- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടായിയിലെ ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും യൂണിയൻ പ്രശ്നം; ലോഡ് കയറ്റുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ; തടഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്തു നീക്കി പൊലീസ്; മധ്യസ്ഥ ചർച്ചകളിലും തീരുമാനമാകാതെ മാടായിയിലെ തർക്കം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാടായി ലോഡ് കേറ്റുന്നത് സിഐടിയു തടഞ്ഞു. ശ്രീ പോർക്കലി സ്റ്റീൽസിലേക്ക് ലോഡ് കയറുന്നതാണ് തൊഴിലാളികൾ തടഞ്ഞത്. ദിവസങ്ങളായി ഈയൊരു കടയുടെ മുന്നിൽ സിഐടിയു തൊഴിലാളികൾ തമ്പടിച്ച് സമരം ചെയ്തു വരികയായിരുന്നു. ഇത്തരത്തിൽ ലോഡ് ഇറക്കുന്നത് തടഞ്ഞ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കടയുടമയായ ശ്രീ മോഹൻലാലും സിഐടിയു തൊഴിലാളികൾ നേരത്തെതന്നെ നേർക്കുനേർ കൊമ്പുകോർത്തതാണ്. കടയിൽ വരുന്ന ലോഡുകൾ ഉടമയായ മോഹൻലാൽ അതിഥി തൊഴിലാളികളെക്കൊണ്ട് ഇറക്കാൻ ശ്രമിച്ചിരുന്നു. ഈയൊരു വിഷയത്തിന് പേരിൽ സിഐടിയു പ്രതികരിക്കുകയും കട അടച്ചിടുകയും ചെയ്തതായിരുന്നു.
സിഐടിയു പറയുന്നത് പ്രകാരം കടയിലേക്കുള്ള ലോഡുകൾ കയറ്റുമതി ചെയ്യാനുള്ള അവകാശം അവർക്ക് വേണം എന്നാണ്. ഇത്തരത്തിൽ മറ്റുള്ള ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് തങ്ങളുടെ തൊഴിൽ നിഷേധം ആണ് എന്നാണ് സിഐടിയു പറയുന്നത്. കോടതി ഉത്തരവ് പ്രകാരം ഉടമയായ മോഹൻലാലിനെ തങ്ങളുടെ തൊഴിലാളികളെ വച്ചുതന്നെ ലോഡ് എടുക്കാൻ ഉള്ള അനുമതി ലഭിച്ചു. ഇത് പ്രകാരമാണ് അദ്ദേഹം അദ്ദേഹത്തിന്റെ തൊഴിലാളികളെ വെച്ച് തന്നെ ലോഡ് ഇറക്കാൻ ശ്രമിച്ചത്.
ഈ ലോഡ് ഇറക്കുന്ന വേളയിലാണ് സിഐടിയു തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇവർ ലോഡ് ഇറക്കാൻ സമ്മതിക്കില്ല എന്ന് പറയുകയും ലോഡ് ഇറക്കാൻ ശ്രമിച്ചവരെ തടയുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് സിഐടിയു തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി. ഇവർ ശ്രീ പോർക്കലി സീറ്റിന് സമീപമുള്ള പ്രക്ഷോഭം ഇന്ന് കൂടുതൽ ശക്തിപ്പെടുത്തി. തങ്ങളുടെ തൊഴിൽ നിഷേധത്തിന് കൃത്യമായ പരിഹാരം കാണണമെന്നാണ് സിഐടിയു വാദം.
സിഐടിയു തൊഴിലാളികളെ കൊണ്ട് ഒരു കാരണവശാലും ലോഡ് ഇറക്കില്ല എന്ന് കടയുടമ മോഹൻലാലും കടുംപിടുത്തം പിടിച്ചിരിക്കുകയാണ്. സിഐടിയു ആവട്ടെ തങ്ങൾക്ക് തന്നെ ലോഡ് ഇറക്കാൻ ഉള്ള അവകാശം വേണം എന്ന് പറഞ്ഞാണ് പ്രതിഷേധിക്കുന്നത്. പൊലീസിന്റെ മധ്യസ്ഥതയിൽ ഇതിനുമുൻപും ചർച്ച ഉണ്ടായിരുന്നെങ്കിലും ഈ ഒരു വിഷയത്തിൽ ഇതുവരെ യാതൊരു നീക്കു പോക്കും ഉണ്ടായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ