കാസ്റ്റിങ് കൗച്ചിനെതിരെ ശ്രീ റെഡ്ഡി എന്ന നടിയുടെ തുറന്ന് പറച്ചിലാണ് ആദ്യം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചത്. സംവിധായകരേയും നായകരേയും ഗായകരേയും വരെ പ്രതിക്കൂട്ടിലാക്കിയുള്ള വാർത്തകൾ പുറത്ത് വിട്ടതാണ് ശ്രീ റെഡ്ഡി ഞെട്ടിച്ചത്. ഇതിന് പിന്നാലെ തുണി ഉരിഞ്ഞും ശ്രീ റെഡ്ഡി കാസ്റ്റിങ് കൗച്ചിനെതിരെ പ്രതികരിച്ചു.

ഇതിനു പിന്നാലെ വെളിപ്പെടുത്തലുകൾ പലതും ഉണ്ടായി. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയം പവൻ കല്യാൺ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നു സുനിത എന്ന നടി ഇന്നലെ വെളിപ്പെടുത്തിരുന്നു. ഇതിനു പിന്നാലെ സിനിമ മേഖലയിലെ ചൂഷണങ്ങൾ തുറന്നു പറഞ്ഞ് 15 ജൂനിയർ ആർട്ടിസ്റ്റുകൾ പത്രസമ്മേളനം നടത്തി.

സിനിമാക്കാരിൽ നിന്നും നേരിട്ട അനുഭവം തുറന്ന് പറയുകയാണ് നടി സന്ധ്യാ നായിഡു. സംവിധായകൻ പറയുന്നതൊക്കെ ചെയ്താലും മിക്കവർക്കും റോളൊന്നും കിട്ടാറില്ല. 18-ാം വയസുമുതൽ സിനിമയിൽ അഭിനയിക്കുന്ന തനിക്ക് ചേച്ചി, അല്ലെങ്കിൽ അമ്മ റോളാണ് ലഭിക്കാറ്. സെറ്റിൽ ചെല്ലുമ്പോൾ അമ്മേ എന്ന് വിളിക്കും. ഇവർ രാത്രിയാകുമ്പോൾ കൂടെ കിടക്കാൻ ക്ഷണിക്കുകയും ചെയ്യും.

വാട്‌സാപ്പ് വന്നതോടെ അതുവഴിയുള്ള ശല്യവും കൂടുതലാണ്. രാത്രിയിൽ ഇക്കിളി സംസാരങ്ങൾക്ക് നിർബന്ധിക്കും. മാനേജർ കാരവൻ ഉപയോഗിക്കാമെന്ന് പറഞ്ഞാലും അതിന് ഞങ്ങൾക്ക് അനുവാദമില്ല. സാരിയുടെ മറവിലും ഏതെങ്കിലും കെട്ടിടത്തിന്റെ മറവിലും നിന്നാണ് കോസ്റ്റ്യൂ മാറുന്നതുപോലും. വലിയ താരങ്ങൾക്ക് രാജകീയ പരിഗണന നൽകുമ്പോൾ ഞങ്ങളെ പുഴുക്കളെപ്പോലെയാണ് കരുതുന്നത് സുനിത റെഡ്ഢി പറയുന്നു.