- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക; ചട്ടപ്രകാരമുള്ള നഴ്സ്-രോഗി അനുപാതം പാലിക്കുക; ശ്രീചിത്രയിൽ നേഴ്സുമാർ പ്രതിഷേധത്തിൽ
തിരുവനന്തപുരം: ശ്രീചിത്ര മാനേജ്മെന്റിനെതിരെ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തി.ആശുപത്രി പ്രധാന ഗേറ്റിലാണ് സമരം നടന്നത്.16ഓളം അവകാശങ്ങൾ ഉന്നയിച്ചാണ് സംഘടന സമരം നടത്തിയത്.
നഴ്സിങ് ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്സ്-രോഗി അനുപാതം പാലിക്കുക, അസി. നഴ്സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിൻവലിക്കുക, ചേഞ്ചിങ് റൂം അനുവദിക്കുക, നിയമപ്രകാരമുള്ള ചൈൽഡ് കെയർ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്റ്റഡീ ലീവ് അനുവദിക്കുക, ഡിഗ്രി അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
സമരം ട്രെയിൻഡ് നഴ്‌സസ് ഓഫ് ഇന്ത്യ(ടിഎൻഎഐ)സംസ്ഥാന പ്രസിഡന്റ് ബിജു എസ് വി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി റിട്‌സൺ നന്ദി അർപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്കു നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.