- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥൂല ശരീരം ഇവിടെ തിരുവനന്തപുരത്ത് ഉള്ളപ്പോൾ സൂക്ഷ്മ ശരീരത്തിന് അമേരിക്കയിൽ ചെല്ലാൻ പറ്റും; മൂന്നുദിവസത്തിന് അകം മടങ്ങണമെന്ന് മാത്രം; ആറ് മുൻജന്മങ്ങളിൽ ഒന്നിൽ ഞാൻ കൊൽക്കത്തയിലെ വേശ്യ ആയിരുന്നു; അപൂർവ ജീവിത അനുഭവങ്ങളുമായി ശ്രീ എമ്മിന്റെ അഭിമുഖം: രണ്ടാം ഭാഗം
മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ജീവിതചര്യയിൽ വളർന്ന് ജീവിക്കുന്ന യോഗിവര്യൻ. അതാണ് ശ്രീ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസി വര്യൻ. പൂർവ്വാശ്രമത്തിലെ പേര് മുംതാസ് അലിഖാൻ. കുറച്ചു കാലം മുമ്പ് കേരളക്കരയിൽ ഇദ്ദേഹത്തിന്റെ പേര് സജീവമായി കേട്ടത് കണ്ണൂർ സംഘർഷങ്ങൾ ഇല്ലാതാക്കാൻ ഇടനിലക്കാരനായ നിന്ന ശാന്തിദൂതന്റ റോളിൽ ആയിരുന്നു. ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷൻ ഇന്ത്യയിൽ അറിയപ്പെടുന്ന യോഗാ സ്ഥാപനങ്ങളിൽ ഒന്നാണ്. ഒരേ സമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധമാണ് ശ്രീ എമ്മിന്.
മലയാളി ആണെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന് ശ്രീ എം അത്രയ്ക്ക് സുപരിചിതനല്ല. ശ്രീ എം എന്ന പേരിൽ തുടങ്ങുന്ന കൗതുകം അദ്ദേഹത്തിന്റെ ജീവിതത്തിൽ മുഴുവനുണ്ട്. ആത്മീയ വഴികാട്ടി, സാമൂഹികപരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, യോഗാ ആചാര്യൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീ എം. തിരുവനന്തപുരത്തുകാരനായ മുസ്ലിം കൗമാരക്കാൻ ഹിമാലയത്തിൽ അലഞ്ഞു പിൽക്കാലത്ത് ശ്രീ എം എന്ന പേരിൽ അറിയപ്പെട്ട ചരിത്രം ശരിക്കും ആരെയും അത്ഭുതപ്പെടത്തും.
1949 നവംബർ ആറിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പേര് മുംതാസ് അലി ഖാൻ. വിവാഹിതൻ. രണ്ടു മക്കളുണ്ട് ശ്രീ എമ്മിന്. വഞ്ചിയൂരിൽ ജനിച്ച മുംതാസ് അലിഖാൻ ശ്രീ എമ്മായി മാറിയത് എങ്ങനെയാണ്? ആ കഥയിലേക്ക് പോയാൽ അതൊരു അത്ഭുതപ്പെടുത്തുന്ന അപൂർവ്വതകൾ നിറഞ്ഞതാണ്. തന്റെ ജീവിതകഥ അദ്ദേഹം മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുമായി പങ്കുവെച്ചു. യോഗാഭ്യാസം വഴി സ്ഥൂല ശരീരം വിട്ട് സൂക്ഷ്മ ശരീരം പുറത്തുവരാൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പൂർവ ജന്മങ്ങൾ, ആത്മാവ് എന്നിവയെ കുറിച്ചും മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നു.
ഷാജൻ സ്കറിയ: ഞാൻ അങ്ങയെക്കുറിച്ച് കേട്ടിട്ടുള്ള ഒരുപാട് കഥകൾ ഉണ്ട്. പുസ്തകങ്ങൾ വായിക്കുമ്പോൾ കാണുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അങ്ങേക്ക് മനുഷ്യന്റെ ഈ ഭൗതിക ശരീരം വിട്ട് സഞ്ചരിക്കുവാൻ കഴിയുമെന്നാണ് പറയുന്നത്. എന്താണ് അതിന്റെ വാസ്തവം?
ശ്രീ എം: ഞാൻ അങ്ങനെ ഓപ്പൺ ആയിട്ട് ആരുടേയും അടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ ബുക്കിൽ ഇങ്ങനെ ചില എക്സ്പിരിമെന്റ്സ് ഒക്കെ എഴുതിയിട്ടുണ്ട്. അതുകൊണ്ട്, അതിൽ നിന്നും എല്ലാവരും കൺക്ലൂഡ് ചെയ്യുന്നത് ഇങ്ങനെ ഒരു കപ്പാസിറ്റി ഉണ്ടാകും എന്നാണ്. ഉള്ളതാണ്, ഇല്ലായെന്നും പറയാൻ പറ്റില്ല. എന്റെ അഭിപ്രായത്തിൽ ഈ സ്ഥൂല ശരീരം അല്ലാതെ എല്ലാ മനുഷ്യർക്കും ഒരു സൂക്ഷ്മ ശരീരവുമുണ്ട്. എല്ലാവർക്കുമുണ്ട്. പക്ഷേ കോൺഷ്യസായിട്ട് ആ സ്ഥൂല ശരീരത്തിൽ നിന്നും പുറത്തുവരാൻ മരിക്കുന്ന സമയത്തെ സാധാരണ നടക്കുകയുള്ളു. അത് കോൺഷ്യസായിട്ടല്ല, പല കേസിലും അൺകോൺഷ്യസായിട്ടാണ് പോകുന്നത്.
യോഗാഭ്യാസം കൊണ്ട്, അത് ആസനമല്ല, യോഗയുടെ ഇന്നർ ടെക്നിക്സുകൊണ്ട് സ്ഥൂല ശരീരം വിട്ട് സൂക്ഷ്മ ശരീരം പുറത്തുവരാൻ സാധിക്കും. എന്റെ അഭിപ്രായത്തിൽ അത് ഒരു സത്യമാണ്. തെളിയിക്കാൻ ആവില്ല. അത് പ്രാക്ടീസ് ചെയ്ത് തന്നത്താൻ അനുഭവം ഉണ്ടെങ്കിലെ പ്രൂഫ് കിട്ടുകയുള്ളു. അല്ലാതെ അല്ലാതെ നമുക്ക് അത് എങ്ങനെ പ്രൂവ് ചെയ്യാൻ പറ്റും. അങ്ങനെ ട്രാവൽ ചെയ്യുമ്പോൾ സൂക്ഷ്മ ശരീരത്തിന് ഒരു ബാരിയർ ഇല്ല. കാണാൻ പറ്റും കേൾക്കാൻ പറ്റും മണക്കാൻ പറ്റും തൊടാനോ ടേസ്റ്റ് ചെയ്യാനോ പറ്റുകയില്ല. അത് വിചാരിക്കുന്നത് പോലെ അവിടെയും ഇവിടെയും ഒക്കെ പോയിട്ട് മൂന്ന് നാല് ദിവസം കഴിഞ്ഞുവരാം എന്നല്ല. അങ്ങനെ ഒന്നും നടക്കില്ല. ഒരു ചെറിയ സമയത്തേക്ക് പോകാൻ പറ്റും. പിന്നെ ഇത് പ്രാക്ടീസ് ചെയ്ത് ചെയ്ത് അതിന്റെ ദൈർഘ്യം കൂട്ടാൻ പറ്റും. നമ്മൾ ലോകത്ത് സഞ്ചരിക്കുന്നത് പോലെ എക്സ്പീരിയൻസ് കൊണ്ട് അതിനെ കൊണ്ടുപോകാൻ സാധിക്കും. മൂന്ന് ദിവസത്തിനകം തിരിച്ചുവന്നില്ലെങ്കിൽ പിന്നെ ബോഡിയും സ്ഥൂല ശരീരവുമായുള്ള കണക്ഷന് ഡിസ് അസോസിയേറ്റഡ് ആകും. എന്നുവച്ചാൽ ഈ ശരീരം എന്ന് പറയുന്ന ടെമ്പിൾ ഉണ്ടല്ലോ, ഇത് ഡിസ്ട്രോയ് ചെയ്താൽ ഇത് മൂന്ന് ദിവസത്തിനകം റെയ്സ് ചെയ്തില്ലെങ്കിൽ പിന്നെ റെയ്സ് ചെയ്യാൻ കഴിയില്ല. അങ്ങനെയൊക്കെ ചില സിസ്റ്റംസ് ഉണ്ട് ഇതിൽ.
ഞാൻ ഒരു പുസ്തകത്തിൽ ഇതിന്റെ സിമ്പിൾ ആയിട്ടുള്ള ടെക്നിക്സ് പറഞ്ഞു കൊടുത്തിട്ടുണ്ട്. എല്ലാവർക്കും അത് പ്രാക്ടീസ് ചെയ്ത് ചെയ്യാം. പക്ഷേ ഒരാഴ്ച കൊണ്ട് പെർഫെക്ഷൻ കിട്ടുമെന്ന് പറയാൻ പറ്റില്ല. ഇതിൽ പ്രധാനം എന്താണ് എന്നുവച്ചാൽ ഈ ലോകവുമായുള്ള അട്രാക്ഷൻസ് ഉണ്ടല്ലോ, അത് ഈ സൂക്ഷ്മ ശരീരത്തെ പിടിച്ചുവലിച്ച് നിർത്തും. അതിനെ വിടില്ല. അത് കുറയുമ്പോൾ കുറച്ചുകൂടി എളുപ്പമാകും. ഇതിന്റെ അസ്ഥിരത മനസിലായിക്കഴിയുമ്പോൾ ഒരു ഫ്രീഡം കിട്ടും.
ഇത് തന്നെയാണോ ആത്മാവ് എന്ന് പറയുന്നത്. നമ്മൾ ഒരിക്കൽ മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും ഇറങ്ങി പോകുന്ന ആ ജീവനാണോ ഇത്?
അത്ര സിമ്പിൾ അല്ല. കുറച്ചുകൂടി കോംപ്ലിക്കേറ്റഡ് ആണ്. ആത്മാവ് എന്നു പറഞ്ഞാൽ എക്സിറ്റ് ചെയ്യണമെന്നില്ല. ആത്മാവ് എക്സിറ്റ് ചെയ്തില്ലെങ്കിലും അകത്തുള്ള ഒരു അസറ്റാണ്. കോൺഷ്യസ്നസിന്റെ ഒരു എസൻസാണ് ആത്മാവ്. സൂക്ഷ്മ ശരീരം എന്ന് പറയുന്നത് സ്ഥൂല ശരീരം പോലത്തെ ഒരു ശരീരമാണ്.
രൂപമുള്ള ശരീരമാണോ?
രൂപമുള്ള ശരീരമാണ്. നമ്മുടെ സ്ഥൂല ശരീരത്തിന്റെ എന്താണോ രൂപം അതേ രൂപമാണ് സൂക്ഷ്മ ശരീരത്തിന്റെയും.
അത് ഒരേ സമയം രണ്ടായി കാണാൻ കഴിയുമോ?
രണ്ടായിട്ടല്ല. സപ്പോസ് അതിലേക്ക് എത്തിയാൽ ഇത് കാണാം. പക്ഷേ സ്ഥൂല ശരീരം അക്ടിവേറ്റഡ് അല്ല. എന്നുവച്ചാൽ, ഇത് എല്ലാവരും ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇന്ന് ഒരു ഓർഗനൈസേഷൻ ഉണ്ട്. അതിന്റെ ഫുൾഫോം കോമിറ്റാക് ഗൊസൂഡറോയ്ഡ്ന്മെന്റ് ബസകോസിനോസ്റ്റി എന്നാണ് അതിന്റെ ഫുൾഫോം. റഷ്യയിൽ, അവര് സ്പൈ വർക്കിന് വേണ്ടി ഇത് യൂസ് ചെയ്യാൻ വേണ്ടി ട്രൈ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഇതിന്റെ റിയാലിറ്റി കൺവിൻസ് ആയില്ലെങ്കിൽ ഇത് ട്രൈ ചെയ്യുമോ. അവർക്ക് അതിന്റെ ശരിയായ ടെക്നിക്സ് അറിയില്ല. അപ്പോൾ അങ്ങനെ ഉള്ളൊരു വലിയ പ്രശ്നം ഉണ്ട് അതിനകത്ത്.
വലിയ യോഗിമാർ ഒരിക്കലും അത് ദുരുപയോഗിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ സീക്രട്ട് കണ്ടു പിടിച്ചിട്ട് എന്താ കാര്യം. സപ്പോസ് ആരെങ്കിലും വലിയ വിഷമത്തിലാണ്. സഫറു ചെയ്തുകൊണ്ട് ഇരിക്കുകയാണ്, അപ്പോൾ അവരെ ചെന്ന് ഒന്ന് ആശ്വസിപ്പിക്കണം എന്നാണെങ്കിൽ അത് നടക്കും. ചിലപ്പോൾ ആ ആളു കാണണമെന്നില്ല.
എന്റെ ചോദ്യം, അങ്ങയുടെ സ്ഥൂല ശരീരം ഇവിടെ തിരുവനന്തപുരത്ത് ഉള്ളപ്പോൾ അങ്ങയുടെ സൂക്ഷ്മ ശരീരത്തിന് അമേരിക്കയിൽ ചെല്ലാൻ പറ്റുമോ?
പറ്റും. ഇത് ആരും ഇതുവരെ ചോദിച്ചിട്ടില്ല. പക്ഷെ പറ്റും. ആദ്യം ഒക്കെ തുടങ്ങുമ്പോൾ ഇത് പ്രാക്ടീസ് ചെയ്താൽ നമുക്ക് കുറച്ചു ദൂരമെ പോകാൻ പറ്റുകയുള്ളു. പ്രാക്ടീസ് ചെയ്ത് പ്രാക്ടീസ് ചെയ്ത്, വിട്ടുനിൽക്കുന്നതിനുള്ള ഒരു ഫിയർ ഉണ്ട് മനുഷ്യന്, അത് അങ്ങോട്ട് മാറിക്കഴിയുമ്പോൾ പോകാൻ സാധിക്കും. എവിടെ വേണമെങ്കിലും പോകാം. ഈ സൗരയുഥം വിട്ടുവേണമെങ്കിലും പോകാം.
അങ്ങയുടെ ഒരു ഫീലിങ്, ഈ അവസ്ഥയിൽ എങ്ങനെയാണെന്ന് പറയാമോ?
ഫുൾ ഫ്രീഡമാണ്. അത് നമുക്ക് ഡിഫൈൻ പോലും പറ്റില്ല. കാരണം ഇത് നമുക്ക് ഒരു പ്ലെയിനിൽ പറന്നു പോകുന്നത് പോലെയാണ്. പ്ലെയിനിൽ പോകുന്നത് ബാക്കിയുള്ളവർക്ക് കാണാം. ഇത് ആർക്കും കാണാൻ പോലും പറ്റില്ല. അത് എല്ലാ ആങ്കിളിൽ നിന്നും നമുക്ക് കാണാൻ പറ്റും.
ഈ സൂക്ഷ്മ ശരീരം ആരെയാണോ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് അവർക്ക് മാത്രമെ ഫീൽ ചെയ്യാൻ പറ്റു, അങ്ങനെയാണോ?
അവർക്കും ചിലപ്പോൾ ഫീൽ ചെയ്യാൻ പറ്റത്തില്ല. അവർക്ക് അതിനെപ്പറ്റി എന്തെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ചിലപ്പോൾ അങ്ങനെ ഫീൽ ചെയ്യാൻ പറ്റും. ചിലർ വിചാരിക്കും സ്വപ്നമാണെന്ന്.
ഒമ്പതാമത്തെ വയസിൽ അങ്ങയെ കണ്ടത് ആ ഗുരുജിയുടെ സൂക്ഷ്മ ശരീരമാകാം. അങ്ങ് തിരുവനന്തപുരത്തെ വഞ്ചിയൂരിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ട് നിന്നപ്പോൾ കണ്ടത്?
അത് സ്ഥൂല ശരീരമാണ്. കാരണം സൂക്ഷ്മ ശരീരത്തിന് തൊടാൻ ഒന്നും സാധിക്കില്ല. എന്റെ തലയിൽ കൈവച്ചത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
അത് അങ്ങയുടെ ഫീലിങ് ആകാം, അങ്ങയുടെ വിശ്വാസം കൊണ്ടുള്ളത്?
അല്ലല്ല. അപ്പോൾ എനിക്ക് ഒരു വിശ്വാസവും ഇല്ല. ആ സമയത്ത്. അപ്പോഴൊന്നും ഈ ഫീൽഡിൽ ഇറങ്ങിയിട്ടില്ലല്ലോ. തൊട്ടത് വളരെ ക്ലിയർ ആണ്. അത് സൂക്ഷ്മ ശരീരമല്ല.
അത് എങ്ങനെ അങ്ങ് സമൂഹത്തിൽ പ്രയോജനപ്പെടുത്തുന്നു? ഈ കഴിവിനെ?
സമൂഹത്തിനെ സഹായിക്കാനുള്ള ഒരു കഴിവ് ഒന്നുമല്ല ഇത്. എല്ലാ കാര്യങ്ങളും ഒരു യൂ്ട്ടിലിറ്റിയേറിയൻ ആയിരിക്കില്ല ചിലപ്പോൾ. ഇതിൽ മെയിൻ ആയിട്ട് ഇത് സംഭവിച്ചാൽ സ്വന്തമായിട്ട് ഒരു ഗുണം കിട്ടുന്നത് ഞാൻ സ്ഥൂല ശരീരം മാത്രമല്ല എന്നുള്ള കാര്യം നമുക്ക് കൺവിൻസ്്ഡ് ആകും എന്നതാണ്.
അപ്പോൾ അവിടെ നിന്നും ആത്മീയതയിലേക്കുള്ള ചിന്തയിലേക്ക് ഒന്നുകൂടി ബലപ്പെടും. മറ്റേത് നമ്മൾ ഇങ്ങനെ പോയ്ക്കൊണ്ടിരിക്കുമ്പോൾ ഇതൊന്നും കാര്യമില്ല എന്ന് തോന്നും. ഈ രീതിയിൽ ഒരു എക്സ്പീരിയൻസ് വന്നു കഴിയുമ്പോൾ ഞാൻ ഇതല്ല. ഈ കാണുന്നത് അല്ല, വേറെ എന്തോ ആണെന്നുള്ള കാര്യം തിരിച്ചറിയും. ശരിയായ എക്സപീരിയൻസ് വന്നു കഴിയുമ്പോൾ നമ്മുടെ ജേർണി ഒന്നു കൂടി സ്ട്രോങ് ആകും. ഇതാണ് ഇതിന്റെ മെയിൻ യൂട്ടിലിറ്റി. പിന്നെ ചിലപ്പോൾ ചിലർക്ക് വിഷമം ഉണ്ടെങ്കിൽ അവരെ ചെന്നു കണ്ട് അവരെ ഹെൽപ് ചെയ്യാൻ ഒക്കെ കഴിയും.
അങ്ങേക്ക് ആറ് ജന്മങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്നത്?
ആറല്ല. ഒരു മനുഷ്യന് നൂറോളം ജന്മങ്ങളുണ്ടെന്നാണ് പറയുന്നത്. എല്ലാ മനുഷ്യർക്കും. പക്ഷേ ഞാൻ ഒരു പുസ്തകം എഴുതിയതിൽ എനിക്ക് ക്ലിയറായിട്ട്, ഒരു ബ്ലൂ പ്രിന്റ് പോലെ ഓർമയുള്ളത് മാത്രമെ ഞാൻ എഴുതിയിട്ടുള്ളു.
അത് ദ്വാപര യുഗം മുതൽ ഉണ്ട്? ആ ഓർമകൾ വരും?
ഉണ്ട്, ആ ഓർമകൾ വരും.
അത് എങ്ങനെ വിശ്വസിക്കും?
വിശ്വസിക്കേണ്ട, വിശ്വസിക്കാതിരിക്കുകയാണ് നല്ലത്.
ഇപ്പോൾ മെഡിറ്റേഷനിലേക്ക് പോകുമ്പോൾ ഡീപ്പായിട്ട് മൈൻഡ് എക്സ്പ്ലോർ ചെയ്യുമ്പോൾ ആദ്യം നമ്മുടെ അമ്മയുടെ ഗർഭത്തിൽ, കൂമ്പിലിരിക്കുന്ന ആ ഒരു പ്ലാസന്റ ഉണ്ടല്ലോ, അവിടം വരെ നമ്മുടെ മെമ്മറി സാധ്യമാകും. കുറച്ചുകഴിയുമ്പോൾ അതിന് മുന്നിലുള്ള കാലത്തിലേക്ക് പോകും. ഇതിനകത്ത് എങ്ങനെ വന്നു എന്നത് അവിടെ കാണാം. അത് കഴിഞ്ഞ് ഇതിന് മുന്നിലുള്ള, ജസ്റ്റ് മുന്നിലുണ്ടായിരുന്ന ജന്മം എന്താണെന്ന് നമുക്ക് ഐഡിയ കിട്ടും. പിന്നെ ആ ഐഡിയ നമ്മൾ പോയി അതിനെ എക്സ്റ്റാബ്ലീഷ് ചെയ്യണം. റീച്ചബിൾ ആണങ്കിൽ ആ സ്ഥലത്ത് പോയി എക്സ്പ്ലോർ ചെയ്യണം. അവിടെയൊക്കെ, എനിക്ക് തോന്നിയത് ശരിയാണോ എന്ന് പരിശോധിക്കണം.
ഞാൻ ശരിക്കും സംശയാലുവായ മനുഷ്യനാണ്. പെട്ടന്നൊന്നും ഒന്നിലും വിശ്വസിക്കുന്ന ആളല്ല. അനുഭവം ഇല്ലെങ്കിൽ വിശ്വസിക്കില്ല, വിശ്വാസം നല്ലതാണ്. വിശ്വാസം ഹൈപ്പോർട്ടിസിസ് ആയിട്ടു കാണുക. ഹൈപ്പോർട്ടിസിസ് പ്രൂവ് ചെയ്യാനും ഡിസ്പ്രൂവ് ചെയ്യാനും സാധിക്കുമല്ലോ. ഹൈപ്പോർട്ടിസിസ് വേണം. അല്ലെങ്കിൽ നമ്മൾ എങ്ങനെ എക്സ്റ്റാബ്ലീഷ് ചെയ്യും. അതാണ് വിശ്വാസം എന്ന് പറയുന്നത്. പ്രൂവ് ചെയ്യണമെങ്കിൽ അനുഭവം വേണം. അതിനുള്ള ട്രെയിനിംഗും പ്രാക്ടീസും ഒക്കെ വേണം.
അങ്ങയുടെ ആദ്യ ജന്മത്തെക്കുറിച്ച് ഒന്ന് പറയാമോ, എങ്ങനെയാ വന്നത് എന്നൊക്കെ?
ആദ്യത്തെ ജന്മം ഏതാണെന്ന് എനിക്ക് അറിയത്തില്ല.
അങ്ങയുടെ ഓർമയിലുള്ള ആദ്യത്തെ ജന്മം. ദ്വാപര യുഗത്തിലായിരുന്നോ?
അല്ലല്ല, എനിക്ക് ഓർമയുള്ളത് ഈ കലിയുഗത്തിൽ രാജസ്ഥാനിൽ ജേസന്മേയറിലുണ്ടായ ഒരു ജന്മമാണ്. ജേസൽമേയറിന്റെ ഫോർട്ട് എക്സ്റ്റാബ്ലീഷ് ചെയ്ത ഒരു രാജാവുണ്ട്. രാജാവിന്റെ മൂത്ത മകനായിട്ട്. അതാണ് എനിക്ക് ഓർമയുള്ളത്. പിന്നെ ദ്വാപര യുഗം എന്ന് പറയുന്നത്, ശ്രീകൃഷ്ണന്റെ കാലത്തുള്ള ഒരു അനുഭവം ഉണ്ട്. അത് പക്ഷേ ഒന്നേയുള്ളു. അവിടം കഴിഞ്ഞാൽ പിന്നെ എല്ലാം കലിയുഗത്തിലുള്ളതാണ്.
ആദ്യം നമുക്ക് ദ്വാപര യുഗത്തിലേക്കു പോകാം. അതെന്തായിരുന്നു? ശ്രീകൃഷ്ണന്റെ ഗോപികമാരിൽ ഒരാൾ ആയിരുന്നോ, ആ ഓർമ ഇപ്പോഴും ഉണ്ടോ?
ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പറഞ്ഞിട്ട് കാര്യമില്ല.... (ചിരിക്കുന്നു)
ആ ഓർമ ഇപ്പോഴും ഉണ്ട്? ഒന്ന് പറയുമോ?
ഉണ്ട്. അത് നമ്മൾ ശ്രീകൃഷ്ണൻ എന്നൊക്കെ പറഞ്ഞാൽ മിത്തോളജി ആണെന്ന് ഒക്കെ പറഞ്ഞ് പോകും. അദ്ദേഹം ചെയ്തിട്ടുള്ള കാര്യങ്ങൾ ഒക്കെ മിത്തോളജിയുമായിട്ടൊക്കെ മിക്സ് ചെയ്തു കാണും. പക്ഷേ അങ്ങനെ ഒരു ആൾ, ഒരു ബീയിങ് ഉണ്ടായിരുന്നു എന്നതിൽ സംശയമില്ല. അത് എന്റെ അനുഭവം ആണ്.
അങ്ങനെ ഫേസ് ടു ഫേസ് കണ്ടതായിട്ടാണ് എന്റെ അനുഭവം. അത് നമുക്ക് ഡിസ്കറെയ്ബ് ചെയ്യാൻ പറ്റില്ല. പക്ഷേ ഒരു സാധാരണ മനുഷ്യൻ അല്ല എന്നുള്ളത് എക്സ്റ്റാബ്ലീഷ്ഡ് ആണ്. അതൊരു നോർമൽ ഹ്യൂമൺ ബീയിങ് അല്ല.
കൊൽക്കത്തയിൽ എങ്ങനെയാണ് വേശ്യ ആയത്?
അത് കഴിഞ്ഞ ജന്മത്തിലൊന്നിൽ. ഇപ്പോഴല്ല, ശ്രീരാമകൃഷ്ണ പരമഹംസരുടെ കാലത്തുള്ള ഒരു എക്സ്പീരിയൻസ് ആണത്. അത് എനിക്ക് വളരെ വിപുലമായിട്ട് ഓർമയുണ്ട്. ഇങ്ങോട്ട് വരുന്നതിന് മുമ്പുള്ള ഫസ്റ്റ് എക്സ്പീരിയൻസ് ആണത്. ശ്രീരാമകൃഷ്ണ പരമഹംസനെയും നല്ല ഓർമയുണ്ട്. അത് വിടാൻ പറ്റത്തില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം കൂടെയുണ്ട്. സ്വാമി വിവേകാനന്ദനെ കുറച്ചുനേരത്തെക്ക് ഞാൻ കണ്ടു. ഗിരീഷ് ചന്ദ്ര ഘോഷിനെ അറിയാം. ഞാൻ എപ്പോഴും അതുകൊണ്ടാണ് കൊൽക്കത്തയ്ക്ക് പോകുന്നത്. എനിക്ക് ഒരു കണക്ഷൻ ഉണ്ട്.
അവിടെ ചെല്ലുമ്പോൾ ഈ മെമ്മറീസ് ഒക്കെ വരും എനിക്ക് ആ ദക്ഷിണേശ്വറിൽ ചെന്ന് ഗംഗയുടെ കരയിൽ ഇരുന്നപ്പോഴാണ് ഇതിന്റെ കംപ്ലീറ്റ് കാര്യങ്ങളും ക്ലിയറായിട്ട് വന്നത്. എനിക്ക് ഇതിനെക്കുറിച്ച് ഒരു ഹിന്റ്സ് ഉണ്ടായിരുന്നു. ക്ലിയർ അല്ലായിരുന്നു. അപ്പോൾ ക്ലിയർ ആയി. ഞാൻ അത് നോട്ട് ചെയ്തു.
പിന്നെ അടുത്ത ഓർമയിലുള്ള പ്രധാന ജന്മം?
ഇപ്പോഴത്തെ ജന്മം,
ഈ ജന്മത്തിലെ ലക്ഷ്യം
ഇതുതന്നെയാണ്. നമ്മളെപ്പോലുള്ള ആളുകളുമായിട്ട് ഇതുപോലുള്ള കാര്യങ്ങൾ സംവദിക്കുക എന്നതുതന്നെ. ഇങ്ങനെ ഒരു ചാപ്റ്റർ ലൈഫിൽ ഉണ്ട്. മനുഷ്യന് ഈ വെർത്തിന്റെ ഇതുകൊണ്ട് അവസാനിക്കില്ല. ഇനി മുന്നോട്ട് ഉണ്ട് എന്ന് മനുഷ്യന് കൺവിൻസ് ചെയ്തു കൊടുക്കുക എന്നതാണ് എന്റെ ലക്ഷ്യം.
ഇത് എങ്ങനെയാണ് സ്ത്രീജന്മം പുരുഷ ജന്മം ഒക്കെ സംഭവിക്കുമോ? ഒരാൾ പുരുഷനായിട്ട് ജനിച്ച് പിന്നെ സ്ത്രീ ആയി ജനിക്കുകയാണോ?
ഇത് സോളിഡ് ആണ്. സെക്സ് ഇല്ല. ബോഡിയിൽ വരുമ്പോൾ ആണ് സെക്സിൽ മാറ്റം വരുന്നത്. അങ്ങനെ ഒരു ഡിഫറൻസ് ഇല്ല. അത് അങ്ങനെയാണ്, സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം ഷേപ്പ് ഒന്നായിരിക്കും. കാരണ ശരീരത്തിലേക്ക് പോകുമ്പോൾ എല്ലാം ഷേപ്പും മാറും. പിന്നെ ആത്മാവ് ഒരു കോൺഷ്യസാണ്. അവയെർനെസും കോൺഷ്യസാണ്. ഏതാണ് ആവശ്യം അത് ആ ബോഡിയെ ആകർഷിച്ച് അങ്ങോട്ട് കൊടുക്കും.
ഇതൊരു ഹിന്ദുത്വ സങ്കൽപ്പം ആണല്ലോ? ജന്മം. അതേ സമയം ഈ ക്രൈസ്തവരും മുസ്ലീങ്ങളും ആവർ ജന്മത്തിന് ശേഷം ആത്മാവ് സ്വർഗത്തിലേക്കോ നരഗത്തിലേക്കോ പോകും എന്നാണ് വിശ്വസിക്കുന്നത്. ഇതൊക്കെ എങ്ങനെയാണ് ഒരുമിച്ച് പോകുന്നത്?
ഒരുമിച്ച് പോകാൻ പറ്റില്ല ശരിക്കും.
അപ്പോൾ പിന്നെ ഒന്ന് തെറ്റായിരിക്കില്ലെ?
തെറ്റ് ആകണമെന്നില്ല. മിസ് അണ്ടർസ്റ്റാൻഡിങ് ആയിരിക്കാം ചിലപ്പോൾ. തെറ്റാകണമെന്നില്ല, എന്റെ അഭിപ്രായത്തിൽ ക്രിസ്ത്യൻ ടീച്ചിങ്സിൽ ഒക്കെ അവിടെ ഇവിടെ ഒക്കെ ഇതിനെപ്പറ്റി മെൻഷൻ ചെയ്തിട്ടുണ്ട്. പക്ഷേ ജനറൽ ആയിട്ട് എക്സ്റ്റാബ്ലീഷ്ഡ് റിലീജിയണിൽ ഇങ്ങനെയൊന്നില്ല.
ഹിന്ദു സിസ്റ്റത്തിൽ എക്സ്റ്റാബ്ലീഷ്ഡ് ആയിട്ട് പറയാൻ ഇല്ല. അതിങ്ങനെ പല സ്ട്രാൻസ് ആണ്. പല ടീച്ചേഴ്സും പലതും പഠിപ്പിച്ചിട്ടുണ്ട്. അവർ ഇതിൽ കൂടുതൽ സ്ട്രെസ് ചെയ്തുകൊണ്ട് ഇതിനെക്കുറിച്ച് ഫുൾ ഡിസ്ക്രപ്ഷൻസ് ഉണ്ട്. മറ്റേതിൽ അധികം സ്ട്രെസ് ചെയ്തിട്ടില്ല. ഡെയിഞ്ചർ എന്താണെന്ന് വച്ചാൽ നമ്മൾ ഈ റീബർത്തിലും പല ജന്മങ്ങളിലും വിശ്വസിച്ചു പോയാൽ ചിലപ്പോൾ നെഗറ്റീവ് ഇഫക്ടും ഉണ്ടാകാൻ സാധ്യത ഉണ്ട്. കാരണം നമ്മൾ ഒന്നും ചെയ്യൂല്ല. അത് അടുത്ത ജന്മത്തിൽ നോക്കാം എന്നൊക്കെ വിചാരിക്കും.
ഒരു ജന്മമെ ഉള്ളു എന്ന് ആലോചിക്കുമ്പോൾ പേടിച്ചാണ് ചെയ്യുന്നത്. നല്ലത് ചെയ്തില്ലെങ്കിൽ നമ്മൾ നരകത്തിൽ പോകേണ്ടി വരും എന്ന് വിചാരിക്കും. ്അതുകൊണ്ടായിരിക്കും അതിൽ കൂടുതൽ സ്ട്രെസ് ചെയ്തത് എന്നാണ് എന്റെ അഭിപ്രായം.
മരണത്തിന് ശേഷം ജീവിതം ഉണ്ട് എന്നത് എന്ത് അടിസ്ഥാനത്തിലാണ് വിശ്വസിക്കാൻ കഴിയുന്നത്?
വിശ്വസിക്കാനെ പറ്റുകയുള്ളു. അനുഭവിക്കാൻ പറ്റില്ല. ഈ അനുഭവം ഉള്ളവർക്കെ അനുഭവിക്കാൻ പറ്റുകയുള്ളു.
ഞാൻ ചോദിക്കുന്നത്. ഞാൻ ഈ ലോകത്ത് ജീവിക്കുന്നു. എനിക്ക് അടുത്ത ഒരു ലോകം ഉണ്ട് എന്ന്, എന്തിന് വേണ്ടി ഞാൻ അടുത്ത ലോകത്തിന് വേണ്ടി ജീവിക്കണം?
അത് മൈൻഡ് അല്ലെങ്കിൽ ആത്മാവ് ഡെവലപ് ചെയ്ത് സ്പിരിച്വൽ ആകണം എന്നതാണ് എവലൂഷ്യന്റെ ലക്ഷ്യം. അപ്പോൾ ഇത് കഴിഞ്ഞിട്ട് ഇങ്ങനെ തന്നെ നിന്നാൽ മതി എന്ന് നമുക്ക് ഒരു ഫീലിങ് ഉണ്ടെങ്കിൽ അവിടെ നിൽക്കും. അതിന് പ്രശ്നം ഒന്നുമില്ല. പക്ഷേ പലരും ഇതിനെപ്പറ്റി ഇങ്ങനെ അനുഭവങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ളവർ എല്ലാം കള്ളം പറയില്ല. എന്തെങ്കിലും ഇതിനകത്ത് കാണും എന്നൊരു ചിന്ത വന്നാൽ പിന്നെ നമ്മൾ ഇത് എക്സ്പ്ലോർ ചെയ്യാൻ തുടങ്ങും.
ഈ ലൈഫിൽ ഹാപ്പിയാണ്. എനിക്ക് ഇത് മതി എന്ന് പറഞ്ഞാൽ ്അത് അവിടെ നിൽക്കും. ഇത് പോരാ ഇനി എന്തെങ്കിലും ഉണ്ടാകാം എന്നുള്ള ചിന്ത വരുമ്പോളാണ് നമ്മൾ ഈ പാത്തിലേക്ക് കയറുന്നത്. സ്പിരിച്വൽ വഴിയിലേക്ക് തിരിയുന്നത്. അതിനെ ഒരു ബോക്സിലിട്ട് മൈക്രോസ്കോപിൽ നമുക്ക് പ്രൂവ് ചെയ്യാൻ പറ്റില്ല.
മരണത്തിന് അപ്പുറമുള്ള ജീവിതം അങ്ങ് കണ്ടിട്ടുണ്ടോ?
പിന്നെ ഇല്ലാതെ ഞാൻ എങ്ങനെ അതിനെപ്പറ്റി പറയും. പാസ്റ്റ് ലൈഫിനെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ശരിക്കും ഇതിനെപ്പറ്റി നല്ല ്അനുഭവം ഉള്ളവർക്ക്, ശരിക്കും യോഗി എന്ന് പറഞ്ഞാൽ കോൺഷ്യസായിട്ട് എക്സിറ്റ് ചെയ്താൽ അടുത്തത് എങ്ങോട്ടാണ്, ഏത് സ്റ്റെപ്പിലേക്കാണ് പോകുന്നതെന്ന് നമുക്ക് അറിയാൻ പറ്റുകില്ലെ, അപ്പോൾ ആ അനുഭവത്തിന്റെ പുറത്താണ് ഞാൻ ഇതെല്ലാം പറയുന്നത്. സാധാരണ മനുഷ്യൻ മരിക്കാൻ നേരത്ത് ചിലപ്പോൾ കോൺഷ്യസ് പോലും അല്ലാതെ ഇരിക്കാം. അൺകോൺഷ്യസ് ആയിട്ടൊക്കെ ആണ് പോകുന്നത്. പക്ഷെ ഈ ബോഡിയിൽ കോൺഷ്യസ്നസ് ഉണ്ടാകില്ല. ഒരു യോഗി അങ്ങനെയല്ല. ഞാൻ കണ്ടിട്ടുണ്ട്, ബാബാജി മരിച്ച സമയത്ത് അദ്ദേഹം ഇന്ന സമയത്ത് പോകുകയാണ് എന്ന് പറഞ്ഞിട്ടാണ് പോയത്. പോകാൻ നേരത്ത് വളരെ സ്മൂത്ത് എക്സിറ്റാണ്. വെറുതെ ഇരുന്ന് ശ്വാസം കുറച്ചു ഹാർഡ് ആയിട്ട് വിട്ടിട്ട് അങ്ങു പോയി.
എന്നും കോൺഷ്യസായിട്ട് മരിക്കുന്നതിന് മുമ്പെ സ്ഥൂല ശരീരം വിട്ട് സൂക്ഷ്മ ശരീരത്തിൽ യാത്ര ചെയ്യുന്ന കപ്പാസിറ്റി ഉണ്ടെങ്കിൽ മരിക്കാൻ നേരത്തും അതു തന്നെയാണ് നടക്കുന്നത്. ബോഡി വിട്ട് നമ്മൾ പുറത്തുവരും. സോൾ എന്റെ ബോഡി ആയിട്ട് ഡിസ്റ്റിന്റ് ആണെന്ന് എന്ന് ഒരു അനുഭവം വന്നുകഴിഞ്ഞാൽ പി്ന്നെയെ ഈ സ്റ്റെപ് എല്ലാം നമുക്ക് ചിന്തിക്കാൻ പറ്റുകയുള്ളു. ഇല്ലെങ്കിൽ നമുക്ക് ഇതിനെപ്പറ്റി ചിന്തിക്കാനെ പറ്റില്ല.
ഇങ്ങനെ പുറത്തുവരുന്ന ആത്മാവ് അപ്പോൾ തന്നെ പുനർജന്മം നേടുമോ?
ഇത് കുറെ ടെക്നിക്കൽ ആണ്. നമ്മൾ ഇതിൽ അധികം പോകാൻ പറ്റില്ല. പക്ഷേ ഓരോരുത്തർ അവരവരുടെ ഒരു പീരിയഡ് ഉണ്ട്. അത് കഴിഞ്ഞിട്ടെ അവർക്ക് റീബർത്ത് ഉണ്ടാകുകയുള്ളു.
പ്രേതം സത്യമാണോ?
ഇല്ല. പ്രേതം എന്നൊക്കെ പറയുന്നത് വെറുതെയാണ്. മനുഷ്യനെ പേടിപ്പിക്കാൻ പറയുന്നതാണ്.
അപ്പോൾ ശരീരം വിട്ട ആത്മാവ് എവിടെയായിരിക്കും?
ഈ വേൾഡ് അല്ലാതെ പല ലെവലുകളും ഉണ്ട്. ഇവിടെത്തന്നെ ഉണ്ടെങ്കിൽ നമുക്ക് ടച്ച് ചെയ്യാൻ പറ്റുകയില്ല. കാരണം അതിന്റെ റേറ്റ് ഓഫ് ഫ്രീക്വൻസി വേറെയാണ്. വേറെ ലോകം എന്ന് പറഞ്ഞാൽ വേറെ എങ്ങാണ്ട് മുകളിൽ ഉണ്ട് എന്ന് വിചാരിക്കുന്നത് നമ്മുടെ തെറ്റിദ്ധാരണ ആണ്. ഇവിടെത്തന്നെ ഉണ്ട്. പക്ഷേ ഓരോ ആത്മാവിന്റെയും വൈബ്രേഷൻ വ്യത്യസ്തമാണ്. ഫ്രീക്വൻസി വ്യത്യാസമാണ്. അവർക്ക് നമ്മളെ കാണാനോ, അവരെ നമുക്ക് കാണാനോ പറ്റുന്നില്ല.
ഇവിടത്തന്നെയുണ്ട്, അല്ലാതെ ഹെവനിലേക്കോ ദൂരെ ഒരു ലൊക്കേഷനൊ ഒന്നുമില്ല.
മതാതീത ആത്മീയതയാണ് അങ്ങയുമായി ബന്ധപ്പെട്ട് പറയുന്നത്. അങ്ങ് ഹിന്ദുത്വത്തിന്റെ അടിവേരുകളിൽ തന്നെ നിൽക്കുമ്പോഴും മതാതീത ആത്മീയതയെക്കുറിച്ച് പറയുന്നത്? എന്താണ് അങ്ങയുടെ ഒരു കൺസെപ്റ്റ്?
ഇത് രണ്ട് കൺസെപ്റ്റാണ്. ഹിന്ദുത്വ എന്ന് പറഞ്ഞാൽ അത് പൊളിറ്റിക്കൽ ഫിലോസഫി ഐഡിയോളജി ആണോ, അതോ അത് ഒരു ആത്മീയതയുടെ ഒരു എസൻസ് ആണോ എന്നാണ് പറയേണ്ടത്.
സ്പിരിച്വാലിറ്റിയിൽ വരുമ്പോൾ ഹിന്ദു സിസ്റ്റം ഓഫ് തോട്ട്, അല്ലെങ്കിൽ ഹിന്ദു ഫിലോസഫി അത് വാസ്തവത്തിൽ ഒരു ഗ്ലോബൽ തോട്ടാണ്. എന്തെങ്കിലും ഒന്നു തുടങ്ങുമ്പോൾ നമ്മൾ സംസ്കൃതത്തിൽ, സംസ്കൃതം പലർക്കും അറിയില്ല എന്നുള്ളത് വലിയ വിഷമമുള്ള കാര്യമാണ്. അത് അറിഞ്ഞാൽ ഈ മിസ് അണ്ടർസ്റ്റാൻഡിങ് അങ്ങ് മാറും. ഇപ്പോൾ നമ്മൾ പറയുന്ന സർവേ സുഗന്ദു ഭുവിനഹ: ഈ സർവേ സുഗന്ദു ഭുവിന എന്ന് പറഞ്ഞാൽ ലോകം മുഴുവൻ നന്നായിരിക്കട്ടെ എന്നല്ലെ അർത്ഥം. അത് ഉപനിഷത്തിൽ നിന്നും എടുത്ത സാധനമാണ്. ഉപനിഷത്ത് ഹിന്ദു സിസ്റ്റത്തിന്റെ ഏറ്റവും പ്രധാന എസൻസാണ്. അവിടെ സർവേ സുഗന്ദു ഭുവിനഹ എന്നു പറഞ്ഞു കഴിഞ്ഞാൽ, ലോകാ സമസ്ത സുഗിനോ ഭവന്തു എന്നു പറഞ്ഞു കഴിയുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്നതല്ല, എല്ലാ ഹ്യുമാനിറ്റിയേയും ഉൾക്കൊള്ളുന്നതല്ലെ. മാറ്റി വയ്ക്കാൻ പറ്റുമോ. പറ്റില്ല. അപ്പോൾ ഈ മിസ് അണ്ടർസ്റ്റാൻഡിങ് കൊണ്ടാണ് എല്ലാം ഉണ്ടാകുന്നത്. എല്ലാ മനുഷ്യർക്കും എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന ഫിസിക്സും ഫിലോസഫിയുമാണത്. അത് ഇങ്ങോട്ട് കൺവർട്ട് ചെയ്യുകയോ തിരിച്ചുമാറ്റുകയോ ഒന്നുമില്ല, അതിന്റെ ഒരു ആവശ്യവും ഇല്ല
അപ്പോൾ അതിനകത്ത് ക്രിസ്റ്റിയാനിറ്റിയേയും മുസ്ലീമിനെയും ഒക്കെ ഉൾപ്പെടുത്താൻ പറ്റുമോ?
പറ്റും. പക്ഷേ അത് അത്ര ഓപ്പൺ ആയിട്ടു ചിന്തിച്ചാലെ ചെയ്യാൻ പറ്റുകയുള്ളു. കാരണം ഞാൻ പറയുന്നത് മാത്രമാണ് ശരി, ബാക്കി പറയുന്നതെല്ലാം തെറ്റാണെന്ന് പറഞ്ഞാൽ അത് ഇൻക്ലൂസീവ് ആകില്ല.
എകദൈവം എന്ന് പറഞ്ഞാൽ ആകത്തില്ല?
ആകത്തില്ല. മഹാത്മാഗാന്ധി രഘുപതി രാഘവ രാജാറാം എന്ന് പറഞ്ഞ് പാടിച്ചു എല്ലാവരെയും കൊണ്ട്. നോർത്ത് ഇന്ത്യയിൽ പണ്ടെ ഉള്ളതാണ്. അദ്ദേഹം ബ്രിട്ടീഷിനെ പുറത്തിറക്കാൻ വേണ്ടി ഈ മുസ്ലിംസിനും ഹിന്ദൂസിനും എല്ലാം ഒന്നിച്ചു കൊണ്ടുവരാൻ വേണ്ടി അതിനകത്ത് ഈശ്വർ അള്ളാ തേരാനാം എന്നാക്കി. മുസ്ലീങ്ങളും അത് പറയില്ല ഹിന്ദുക്കളും അത് പറയില്ല, ആ സിറ്റുവേഷനിലാണ് അങ്ങനെ ചേർത്തത്. അള്ളാ വേറെയാണ് ഈശ്വരൻ വേറെയാണ് എന്നാണ് വിശ്വാസം. ഇതൊക്കെ ഡിഫറന്റ് കോൺസപ്റ്റാണ്. പക്ഷേ ഹിന്ദു സിസ്റ്റത്തിന്റെ എസൻസിൽ പോകുവാണെങ്കിൽ ഋഗ്വേദം 2000 വർഷങ്ങൾ വരെ കൊണ്ടുപോകാം അല്ലെങ്കിൽ 1000 വർഷം എന്ന് വച്ചോളു അത് ഒരു കോൺ്ട്രവേഴ്സിയാണ്. ഏകം സത് വിപ്രാ ബഹുധാവദന്തി എന്ന് ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിൽ സത്യം ഒന്നാണ്. അതിനെ പല പേരിൽ പറയുന്നു. ഇവിടെ വിശ്വാസം അനുസരിച്ചാണ്.
ഹിന്ദുയിസത്തിലും എസൻസിൽ ഒന്നേ ഉള്ളു. പക്ഷേ എവിടെയൊക്കെ അത് സെപ്പറേറ്റ് ചെയ്ത് വിശ്വസിക്കാനും പറ്റും. മറ്റ് റിലീജിയൻസിന് അതു പറ്റില്ല. അതേ സമയം എസൻസിലേക്ക് പോകുകയാണെങ്കിൽ ഒരുപാട് കോമൺ പോയിന്റ്സ് നമുക്ക് കാണാൻ സാധിക്കും. ഞാൻ പറയുന്നത് നമ്മൾ ഇനിയെങ്കിലും ഹ്യുമാനിറ്റി ഡെവലപ് ചെയ്യണമെങ്കിൽ ഡിഫറൻസിസിനെ ഒക്കെ തഴഞ്ഞിട്ട് അതിന്റെ കോമൺ പോയിന്റ്സ് എന്താണെന്നു വച്ചാൽ അതിനെ എടുത്ത് ജീവിക്കണം. എന്നാലെ നമുക്ക് ഒന്നിച്ച് ജീവിക്കാൻ പറ്റുകയുള്ളു.
പക്ഷേ ഈ ഉത്തരാധുനിക ഹിന്ദു സങ്കൽപത്തിൽ മുസ്ലീമും ക്രിസ്ത്യാനിയും ഒക്കെ പുറത്താണല്ലോ?
അത് ക്രിസ്ത്യൻ മുസ്ലിം സമ്പ്രദായത്തിലും അങ്ങനെയാണല്ലോ ചിന്തിക്കുന്നത്. ഇതാണ് പ്രശ്നം. അങ്ങനെയല്ല എന്നുള്ളത് ആളുകളെ കൺവിൻസ് ചെയ്ത് ഇതുകൊണ്ടുവരണം. ശരിക്കും സംസ്കൃതത്തിലെ എല്ലാം ഒന്നാണെന്ന് പറയുന്ന ഒരു ഭാഗത്ത് ബാക്കി എല്ലാവരും വേറെയാണെന്ന് പറയാൻ പറ്റത്തില്ല. എന്റെ അടുത്ത് ആർക്കും അങ്ങനെ ആർഗ്യു ചെയ്യാൻ പറ്റുകയില്ല. ഞാൻ ഓരോ സ്ക്രിപ്റ്റിൽ നിന്നും ഓരോന്ന് എടുത്ത് പ്രൂവ് ചെയ്ത് തരും. ഡിഫറൻസ്് അപ്രോച്ച് ടു ദ സെയിം റിയാലിറ്റി എന്നുള്ളതാണ്. എന്റെ അപ്രോച്ച് ഇതായിരിക്കും. പ്രശ്നം വരുന്നത് എന്താണെന്നു വച്ചാൽ ബാക്കി ഉള്ളവർ പറയുന്നതെല്ലാം തെറ്റാണെന്ന് ഞാൻ പറഞ്ഞ് അവരുടെ കാലിൽ ചവിട്ടുമ്പോഴാണ് പ്രശ്നം വരുന്നത്. അല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ല. പ്രത്യേകിച്ച് ഹിന്ദു സിസ്റ്റത്തിൽ അങ്ങനെയൊരു പ്രശ്നം വരാനെ സാധ്യതയില്ല.
അങ്ങ് ഈ സ്ഥൂല സൂക്ഷ്മ ശരീര ഘടനയെക്കുറിച്ച് സംസാരിക്കുന്നതടക്കം നമ്മൾ തമ്മിലുള്ള സംഭാഷണത്തിൽ എല്ലാം ഈ യേശുക്രിസ്തു, ജീസസ് കടന്നുവരുന്നുണ്ട്. യേശുക്രിസ്തു എന്താണ് അങ്ങയെ സ്വാധീനിച്ചത്?
എന്റെ അഭിപ്രായത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ വലിയൊരു യോഗി ആയിരുന്നു അദ്ദേഹം. സ്പിരിച്വലി ഒരു പർട്ടിക്കുലർ ലെവലിൽ എത്തിയ ഒരു യോഗിയായിരുന്നു. നമ്മൾ വേദാന്തത്തിൽ കാണുന്ന പലതും ഇദ്ദേഹത്തിന്റെ വാക്കുകളിൽ പലതിലും ഇത് റിഫ്ളക്ട് ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വേദാന്തം യോഗ എന്നാൽ യോഗ ദർശനം ഇതിന്റെ എല്ലാം എസൻസ് എന്താണെന്ന് വച്ചാല് ഗോ ടു യുവർ ഹാർട്ട് എന്നാണ്. അത് അകത്താണ്. പുറത്തു പ്രവർത്തിക്കുന്ന പ്രവർത്തി മാർഗമെന്നും അകത്തുള്ളത് നിവൃത്തി മാർഗമെന്നും പറയാറുണ്ട്. എല്ലാം തിരിച്ച് ഈ ഹൃദയത്തിൽ, അത് ബ്ലഡ് പമ്പ് ചെയ്യുന്ന ഇൻസ്ട്രമെന്റിനെ അല്ല ഉദ്ദേശിക്കുന്നത്. മറിച്ച് കോർ ആയിട്ടുള്ള ഭാഗം. ഇത്രയും ക്ലിയർ ആയിട്ട് എനിക്ക് അറാമിക് അറിയാമായിരുന്നെങ്കിൽ, അത് അറിയില്ല, ഇംഗ്ലീഷിലുള്ള ട്രാൻസലേഷൻ മാത്രമെ ഫോളോ ചെയ്യാൻ പറ്റുകയുള്ളു. ലെ ട്രെഷേഴ്സ് ഇൻ യുവർ ഹാർട്ട് വെൻ തീവ്സ് ഡു നോട്ട് ബ്രേക്ക് ഇൻ ആൻഡ് സ്റ്റീൽ ഇത്രയും ക്ലിയർ ആയിട്ട് ഒരാൾ പറയുന്നെങ്കിൽ അദ്ദേഹം ഡെഫനിറ്റ്ലി ഒരു അനുഭവിച്ച ഒരു യോഗി ആയിരിക്കണം. അല്ലെ പറയാൻ പറ്റുകയില്ല. അതാണ് എനിക്ക് ഇത്രയും അപ്രീസിയേഷൻ.
മനുഷ്യന്റെ സ്പിരിച്വൽ എസൻസ് മാറിയാൽ മനുഷ്യൻ അല്ലാതെയാകും എന്നുള്ളതിന് യു ആർ ദ സോൾട്ട്് ഓഫ് എർത്ത്, ബട്ട് സോൾട്ട് ഈസ് ലോസ്റ്റ് ഇറ്റ് എവർ, വെയർ വിച്ച് സോൾട്ടഡ് എന്നത് തന്റെ എസൻസ് സോൾട്ടാണ്. ആ സോൾട്ടിസ്നസ് ഇല്ലാതായാൽ എന്താ കാര്യം. എവിടെ കൊണ്ടുപോയി സോൾട്ടാക്കും ഇങ്ങനെയൊക്കെ ചോദിക്കണമെങ്കിൽ അനുഭവം ഇല്ലാതെ ആർക്കും ചോദിക്കാനാകില്ല. അതും ഇത്രയും ബ്രേവ് ആയിട്ട്, മലയുടെ മുകളിൽ നിന്നും ഇത് പബ്ലിക് ആയിട്ട് പറയണമെങ്കിൽ , ലോകത്തിന്റെ ഗുണം എന്താണ്. കുരിശാണ്. ഞാൻ ഇത് പബ്ലിക് ആയിട്ട് പറഞ്ഞാൽ എന്നെയും തറയ്ക്കും. അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്.
ക്രിസ്റ്റാനിറ്റി ഒരു റിലീജിയൺ എന്ന് പറയുന്നത് ഒരു സൈഡ് ഒറിജിനൽ ടീച്ചിങ് ഓഫ് ജീസസ് ഒരു സൈഡ്, ചർച്ച് പിന്നെയല്ലെ വന്നത്. നൂറു കൊല്ലം കഴിഞ്ഞല്ലെ വന്നത്. അപ്പോൾ ചർച്ച് ഒരു ഓർഗനൈസേഷൻ ആയതിനാൽ ഇതൊക്കെ പറഞ്ഞെ പറ്റു. നിലനിർത്തണമെങ്കിൽ ചില കാര്യങ്ങൾ ഒക്കെ ഇങ്ങനെ പറയേണ്ടി വരും. പക്ഷേ എസൻസ് വേറെയാണ്. കോട്ടയത്ത് ഒക്കെ പോയാൽ സെമിനാരിയിൽ ഒക്കെ പോയി അഡ്രസ് ചെയ്യാറുണ്ട്.
ഒരു കാര്യം ചോദിക്കട്ടെ. നല്ല രീതിയിൽ ജീവിക്കുന്ന നല്ല മനുഷ്യർ വളരെ സഫർ ചെയ്യാറുണ്ട്. ദൈവം എന്തിനാണ് അവരെ ശിക്ഷിക്കുന്നത്?
എനിക്ക് അറിയത്തില്ല. ദൈവത്തിന്റെ ജസ്റ്റിസ് എന്താണെന്ന് പറയാനുള്ള ക്വാളിഫിക്കേഷൻ എന്റെ കൈയിൽ ഇല്ല. പക്ഷേ എന്റെ കാഴ്ചപ്പാടിൽ ചിലർ അതിനെ സഫറ് ചെയ്ത് ദൈവം എന്താണ് എന്നെ ഇങ്ങനെ ചെയ്യുന്നത് എന്ന് പറയും. ചിലർ ആ സഫറിങ്ങിനെ ഒരു ബ്ലസിങ് ആയിട്ട് എടുക്കും. എന്നിട്ട് സ്പിരിച്വൽ ആയിട്ടുള്ള ഡയറക്ഷനിലേക്ക് അങ്ങ് തിരിയും.
അതേ സമയം ദുഷ്ടന്മാരെ പന പോലെ വളർത്തുകയും ചെയ്യും?
അത് ഏത് സെഞ്ചുറിയിലും നോക്കിക്കൊള്ളു അവിടെ ഗുഡ്നസ് ഉണ്ട്, അവിടെ കുറെ ദുഷ്ടന്മാരുമുണ്ട്. പുതിയ കാര്യമല്ലത്. നേച്ചറിന്റെ ബാലൻസ് അങ്ങനെയാണ്. ബ്ലാക്ക് ഉണ്ടെങ്കിൽ വൈറ്റ് ഉണ്ടാകും. തിരിച്ചും. ഡാർക്ക് ഉണ്ടെങ്കിൽ ലൈറ്റ്നസും ഉണ്ടാകും. സ്പിരിച്വൽ ലെവലിൽ നമ്മൾ കാണുന്നത് പോലെ ഡാർക്കും ലൈറ്റും അതായത് നമ്മുടെ സങ്കൽപ്പത്തിൽ ഉള്ളതൊന്നുമില്ല. അവിടെ പ്യുവർ ലൈറ്റാണ്.
മറുനാടന് മലയാളി ബ്യൂറോ