- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ നാരായണ മിഷൻ മെൽബണിന്റെ ഓണാഘോഷം 21 ന്
മെൽബൺ: ശ്രീ നാരായണ മിഷൻ മെൽബണിന്റെയും ശ്രീ നാരായണ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SNEI) നേതൃത്വത്തിൽ മെൽബണിൽ 21 ന് ഓണം / ചതയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഞായറാഴ്ച കൃത്യം 11ന് ഹാലം സീനിയർ കോളേജിൽ ഓണ സദ്യയോട് കൂടി മെൽബണിലെ തന്നെ ആദ്യ ഓണാഘോഷങ്ങൾക്കു തിരി തെളിയുകയാണ്. മലയാളിയുടെ ഗൃഹാതുരത്വ മുണർത്തുന്ന ഒട്ടനവധി പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ ശ്രീനാരായണ മിഷന്റെ ഓണാഘോഷം. തിരുവാതിര, ഒപ്പന, മാർഗംകളി, പുലിക്കളി, വള്ളംകളി, ഓണംകളി, വിവിധ തരം നൃത്ത നൃത്യങ്ങൾ, പോയ കാലത്തെ ഉത്സവ പറമ്പിലെ ഓർമ്മകൾ ഉണർത്തുന്ന ബാലെ, ഓണാക്കാഴ്ചകൾ, മോഹിനിയാട്ടം, ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ, രാജസ്ഥാനി നൃത്തങ്ങൾ തുടങ്ങി 50ൽ ഏറെ പരിപാടികളാൽ സമ്പന്നമാണ് ശ്രീ നാരായണ മിഷൻ കലാകാരികളുടെയും, കലാകാരന്മാരുടെയും നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷം. ഈ വർഷം രാവിലെ 11ന് മുതൽ ഒന്നു വരെ ആയിരിക്കും ഓണ സദ്യ എന്നതിനാൽ എല്ലാവരും കൃത്യം 11ന് തന്നെ ഹാലം സീനിയർ കോളേജ് തിയെറ്ററിൽ ( Hallam Senior college, 74/84 Frawley Rd, Hallam VIC 3803) ഹാജരാകണമെ
മെൽബൺ: ശ്രീ നാരായണ മിഷൻ മെൽബണിന്റെയും ശ്രീ നാരായണ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SNEI) നേതൃത്വത്തിൽ മെൽബണിൽ 21 ന് ഓണം / ചതയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഞായറാഴ്ച കൃത്യം 11ന് ഹാലം സീനിയർ കോളേജിൽ ഓണ സദ്യയോട് കൂടി മെൽബണിലെ തന്നെ ആദ്യ ഓണാഘോഷങ്ങൾക്കു തിരി തെളിയുകയാണ്.
മലയാളിയുടെ ഗൃഹാതുരത്വ മുണർത്തുന്ന ഒട്ടനവധി പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ ശ്രീനാരായണ മിഷന്റെ ഓണാഘോഷം. തിരുവാതിര, ഒപ്പന, മാർഗംകളി, പുലിക്കളി, വള്ളംകളി, ഓണംകളി, വിവിധ തരം നൃത്ത നൃത്യങ്ങൾ, പോയ കാലത്തെ ഉത്സവ പറമ്പിലെ ഓർമ്മകൾ ഉണർത്തുന്ന ബാലെ, ഓണാക്കാഴ്ചകൾ, മോഹിനിയാട്ടം, ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ, രാജസ്ഥാനി നൃത്തങ്ങൾ തുടങ്ങി 50ൽ ഏറെ പരിപാടികളാൽ സമ്പന്നമാണ് ശ്രീ നാരായണ മിഷൻ കലാകാരികളുടെയും, കലാകാരന്മാരുടെയും നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷം.
ഈ വർഷം രാവിലെ 11ന് മുതൽ ഒന്നു വരെ ആയിരിക്കും ഓണ സദ്യ എന്നതിനാൽ എല്ലാവരും കൃത്യം 11ന് തന്നെ ഹാലം സീനിയർ കോളേജ് തിയെറ്ററിൽ ( Hallam Senior college, 74/84 Frawley Rd, Hallam VIC 3803) ഹാജരാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റ് ഓൺലൈൻ ആയി വാങ്ങുന്നതിന് https://www.trybooking.com/207147
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും ആയി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപെടുക
സതീഷ് പള്ളിയിൽ 0429 690 402
വിഷ്ണു കുമാർ 0470 206 090