സിഡ്‌നി: യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 162-മത് ജയന്തി ആഘോഷങ്ങൾ ശ്രീ നാരായണ മിഷൻ സിഡ്നിയുട ആഭിമുഖ്യത്തിൽ 15ന് ശനിയാഴ്ച Wentworthville Uniting Church Hallൽ വച്ച് ആഘോഷിച്ചു.

2015 നവംബറിൽ രൂപീകൃതമായതിനു ശേഷമുള്ള ശ്രീ നാരായണ മിഷൻ സിഡ്നിയുട പ്രഥമ ജയന്തിയാഘോഷം മുഖ്യാതിഥിയായ രാമൻ കൃഷ്ണയ്യർ, സിഡ്നി മലയാളികളുടെ രാമേട്ടൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു.  തുടർന്ന് രാമേട്ടൻ ഗുരു ദേവ ദർശനങ്ങളുടെ കാലിക പ്രസക്തി, ആവശ്യം എന്നിവയെക്കുറിച്ചും 'ഒരുജാതി ഒരു മതം ഒരു ദൈവം'എന്ന ഗുരു വചനം ലോകം മുഴുവൻ ഏറ്റെടുത്തു നടപ്പിലാക്കുവാൻ SNMS മുന്നിട്ടിറങ്ങണം എന്നും ആഹ്വാനം ചെയ്തു. തുടർന്ന് നിറഞ്ഞ സദസ്സിന്റെ മനസ്സുകളെ കലാപരിപാടികളുടെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ടുപോയ കലാസന്ധ്യ, നിരവധി നർത്തകർ, ഗായികാ ഗായകന്മാർ, വാദ്യാകലാകാരൻ എന്നിവർ കാണികളെ ഹർഷ പുളകിതരാക്കി.

നന്ദിപ്രകാശന ചടങ്ങിൽ പരിപാടിയുടെ മുഖ്യ സ്‌പോൺസർ പുന്നക്കൽ ഫിനാൻസ് ഓണസദ്യ ഒരുക്കിയ ഗ്രാൻഡ് കേറ്റേഴ്‌സ് , ശബ്ദവും വെളിച്ചവും ക്രമീകരിച്ച നിറ്റോ മീഡിയ കവറേജ് നിർവഹിച്ച റോക്കി പാരാമൗണ്ട് ക്രിയേഷൻ, എന്നിവർക്ക് സംഘടനയുടെ നന്ദിയും കടപ്പാടും അറിയിച്ചു. യോഗാനന്തരം നടന്ന വിഭവ സമൃദ്ധമായ ഓണസദ്യ കേരളത്തിന്റെ രുചിലോകത്തേക്ക് ഏവരെയും ആനയിച്ചു. തുമ്പപ്പൂവും, ചന്ദ്രികനിലാവും പൊന്നിൻ ചിങ്ങത്തിന്റെ നിറവിൽ തുശനിലയിൽ വിളമ്പിയ സദ്യയുണ്ടിരുന്ന മലയാളത്തിന്റെ നന്മയുടെ സ്മൃതികളുണർത്തി എല്ലാവരും പിരിഞ്ഞു.

ശ്രീ നാരായണ മിഷൻ സിഡ്നിയുടെ തുടർന്നുള്ള എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന പ്രാർത്ഥനാ യോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി അനുരാജ് 0410177786, അരുൺ 0434249248, ബിജു 0450599569 എന്നിവവരുമായി sreenarayanamissionsydneys@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.