- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ അസോസിയേഷൻ ടൊറേന്റോയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12ന്
ടൊറേന്റോ: ശ്രീനാരായണ അസോസിയേഷൻ ടൊറേന്റോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12നു (ശനി) എറിൻ ഗേറ്റ് ഡ്രൈവിലെ മൈക്കൽ പവർ സെന്റ് ജോസഫ് സ്‌കൂളിൽ (Michael Power / St. Joseph High School, 105 Erin Gate Drive, Etobicoke, ON M9C 3Z) നടക്കും. വൈകുന്നേരം അഞ്ചു മുതൽ പത്തു വരെ നടക്കുന്ന കാര്യപരിപാടികളിൽ ഓണസദ്യയും വൈവിധ്യമാർന്ന ദൃശ്യവിരുന്നുകളും ഉൾപ്പെടുത്തിയിരിക്കുന്നു.കലാപരിപാടികളിൽ
ടൊറേന്റോ: ശ്രീനാരായണ അസോസിയേഷൻ ടൊറേന്റോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12നു (ശനി) എറിൻ ഗേറ്റ് ഡ്രൈവിലെ മൈക്കൽ പവർ സെന്റ് ജോസഫ് സ്‌കൂളിൽ (Michael Power / St. Joseph High School, 105 Erin Gate Drive, Etobicoke, ON M9C 3Z) നടക്കും. വൈകുന്നേരം അഞ്ചു മുതൽ പത്തു വരെ നടക്കുന്ന കാര്യപരിപാടികളിൽ ഓണസദ്യയും വൈവിധ്യമാർന്ന ദൃശ്യവിരുന്നുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
കലാപരിപാടികളിൽ വെസ്‌റ്റേൺ കണ്ടംപററി, സെമി ക്ലാസിക്കൽ, തിരുവാതിര എന്നീ നൃത്തരൂപങ്ങൾക്കൊപ്പം ഓം റോക്ക് ബാൻഡിന്റെ സംഗീത പരിപാടികളും പുരുഷന്മാരുടെ വട്ടപ്പാട്ടും കലാസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 15 ഡോളറും ആറു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 10 ഡോളറും എന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ആറുവയസിൽ താഴെയുള്ളവർക്കു പ്രവേശനം സൗജന്യമാണ്.
വിവരങ്ങൾക്ക്: ശ്രീകുമാർ ജനാർദ്ദനൻ 905 902 3909, ഉമാശങ്കർ 416 346 4797, ഷമിത 647 983 2458.
റിപ്പോർട്ട്: ജയ്ശങ്കർ പിള്ള
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ