- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ മാധ്യമത്തിൽ ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിച്ചു; ഒരാൾ അറസ്റ്റിൽ; പിടിയിലായത് നെടുവത്തൂർ സ്വദേശി ബിനു

X
കൊട്ടാരക്കര: സമൂഹമാധ്യമം വഴി ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിച്ചയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവത്തൂർ കുറുമ്പാലൂർ ചരിയിൽ മേലതിൽ ബിനു (42) ആണ് അറസ്റ്റിലായത്.ശ്രീ നാരായണ ഗുരു സമാധി ദിനത്തിലാണ് ഇയാൾ ഫേസ്‌ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പേർ പ്രതികരിക്കുകയുമുണ്ടായി.
സംഭവം ശ്രദ്ധയിൽപെട്ട കൊട്ടാരക്കരയിലെ എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ ഇയാളെ അന്വേഷിച്ച് കണ്ടെത്തുകയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.
ഇയാൾ മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Next Story


