ടക്കെ അമേരിക്കയിലെ ആഗോള കൂട്ടായ്മയ്ക്ക് അടുത്ത ജൂലൈയിൽ ന്യൂയോർക്ക് സംസഥാനത്ത പ്രകൃതി മനോഹരമായ ക്യാറ്റസ്‌കിൽ പർവ്വതനിര സജ്ജമാകുന്നു. ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഒർഗനൈസ്സേഷന്റെ ആഭിമുഖ്യത്തിൽ വടക്കെ അമേരിക്കയിൽ നടത്തുന്ന മൂന്നാമത്തെ കൺഷനാണിത്. 

2018 ജൂലൈ 19 മുതൽ 22 വരെ നടക്കുന്ന കൺവൻഷൻ വേദിയായി ഹോണേഴ്‌സ് ഹെവൻ റിസോർട്ട് നിശ്ചയിച്ചതായി കമ്മിറ്റി പ്രസിഡന്റ് സുധൻ പാലക്കൽഡ അറിയിച്ചു. അമേരിക്കയിലെ വിവിധ ഗുരുദേവ പ്രസ്ഥാനങ്ങൾക്കുപരി ഇന്ത്യയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നായി വലിയൊരു സംഘവും 2018 ലെ കൺവൻഷനിൽ സംബന്ധിക്കും.

ലോകമാനവികതക്ക് ശ്രീനാരായണ ഗുരു നല്കിയ വിശ്വോത്തര നിർദ്ദേശങ്ങളുടെ പഠനവും ചർച്ചയും, ഗുരുദേവൻ, നടരാജഗുരു, കുമാരനാശാൻ തുടങ്ങിയവരുടെ കൃതികളുടെ പഠനവും ചർച്ചയും വൈവിധ്യമാർന്ന കലാപരിപാടികളും കൺവൻഷന്റെ പ്രത്യേകതയാണ്.
വിവിധ രാജ്യങ്ങളിലെ ശ്രീനാരായണമിഷനുകളുടെ സംഘാടകർ ഉൾപ്പെടുന്ന കൺവെൻഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രസിഡന്റ് സുധർ പാലക്കൽ, ജനറൽ സെക്രട്ടറി സജീവ് ചേന്നാത്ത്, ട്രഷറൻ സുനിൽകുമാർ എന്നിവർ അറിയിച്ചു.

ന്യൂയോർക്ക് നഗരത്തിൽ നിന്ന് 100 മൈൽ വടക്കായിട്ടാണ് അമേരിക്കയിലെ പ്രശസ്ത പർവ്വത സുഖവാസകേന്ദ്രമായ ക്യാറ്റ്സ്‌കിൽ സ്ഥിതി ചെയ്യുന്നത്. അവിടെ എലൻവിൽ എന്ന ഗ്രാമത്തിലാണ് കൺവെൻഷൻ വേദി.  വിശദവിവരങ്ങൾക്ക് : സുധൻ പാലക്കൽ (47)993-4943
സജീവ് ചേന്നാത്ത് 917 979 0177, സുനിൽകമാർ 516 225 7781
EMail : snconvention2018@hotmail.com