മെൽബൺ: മെൽബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക് അയൽക്കൂട്ടത്തിന്റെ ശ്രാവണോത്സവം  24നു (ശനി) നടക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ഹിൽക്രസ്റ്റ് കോളജ് തിയേറ്ററിൽ ആണ് ആഘോഷ പരിപാടികൾ. ഫെഡറൽ എംപി ആന്റണി ബ്രയാൻ മുഖ്യാതിഥിയായിരിക്കും.

വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന മുപ്പതിൽപരം കലാപരിപാടികൾ, മെൽബണിലെ ആദ്യകാല ഗായകൻ റെജി വർഗീസിന്റേയും മികച്ച അവതാരികയും ഡാൻസറും ഗായികയും ആയ ഡോ. ആഷ, മുഹമ്മദ്, മായാജാലം സൃഷ്ടിക്കുന്ന ജിനോ മാത്യുവിന്റേയും നേതൃത്വത്തിൽ മറ്റു കമ്മിറ്റിക്കാരുടേയും നേതൃത്വത്തിൽ ഓണാഘോഷങ്ങൾക്ക് ചാരുത പകരാൻ അഹോരാത്രം പ്രയത്‌നിക്കുന്നു.

എല്ലാ മലയാളികൾക്കും ബെറിക് അയൽക്കൂട്ടത്തിന്റെ ഓണാഘോഷത്തിലേക്ക് സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു.