- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീചക്രയ്ക്കുള്ളത് പരേതനായ എംഡി! പുളിക്കൽ കുടുംബത്തെ പെരുമ്പാവൂരിൽ കേൾക്കുന്നത് പറഞ്ഞു കേട്ട വീരവാദങ്ങൾ മാത്രം; വീട്ടിലുള്ളത് പ്രായമായ അമ്മയും ജോലിക്കാരിയും; സുരേഷിന്റെ അത്യാഡംബര വീട്ടിലുള്ളതും കറുത്ത കാറും സ്ത്രീകളും മാത്രം; കുലം സിനിമയുടെ നിർമ്മാതാവ് വി എസ് ഗംഗാധരനും പങ്കാളിയെന്ന് അഭ്യൂഹം; ഇരിങ്ങാലക്കുടയിൽ ഡിസ്റ്റലറി തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയത് ദുരൂഹതകൾ നിറഞ്ഞ കമ്പനിക്ക് തന്നെ; ശ്രീചക്രയുടെ വേരുകൾ തേടി പോയ മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും
പെരുംമ്പാവൂർ :തുടക്കത്തിൽ അറിയപ്പെട്ടത് ധനകാര്യ സ്ഥാപന നടത്തിപ്പുകാരായി. പിന്നിട് സിനിമ നിർമ്മാണത്തിലേക്കും റിസോർട്ട് നടത്തിപ്പിലേക്കും മദ്യ നിർമ്മാണത്തിലേയ്ക്കും വഴിമാറി. നിലവിൽറിയൽ എസ്റ്റേറ്റും മദ്യം കയറ്റി അയയ്ക്കലും അടക്കം കൈ നിറയെ പണമെത്തുന്ന നിരവധി ഇടപാടുകളിൽ സജീവ സാന്നിദ്ധ്യം- വിദേശ മദ്യനിർമ്മാണത്തിന് ലൈസൻസ് നേടിയ പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീചക്ര ഡിസ്റ്റലറിയുടെ പിന്നണി പ്രവർത്തകരായ പെരുമ്പാവൂരിലെ പുളിക്കൽ കുടുംബത്തെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇതൊക്കെയാണ്. എന്നാൽ ഇതെല്ലാം ഇവിടെയാണെന്നോ ഏത് സിനിമയാണ് ഇവർ എടുത്തതെന്നോ നാട്ടുകാർക്ക് അറിയില്ല. അങ്ങനെ സമ്പൂർണ്ണ ദുരൂഹതയാണ് ഇവരെ കുറിച്ച് നാട്ടുകാർക്കുമുള്ളത്. ഡിസ്റ്റിലറിയുടെ ഓഫീസ് പെരുംമ്പാവൂർ ക്ലാസിക് ടവറിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഇവിടെ മറുനാടൻ പ്രതിനിധി എത്തിയത്. താഴെ നിന്നും നോക്കിയപ്പോൾ ഷട്ടർ തുറന്ന നിലയിലായിരുന്നു. മുൻവശം ഗ്ലാസ്സുകൊണ്ട് മറച്ചിട്ടുണ്ട്. ഉൾവശം കാണാൻ കഴിയാത്ത
പെരുംമ്പാവൂർ :തുടക്കത്തിൽ അറിയപ്പെട്ടത് ധനകാര്യ സ്ഥാപന നടത്തിപ്പുകാരായി. പിന്നിട് സിനിമ നിർമ്മാണത്തിലേക്കും റിസോർട്ട് നടത്തിപ്പിലേക്കും മദ്യ നിർമ്മാണത്തിലേയ്ക്കും വഴിമാറി. നിലവിൽറിയൽ എസ്റ്റേറ്റും മദ്യം കയറ്റി അയയ്ക്കലും അടക്കം കൈ നിറയെ പണമെത്തുന്ന നിരവധി ഇടപാടുകളിൽ സജീവ സാന്നിദ്ധ്യം- വിദേശ മദ്യനിർമ്മാണത്തിന് ലൈസൻസ് നേടിയ പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീചക്ര ഡിസ്റ്റലറിയുടെ പിന്നണി പ്രവർത്തകരായ പെരുമ്പാവൂരിലെ പുളിക്കൽ കുടുംബത്തെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇതൊക്കെയാണ്. എന്നാൽ ഇതെല്ലാം ഇവിടെയാണെന്നോ ഏത് സിനിമയാണ് ഇവർ എടുത്തതെന്നോ നാട്ടുകാർക്ക് അറിയില്ല. അങ്ങനെ സമ്പൂർണ്ണ ദുരൂഹതയാണ് ഇവരെ കുറിച്ച് നാട്ടുകാർക്കുമുള്ളത്.
ഡിസ്റ്റിലറിയുടെ ഓഫീസ് പെരുംമ്പാവൂർ ക്ലാസിക് ടവറിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഇവിടെ മറുനാടൻ പ്രതിനിധി എത്തിയത്. താഴെ നിന്നും നോക്കിയപ്പോൾ ഷട്ടർ തുറന്ന നിലയിലായിരുന്നു. മുൻവശം ഗ്ലാസ്സുകൊണ്ട് മറച്ചിട്ടുണ്ട്. ഉൾവശം കാണാൻ കഴിയാത്തവണ്ണം കർട്ടനും സ്ഥാപിച്ചിട്ടുണ്ട്.
ഗ്ലാസിൽ ഒരു ഭാഗത്ത് ശ്രീചക്ര ഡിസ്റ്റലറീസ് എന്ന ബോർഡും കണ്ടു. ഓഫീസിൽ ആരെങ്കിലും ഉണ്ടാവുമെന്നുറപ്പിച്ച് മുകളിൽ ചെന്ന് പരിശോധിച്ചപ്പോൾ ഗ്ലാസ്് ഡോർ പൂട്ടിയ നിലയിൽ. അടുത്ത സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ ജോലിക്കാരായി ഇതുവരെ ആരെയും ഇവിടെ കണ്ടിട്ടില്ലന്നും മുറി തുറക്കുന്ന ആളെക്കുറിച്ച് അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു.
വീണ്ടും താഴെ എത്തി അന്വേഷണം നടത്തിയപ്പോൾ സുദർശൻ ,പത്മകുമാർ ,സജീവൻ എന്നിവർ ഇടയ്ക്കൊക്കെ സ്ഥാപനത്തിൽ എത്താറുണ്ടെന്നും ഏതെങ്കിലും ഒരു സമയത്ത് വന്ന് കുറച്ച് സമയം ഇവിടെ ചിലവഴിച്ച് മടങ്ങാറാണ് പതിവെന്നും ഏതാനും വ്യാപാരികൾ അറിയിച്ചു. പേരുവിവരങ്ങൾ അല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ലെന്നും ഇവർ വ്യക്തമാക്കി. ലൈസൻസി പത്മകുമാറിന്റെ പിതാവ് കുമാരനാണ് ഇവിടെ ആദ്യം മുറിവാടകയ്ക്കെടുക്കുന്നതെന്നും ആദ്യഘട്ടത്തിൽ ധനകാര്യസ്ഥാപനമാണ് മുറിയിൽ പ്രവർത്തിച്ചിരുന്നതെന്നുമാണ് ഇവരിൽ ചിലരുടെ ഓർമ്മ. കുമാരനാണ് ശ്രീചക്രയുടെ പ്രധാന ഉടമ. കുമാരൻ മരിച്ചുവെന്നാണ് സൂചന. എങ്കിലും ഇപ്പോഴും കമ്പനിയുടെ ഡയറക്ടർമാരിൽ കുമാരനും ഉണ്ട്.
1997-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കുലം സിനിമയുടെ നിർമ്മാണവുമായി കുടുംബത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുള്ളവരും ഏറെയാണ്. നിർമ്മിച്ചിട്ടുള്ളത് വി എസ് ഗംഗാധരൻ ആണെന്നാണ് പോസ്റ്ററുകളിലും മറ്റ് പരസ്യങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്. ഡിസ്റ്റലറിയുടെ പങ്കാളികളിലും വി എസ് ഗംഗാധരൻ എന്ന പേരുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വീട്ടിൽ ചെന്നാൽ മതിയെന്നും അടുത്തുതന്നെയാണെന്നും ക്ലാസിക് ടവറിലെ വ്യാപാരികൾ അറിയിച്ചതനുസരിച്ച് ഒരു കിലോമീറ്ററോളം അകലെ മരയ്ക്കാർ റോഡിലെ ഇവരുടെ കുടുംമ്പവീട്ടിലെത്തി. ധനാഡ്യൻന്മാർ താമസിക്കുന്ന റസിഡൻഷ്യൽ ഏര്യയാണ് ഇരുനില വീട് സ്ഥിതി ചെയ്യുന്നത്.
രണ്ട് കാറും ബൈക്കും വീടിന്റെ പോർച്ചിൽ കണ്ടു. കോളിങ് ബെൽ അടിച്ചപ്പോൾ പ്രായമായ സ്ത്രീ ഇറങ്ങി വന്നു. പത്മകുമാറിനെയോ സുദർശനയോ കാണാൻ പറ്റുമോ എന്ന് തിരക്കിയപ്പോൾ അവർ ഇവിടെ ഇല്ലന്നും മൂന്നാറിലെ റിസോർട്ടിലാണെന്നും ഇവർ അറയിച്ചു. മറ്റാരെങ്കിലും ഉണ്ടോ എന്ന് തിരക്കിയപ്പോൾ പ്രയമായ അമ്മ മാത്രമാണുള്ളതെന്നും താനിവിടെ വീട്ടുജോലിക്ക് നിൽക്കുകയാണെന്നും മറ്റൊന്നും അറിയില്ലെന്നും പറഞ്ഞ് ഇവർ വീടിനുള്ളിൽകയറി കതകടച്ചു. ഇവിടെ നിന്നും ഇറങ്ങി പരിസരത്തെ ഏതാനും വീട്ടുകാരെ കണ്ടെങ്കിലും പുളിക്കൽ കുടുംബത്തെക്കുറിച്ച്് കൂടുതൽ വിവരമൊന്നും ലഭിച്ചില്ല.
മറ്റെവിടെയോ നിന്നെത്തി ,വീടും സ്ഥലവും വാങ്ങി വർഷങ്ങാളായി ഇവിടെ താമസിക്കുന്നുണ്ടെന്ന് അറിയാമെന്നല്ലാതെ ഇവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തങ്ങൾക്ക് അറിയില്ലെന്നാണ് ഇവിടുത്തുകാരുടെ വെളിപ്പെടുത്തൽ. ഈ വീട്ടിൽ നിന്നും അഞ്ഞൂറ് മീറ്ററോളം അകലെ കുമാരന്റെ മൂത്തമകൻ സുരേഷ് താമസിക്കുണ്ടെന്ന് പരിസരവാസികളിൽ നിന്നും അറിഞ്ഞു. നേരെ അവിടേയ്ക്ക് തിരിച്ചു. അതും ഇരുനില വീടാണ്. നിർമ്മാണത്തിൽ അത്യാവശ്യത്തിന് ആഡംബരവും കലർത്തിയിട്ടുണ്ട്. മുറ്റത്ത് ഷെഡിൽ കറുത്ത കാർ കിടക്കുന്നതുകണ്ടു. ആള് അകത്തുണ്ടെന്നുള്ള പ്രതീക്ഷയിൽ കോളിങ് ബെല്ലടിച്ചു. അല്പനിമിഷങ്ങൾ പിന്നിട്ടപ്പോൾ മുറിയുടെ വാതിൽ തുറന്ന് ഒരു സ്ത്രീ തലമാത്രം വെളിയിൽക്കാട്ടി ആരാണെന്ന് തിരക്കി.
സുരേഷ് സാറിനെകാണാൻ വന്നതാണെന്നറിയിച്ചപ്പോൾ സാർ ഇവിടെ ഇല്ല,പുറത്തുപോയിരിക്കുകയാണെന്നും പറഞ്ഞ് അവർ കതകടച്ചു. സുരേഷ് എക്സൈസ് വകുപ്പിൽ നിന്നും റിട്ടയർചെയ്ത ജീവനക്കാരനാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളതായി പ്രദേശത്തെ താമസക്കാരിൽ ചിലർ വെളിപ്പെടുത്തി. അല്പസമയം അവിടെ നിന്നിട്ടും ആളനക്കമൊന്നും കണ്ടില്ല. തിരികെ വീണ്ടും തറവാട്ട് വീടിനടുത്തെത്തി ഒന്നുകൂടി വിശദമായി കാര്യങ്ങൾ തിരക്കി. ഇവരുടെ സ്വദേശം,തൊഴിൽ ,ബന്ധങ്ങൾ തുടങ്ങി ഒന്നിനെക്കുറിച്ചും ഈ മേഖലയിൽ താമസിക്കുന്നവർക്ക് ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്ന് വ്യക്തമായി.
ഗോവയിൽ ഡിസ്റ്റലറിയുണ്ടെന്നും ഇവിടെ നിന്നും വിദേശത്തേയ്ക്ക് മദ്യം കയറ്റി അയക്കുന്നുണ്ടെന്നും ഇതിന് പുറമേ മൂന്നാറിൽ റിസോർട്ട് ഉണ്ടൈന്നും മൈസൂരിൽ എസ്റ്റേറ്റ് ഉണ്ടെന്നും നാട്ടിൽ അങ്ങിങ്ങായി സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും മറ്റുമുള്ള ഒരു പിടി വിവരങ്ങളും ശ്രീചക്ര ഉടമകളെ ചൂറ്റിപ്പറ്റി പ്രചാരത്തിലുണ്ട്. എന്നാൽ ഇതൊന്നും കണ്ടവരായി ആരുമില്ല.