ടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്തസംഘടനയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഒർഗനൈസേഷന്റെമൂന്നാമത് കൺവെൻഷന് ന്യൂ യോർക്ക് ഒരുങ്ങുന്നു.ന്യൂയോർക്ക് സംസ്ഥാനത്തിലെ ക്യാറ്റ്‌സ്‌കിൽ പർവ്വത നിരകളോട് ചേർന്ന്കിടക്കുന്ന എലെൻവില്ല എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിലെ ഹോണേഴ്‌സ്‌ഹെവൻസ് റിസോർട്ടാണ് കൺവെൻഷൻ വേദി.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി ഫെഡറേഷന് ഓഫ്ശ്രീനാരായണ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂ യോർക്ക്‌മേഖലയിലെ രജിസ്റ്ററേഷന്റെ ആരംഭകർമ്മം എകലോക വേദാന്തവിദ്യാലയത്തിന്റെ മുഖ്യ ആചാര്യനായ സ്വാമി മുക്താനന്ദ യതിസെപ്റ്റംബർ-24ന് ഞായറാഴ്ച രാവിലെ 9.30ന് ന്യൂ ഹൈഡ്പാർക്കിലുള്ളവൈഷ്ണ വക്ഷേത്രത്തിൽ വെച്ച് നിർവ്വഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച്ഉച്ചക്ക് 1.30 വരെ നടക്കുന്ന യോഗത്തിൽ ഗുരുവരുളിനെക്കുറിച്ച് സ്വാമിമുക്താനന്ദ യതിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും.

ശ്രീനാരായണ ദർശനത്തിൽ ആകൃഷ്ടരായ എല്ലാവരെയും ഈ ചടങ്ങിലേക്ക്സന്തോഷപൂർവ്വം ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:സജീവ് 917-979- 0177, സുനിൽകുമാർ 516-225- 7781