- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളത്തൂർ ബ്രഹ്മകലശത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ന് കലവറ നിറക്കും
പെർളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ബ്രഹ്മ കലശ ഉത്സവത്തിന് ഇന്ന്തുടക്കം കുറിക്കും.രാവിലെ 10.45 ന് കൊളത്തൂർ ഒണ്ടാം പുളിക്കാൽ മഹാവിഷ്ണുക്ഷേത്ര പരിസരത്തു നിന്നും കലവറ നിറക്കൽ ഘോഷയാത്ര പുറപ്പെടും. ഉച്ചക്ക് ഒരുമണിക്ക് അന്നദാനം.വൈകിട്ട് മൂന്ന് മണിക്ക് പൊയിനാച്ചി ധർമശാസ്താ ഭജനമന്ദിരപരിസരത്തു നിന്നും ഭക്തജനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെക്ഷേത്രത്തിലേക്ക് വിഗ്രഹ ഘോഷയാത്ര നടത്തും. നാല് മണിക്ക് തന്ത്രിമാർക്ക്‌പെർളടുക്കത്ത് വരവേൽപ്പ് നൽകും. തുടർന്ന് വിഗ്രഹ ഘോഷയാത്രയോടൊപ്പംതന്ത്രിമാരും ക്ഷേത്രസന്നിധിയിലേക്ക് പോകും. തുടർന്ന് തന്ത്രി വര്യന്മാർചേർന്ന്ഭദ്രദീപം കൊളുത്തി ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് വൈകിട്ട് ആറുമണി മുതൽ സമൂഹപ്രാർത്ഥന, ആചാര്യവരണം.പുതുതായി നിർമ്മിച്ചശ്രീകോവിലും നവഗ്രഹ മണ്ഡപവും ശില്പി രമേശ് കാറന്തറിൽ നിന്നും ഏറ്റുവാങ്ങും. തുടർന്ന് മഹാ സുദർശന ഹോമം, ആവാഹനം, ഉച്ചാടനം, നാന്ദിമുഖ പുണ്യാഹം,അങ്കുരാ രോഹണം. ധ്വജസ്ഥാപനം, ധ്വജാരോഹണം, യോഗീശ്വര മണ്ഡപത്തിൽ ശുദ്ധികർമങ
പെർളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ബ്രഹ്മ കലശ ഉത്സവത്തിന് ഇന്ന്തുടക്കം കുറിക്കും.രാവിലെ 10.45 ന് കൊളത്തൂർ ഒണ്ടാം പുളിക്കാൽ മഹാവിഷ്ണുക്ഷേത്ര പരിസരത്തു നിന്നും കലവറ നിറക്കൽ ഘോഷയാത്ര പുറപ്പെടും. ഉച്ചക്ക് ഒരുമണിക്ക് അന്നദാനം.വൈകിട്ട് മൂന്ന് മണിക്ക് പൊയിനാച്ചി ധർമശാസ്താ ഭജനമന്ദിരപരിസരത്തു നിന്നും ഭക്തജനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെക്ഷേത്രത്തിലേക്ക് വിഗ്രഹ ഘോഷയാത്ര നടത്തും.
നാല് മണിക്ക് തന്ത്രിമാർക്ക്‌പെർളടുക്കത്ത് വരവേൽപ്പ് നൽകും. തുടർന്ന് വിഗ്രഹ ഘോഷയാത്രയോടൊപ്പംതന്ത്രിമാരും ക്ഷേത്രസന്നിധിയിലേക്ക് പോകും. തുടർന്ന് തന്ത്രി വര്യന്മാർചേർന്ന്ഭദ്രദീപം കൊളുത്തി ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് വൈകിട്ട് ആറുമണി മുതൽ സമൂഹപ്രാർത്ഥന, ആചാര്യവരണം.പുതുതായി നിർമ്മിച്ചശ്രീകോവിലും നവഗ്രഹ മണ്ഡപവും ശില്പി രമേശ് കാറന്തറിൽ നിന്നും ഏറ്റുവാങ്ങും.
തുടർന്ന് മഹാ സുദർശന ഹോമം, ആവാഹനം, ഉച്ചാടനം, നാന്ദിമുഖ പുണ്യാഹം,അങ്കുരാ രോഹണം. ധ്വജസ്ഥാപനം, ധ്വജാരോഹണം, യോഗീശ്വര മണ്ഡപത്തിൽ ശുദ്ധികർമങ്ങൾഎന്നിവ നടക്കും.വൈകിട്ട് 6.30ന് പാലക്കാട് അദ്വൈത ആശ്രമം ബ്രഹ്മചാരിശാന്തചൈതന്യ നടത്തുന്ന അധ്യാത്മിക പ്രഭാഷണം ഏഴ് മണിക്ക് പെർളടുക്കം ഗോപാലകൃഷ്ണക്ഷേത്ര ഭജന സമിതിയുടെ ഭജന, എട്ട് മണിക്ക് ഗോപാലകൃഷ്ണ ക്ഷേത്ര മാതൃസമിതിയുടെ
തിരുവാതിര, ഒമ്പത് മണിക്ക് കടുവനത്തൊടി ശ്രീധരരനും സംഘവും നടത്തുന്ന മംഗലം കളിഎന്നിവ നടക്കും.
ഇരവിൽ കേശവതന്ത്രി, കേശവൻ മഞ്ഞനം തൊടി തായർ എന്നിവരുടെനേതൃത്വത്തിലാണ് പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവം നടക്കുന്നത്. എം. രാഘവൻ നായർമാട്ട, കെ.രാമകൃഷ്ണൻ, എം. ബാലകൃഷ്ണൻ നമ്പ്യാർ, എൻ.കെ.ഉണ്ണികൃഷ്ണൻ നാറക്കോട്എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം
നൽകുന്നത്.
സി ഡി പ്രകാശനം ചെയ്തു.പെർ ലഡുക്കം ഗോപാലകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ ബ്രന്മകലശ ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ സിനിമാ താരം സിനി ഏബ്രഹാം, ബാലതാരം അഞ്ജലീന ഏബ്രഹാം എന്നിവർ ചേർന്ന് നിർവഹിച്ചു.13 ഭക്തിഗാനങ്ങളാണ് സി ഡിസമാഹാരത്തിൽ ഉള്ളത്. കമൽനാഥാണ് സംവിധാനം നിർവഹിച്ചത്.ആഘോഷസമിതി ചെയർമാൻ എ.രാഘവൻ നായർ മാട്ട അധ്യക്ഷത വഹിച്ചു. പി. ചക്രപാണി,
എ.ബാലകൃഷ്ണൻ നമ്പ്യാർ, ഇ സന്തോഷ് കുമാർ, കെ.രാമകൃഷ്ണൻ, എൻ.കെ.ഉണ്ണികൃഷ്ണൻ, കെ.കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.