- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന, പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ; സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ; പ്രണവ് മോഹൻലാലിന് ആശംസകളുമായി ശ്രീകുമാർ മേനോൻ
കൊച്ചി:പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ആദി നാളെ റിലീസിങ്ങിനൊരുങ്ങുകയാണ്. ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസ അറിയിക്കുകയാണ് സംവിധായകനായ ശ്രീകുമാർ മേനോൻ. .'പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ.' ശ്രീകുമാർ മേനോൻ കുറിപ്പിൽ പറയുന്നു. ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പേജിന്റെ പൂർണരൂപം പ്രിയപ്പെട്ട പ്രണവ്, സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകൾ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്...നിങ്ങളുടെ കുടുംബത്തിന് മീതേ വർഷങ്ങളായി ഒരു മഞ്ഞിൻപൂവ് പോലെ വിരിഞ്ഞുനിൽക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേക്ക്..അതിന്റെ ഒരു കോണിൽ നിന്നുകൊണ്ട് ഒരിക്കൽക്കൂടി സ്വാഗതം പറയുന്നു. ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന, പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ...ഒരു ഭൂഖണ്ഡമെങ്കിൽ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ...ഒരു കവിതയെങ്കിൽ
കൊച്ചി:പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ആദി നാളെ റിലീസിങ്ങിനൊരുങ്ങുകയാണ്. ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസ അറിയിക്കുകയാണ് സംവിധായകനായ ശ്രീകുമാർ മേനോൻ. .'പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ.' ശ്രീകുമാർ മേനോൻ കുറിപ്പിൽ പറയുന്നു.
ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പേജിന്റെ പൂർണരൂപം
പ്രിയപ്പെട്ട പ്രണവ്,
സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകൾ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്...നിങ്ങളുടെ കുടുംബത്തിന് മീതേ വർഷങ്ങളായി ഒരു മഞ്ഞിൻപൂവ് പോലെ വിരിഞ്ഞുനിൽക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേക്ക്..അതിന്റെ ഒരു കോണിൽ നിന്നുകൊണ്ട് ഒരിക്കൽക്കൂടി സ്വാഗതം പറയുന്നു.
ഏറെ യാത്രചെയ്യുന്ന,വായിക്കുന്ന,എഴുതുന്ന, പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങൾ. സിനിമ ഒരു കൊടുമുടിയെങ്കിൽ അത് കീഴടക്കാനാകട്ടെ...ഒരു ഭൂഖണ്ഡമെങ്കിൽ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ...ഒരു കവിതയെങ്കിൽ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. 'ആദി'യിൽ വിജയമുണ്ടാകട്ടെ...എല്ലാ ആശംസകളും പ്രാർത്ഥനകളും!