ഡാലസ്: ശ്രീനാരായണ മിഷൻ നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ163ാമത് ഗുരുദേവ ജയന്തിയും ഓണാഘോഷങ്ങളും ഡാലസിൽ ആഘോഷിച്ചു.ഒക്ടോബർ 16 ശനിയാഴ്ച വൈകിട്ട് 5 മുതൽ ഡാലസ് ശ്രീഗുരുവായൂരപ്പൻടെംപിൾ ഓഡിറ്റോറിയത്തിൽ ത്രിവിക്രമൻ ഗുരുപൂജ നടത്തിയതോടെയാണ്ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് ശ്രീനാരായണമിഷൻ (ഹൂസ്റ്റൺ) പ്രസിഡന്റ് അശ്വനി കുമാർ,ശ്രൂകുറുപ്പ് ( റിട്ട. പ്രഫസർ), ശ്രീരാമചന്ദ്രൻ നായർ (പ്രസിഡന്റ് ഡാലസ് ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റ്) കമ്മിറ്റി അംഗങ്ങൾഎന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എസ്എൻഎം സെക്രട്ടറി സന്തോഷ
വിശ്വനാഥൻ എല്ലാവർക്കും സ്വാഗതം ആംശസിച്ചു.

ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം ആധുനിക കാലഘട്ടത്തിൽ ഇന്നും പ്രശക്തമാണെന്ന് ഗുരുസന്ദേശം നൽകുന്നതിനിടെമനോജ് കുട്ടപ്പൻ ഓർമ്മപ്പെടുത്തി.

സവർണ മേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ പോരാടിയ, കേരളത്തിലെജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത കേരളത്തിൽ നിലനിന്നിരുന്ന സവർണമേൽക്കോയ്മ ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയശാപങ്ങൾക്കെതിരെ പ്രവർത്തിച്ച, കേരളത്തിൽ ജീവിച്ചിരുന്ന ഒരു
സന്ന്യാസിയും പരിഷ്‌ക്കർത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണഗുരുവെന്ന തുടർന്നു പ്രസംഗിച്ച അശ്വനികുമാർ, കുറുപ്പ്,രാമചന്ദ്രൻനായർ എന്നിവർ ചൂണ്ടിക്കാട്ടി.

ഓണാഘോഷങ്ങളോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അതീവ ആകർഷങ്ങ ളായിരുന്നു.കേരളത്തിൽ നിന്നെത്തിയ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയൻ,പീറ്റർ തുടങ്ങിയവർ അവതരിപ്പിച്ച കലാപരിപാടികളും ഗാനങ്ങളും ശ്രവസുന്ദരമായിരുന്നു. ശ്രീകുമാർ മഡോളിന്റെ നന്ദി പ്രകാശനത്തിനുശേഷംവിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.