- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ കൺവൻഷൻ: ഹൂസ്റ്റണിൽ രജിസ്‌ട്രേഷൻ കിക്കോഫ് നടത്തി
ഹൂസ്റ്റൺ: അടുത്ത വർഷം ജൂലൈ ഏഴു മുതൽ പത്തു വരെ ഹൂസ്റ്റണിൽ നടത്തുന്ന ശ്രീനാരായണ നാഷണൽ കൺവൻഷന്റെ ഹൂസ്റ്റൺ ഏരിയ രജിസ്‌ട്രേഷൻ കിക്കോഫ് നടത്തി. ശ്രനാരായണ ഗുരു മിഷന്റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മിഷൻ പ്രസിഡന്റ് അനിയൻ തയ്യിൽ അധ്യക്ഷത വഹിച്ചു.. ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി ദീപക് കൈതയ്ക്കപ്പുഴ ഗു
ഹൂസ്റ്റൺ: അടുത്ത വർഷം ജൂലൈ ഏഴു മുതൽ പത്തു വരെ ഹൂസ്റ്റണിൽ നടത്തുന്ന ശ്രീനാരായണ നാഷണൽ കൺവൻഷന്റെ ഹൂസ്റ്റൺ ഏരിയ രജിസ്‌ട്രേഷൻ കിക്കോഫ് നടത്തി. ശ്രനാരായണ ഗുരു മിഷന്റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മിഷൻ പ്രസിഡന്റ് അനിയൻ തയ്യിൽ അധ്യക്ഷത വഹിച്ചു.. ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി ദീപക് കൈതയ്ക്കപ്പുഴ ഗുരുദേവ ചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.ട്രഷറർ വി. അശ്വനികുമാർ വിശദീകരണ പ്രസംഗം നടത്തി.
ലോകസമാധാനത്തിനു ഭീഷണിയായി വളർന്നു വരുന്ന മതതീവ്രവാദവും, വംശീയ വൈരവും ഇല്ലാതാക്കുവാൻ ഗുരുദേവ ദർശനം എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതാണ് കൺവൻഷന്റെ പ്രമേയം. 'മതം ഏതയാലും മനുഷ്യൻ നന്നായാൽ മതി' എന്ന ഗുരു ദർശനത്തിന്റെ പ്രസക്തി അനുദിനം വർധിച്ചു വരികയാണെന്നും, എല്ലാ മത ദർശനങ്ങളും തുറന്ന മനസോടെ പഠിക്കുന്നവർക്ക് എല്ലാ മതങ്ങളിലും മനുഷ്യരിലും നന്മയുണ്ട് എന്ന് കണ്ടെത്താൻ കഴിയുമെന്നും, മതമല്ല മനുഷ്യനാണ് പ്രധാനമെന്ന് മനസിലാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് കൺവൻഷന്റെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി.
ഹൂസ്റ്റണിൽ തുടക്കമിട്ട രജിസ്‌ട്രേഷൻ കിക്കോഫ് വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ തുടരുന്നതാണ്. ഡാളസ്, കാലിഫോർണിയ, അരിസോണ, ഷിക്കാഗോ, ടൊറന്റോ, ഫിലാഡൽഫിയ, ന്യൂയോർക്ക്, വാഷിങ്ടൺ, ഫ്‌ളോറിഡ, ന്യൂജേഴ്‌സി, അറ്റ്‌ലാന്റ തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തു തന്നെ രജിസ്‌ട്രേഷൻ കിക്കോഫ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് അനിയൻ തയ്യിൽ (281 707 9494), ദീപക് കൈതയ്ക്കപ്പുഴ (972 793 2151), വി.അശ്വനികുമാർ (210 871 1409), അനൂപ് ഷിക്കാഗോ (847 873 5026) എന്നിവരുമായി ബന്ധപ്പെടുക.