മുറിച്ചു. പിന്നീട് വലതു കൈത്തണ്ടയിലും മുറിവ് ഉണ്ടാക്കി. ഈ മുറിവിലൂടെ രക്തം ഏറെ വാർന്നു പോയിട്ടുണ്ട്. പിന്നീട് കിണറ്റിലേക്ക് ചാടി എന്നാണ് പൊലീസ് നിഗമനം. പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തിയ നാഫ്ത്തലിൻ ഗുളിക വേദന അറിയാതിരിക്കാൻ കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത്തരത്തിൽ റിപ്പോർട്ട് വന്നത്.
എന്നാൽ പ്രാഥമിക നിഗമനങ്ങൾ കേന്ദ്രീകരിച്ചു തന്നെയാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. കൊലപാതകം എന്ന സംശയത്തിൽ തന്നെ നിൽക്കുന്നതിനാൽ നിരവധി പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. സൂസമ്മയുടെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചും അന്വേണം നടക്കുന്നുണ്ട്. ഇതിൽ നിരവധി തവണ വിളിച്ച ഒരു നമ്പർ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട. ഈ നമ്പറിന്റെ ഉടമയ്ക്ക് കന്യാ സ്ത്രീയുമായി എന്തെങ്കിലും ബന്ധം ഉണ്ടെ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പുനലൂർ ഡി.വൈ.എസ്‌പി എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
ഓർത്തഡോക്‌സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്ററിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവർ കൊല്ലം കല്ലട സ്വദേശിയാണ്. 25 വർഷമായി ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസൻ. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്. കോൺവെന്റിനോട് ചേർന്ന കിണറിന് സമീപത്ത് രക്തപ്പാടുകൾ കണ്ട ജീവനക്കാർ കിണറ്റിൽ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റർ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയിൽ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.
സിസ്റ്ററിന്റെ മുറിയിൽ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്. സ്‌കൂളിൽ ഒരാഴ്ച അവധിയിലായിരുന്നു കന്യാസ്ത്രീ. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ഈ ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ മഠത്തിൽ നടന്നതായി ഒരു വിരവുമില്ലെന്നാണ് മഠം അധികൃതർ പൊലീസിനോട് പറഞ്ഞത്. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് ഇക്കാര്യത്തിൽ നടത്തുന്നത്. കന്യാസ്ത്രീകൾക്കു നേരെ നിരന്തരം പീഡന വാർത്തകൾ പുറത്തു വരുമ്പോഴാണ് ഈ ദുരൂഹ മരണവും എത്തുന്നത്. കുമ്പസാര രഹസ്യം ചോർത്തിയുള്ള പീഡനത്തിൽ ഉഴലുന്ന ഓർത്തഡോക്‌സ് സഭയ്ക്ക് തീർത്തും തലവേദനയാണ് ഈ കേസ്. 25 വർഷമായി പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയാണ് സൂസൻ മാത്യൂ. പത്തനാപുരം മൗണ്ട് താബോർ ദയേറ കോൺവെന്റിലാണ് അവർ താമസിച്ചു വന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മാത്രം വിശ്വസിച്ച് ഈ കേസ് തള്ളി കളയരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള മിക്ക മഠങ്ങളിലും ഇത്തരത്തിൽ ദുർ മരണങ്ങൾ നടക്കുന്നുണ്ട്. അതിനാൽ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരണമെന്നാണ് അഭിപ്രായം. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് പറയുമ്പോഴും മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നു.
കിണറ്റിൽ കമഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനൊപ്പം കൈയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഞരമ്പ് പൂർണ്ണമായും മുറിയുന്ന തരത്തിൽ. ഇത്രയും ആഴത്തിൽ മുറിവ് ഏറ്റ കന്യാസ്ത്രീ എങ്ങനെ കിണറ്റിന് അടുത്തെത്തി എടുത്ത് ചാടിയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കിണറിന് കൈവരിയും ഉണ്ട്. ഇതിന്റെ മുകളിലേക്ക് ഇത്രയേറെ മുറിവുമായി കയറുകയും പ്രയാസകരമാണ്. അതുകൊണ്ട് തന്നെ സിസ്റ്ററുടെ ആത്മഹത്യാ വാദം അംഗീകരിക്കാനാകില്ലെന്ന് പറയുന്നവരുണ്ട്. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ടാകും നിർണ്ണായകം. വെള്ളം കുടിച്ചാണ് മരണമെന്ന് തെളിഞ്ഞാൽ ഈ കേസ് ആത്മഹത്യയാക്കി തന്നെ പൊലീസ് മാറ്റും.
ഹോസ്റ്റലിൽനിന്ന് 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും ഏറെയുണ്ട്. അതിരാവിലേയോ രാത്രിയോ ആകാം സിസ്റ്റർ മരിക്കാൻ ഇട. അതുകൊണ്ട് തന്നെ കിണറ്റിനടത്ത് ഇരുട്ടിൽ ഒറ്റക്ക് ഒരാൾക്ക് എത്താൻ പ്രയാസമാണ്. എന്നിട്ടും എങ്ങനെ കന്യാസ്ത്രീ കിണറ്റിനടുത്തെത്തി എന്നതും പൊലീസിന് കണ്ടെത്തേണ്ടി വരും. ശനിയാഴ്ച രാത്രിയിലും പതിവുപോലെ സുഹൃത്തുക്കളോട് ഇവർ സംസാരിച്ചിരുന്നത്രെ. അസുഖമാണെന്ന് പറഞ്ഞതിനാൽ ഞായറാഴ്ച പുലർച്ച പള്ളിയിൽ പോകാനായി മറ്റുള്ളവർ വിളിച്ചിരുന്നില്ല. അതിനാൽ ഇവർ മുറിയിലുണ്ടായിരുന്നോ എന്നും അറിവില്ല. പ്രാർത്ഥനക്കുശേഷം മടങ്ങിയെത്തിയപ്പോഴും കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഓൾഡ് ഏജ് ഹോമിന്റെ പിന്നിലെ കിണറ്റിൽ മൃതദേഹം കാണുന്നത്.
സൂസമ്മ താമസിച്ചിരുന്ന മുറിയിലും ഭിത്തികളിലും കിണർ വരെയുള്ള വഴികളിലും കിണറ്റിന്റെ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്തക്കറയുണ്ട്. ഇതിൽ പലതും വിരൽ കൊണ്ട് സ്പർശിച്ചവയാണ്. മുടി മുറിച്ച നിലയിലായതും സംശയം വർധിപ്പിക്കുന്നു. വെള്ളിയാഴ്ച സ്‌കൂളിലെത്തിയ ഇവർ ശാരീരികാസ്വസ്ഥതകൾ കാരണം അവധിയെടുത്തിരുന്നു. അതിന് ശേഷം ആശുപത്രിയിലും പോയി. പൊലീസിനോട് കന്യാസ്ത്രീയുടെ മരണം ആത്മഹത്യെന്ന് പറയുമ്പോഴും വ്യക്തമായ വിശദീകരണം പുറംലോകത്തിന് നൽകാൻ മാനേജ്മന്റെ് തയാറായിട്ടില്ല. അൻപതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റർ സൂസമ്മ മുറിയിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സംഭവ ദിവസം അവിടെ ഇല്ലായിരുന്നു. ഇതും സംശയത്തിന് ഇടനൽകുന്നതാണ്.
പ്രദേശവാസികളിൽ ചിലരും ആശ്രമവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണു 10 മണിയോടെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു വലയുമായി അഗ്നിശമന സേനയും പിന്നാലെ പത്തനാപുരം പൊലീസും എത്തി. ചോരപ്പാടുകളും മുടിയും കണ്ടതിനാൽ ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സിസ്റ്റർ സൂസമ്മ ആരോഗ്യപ്രശ്നങ്ങളാൽ മാനസിക വിഷമത്തിലായിരുന്നെന്നു സിസ്റ്ററിന്റെ സഹോദരി അറിയിച്ചതും ചർച്ചയായിട്ടുണ്ട്. കുടുംബത്തിന് സൂസന്റെ മരണത്തിൽ ദുരൂഹതയൊന്നും കാണാനാകുന്നില്ല. കഴിഞ്ഞ 15 മുതൽ കൊല്ലം, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളിൽ സിസ്റ്റർ ചികിത്സയിലായിരുന്നെന്ന് സഹോദരി പൊലീസിനോടു പറഞ്ഞു. അമ്മയുടെ ഓർമദിനത്തിൽ വീട്ടിലെത്തിയ ശേഷം സഹോദരിക്കൊപ്പമാണ് കൊല്ലത്തെ മെഡിക്കൽ കോളജിൽ ആദ്യം ചികിത്സ തേടിയത്.
പിന്നീടു പരുമല ആശുപത്രിയിൽ അഞ്ചു ദിവസം ചികിത്സയിലായിരുന്നു. കടുത്ത അസുഖങ്ങളില്ലെന്നു ബോധ്യപ്പെട്ടു തിരിച്ചയച്ചെങ്കിലും പിന്നീടു മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. മരുന്നു വാങ്ങാൻ അടുത്ത ചൊവ്വാഴ്ച ആശുപത്രിയിൽ പോകണമെന്നു പറഞ്ഞിരുന്നതായും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.