- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീരാമദാസ മിഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു
ബംഗളൂരു: ശ്രീരാമദാസ മിഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ തുടക്കംകുറിച്ച രഥയാത്ര സത്യാനന്ദ സരസ്വതി ഫൗണേ്ടഷൻ ചെയർമാൻ ശ്രീ ശക്തി ശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്തു. കർണാടകയിലെ 11 ജില്ലകളിലൂടെയുള്ള പരിക്രമണം പൂർത്തിയാക്കുന്ന രഥയാത്ര ശ്രീരാമനവമി ദിനത്തിൽ ഇലക്ട്രോണിക് സിറ്റി ഹുസ്കൂർ അയ്യപ്പ ക്ഷേത്രസന്നിധിയിലെ അയോധ്യാ നഗരിയിൽ എത്തിച്ചേരും. തുടർന്ന് ശ്രീരാമലീലയോടുകൂടി സമാപിക്കും. കൊല്ലൂരിൽ നിന്നു പുറപ്പെട്ട രഥയാത്രയ്ക്ക് ഉഡുപ്പി, പഡുബിദ്രി, മുൽക്കി, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. പരിപാടികൾക്ക് ഹിന്ദു ജാഗരണവേദി സഹസംചാലക്, വിവിധ ഹിന്ദുസംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നല്കി. ഇന്നലെ രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ട രഥയാത്ര ധർമസ്ഥല, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളിൽ പരിക്രമണത്തിനു ശേഷം ഹരിഹരപുരയിൽ എത്തി.
ബംഗളൂരു: ശ്രീരാമദാസ മിഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ തുടക്കംകുറിച്ച രഥയാത്ര സത്യാനന്ദ സരസ്വതി ഫൗണേ്ടഷൻ ചെയർമാൻ ശ്രീ ശക്തി ശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്തു. കർണാടകയിലെ 11 ജില്ലകളിലൂടെയുള്ള പരിക്രമണം പൂർത്തിയാക്കുന്ന രഥയാത്ര ശ്രീരാമനവമി ദിനത്തിൽ ഇലക്ട്രോണിക് സിറ്റി ഹുസ്കൂർ അയ്യപ്പ ക്ഷേത്രസന്നിധിയിലെ അയോധ്യാ നഗരിയിൽ എത്തിച്ചേരും.
തുടർന്ന് ശ്രീരാമലീലയോടുകൂടി സമാപിക്കും. കൊല്ലൂരിൽ നിന്നു പുറപ്പെട്ട രഥയാത്രയ്ക്ക് ഉഡുപ്പി, പഡുബിദ്രി, മുൽക്കി, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. പരിപാടികൾക്ക് ഹിന്ദു ജാഗരണവേദി സഹസംചാലക്, വിവിധ ഹിന്ദുസംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നല്കി. ഇന്നലെ രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ട രഥയാത്ര ധർമസ്ഥല, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളിൽ പരിക്രമണത്തിനു ശേഷം ഹരിഹരപുരയിൽ എത്തി.