- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീർത്തി സുരേഷിന്റെ ആ ചിരി ഒരിക്കലും മറക്കില്ല; തെന്നിന്ത്യൻ താരം കീർത്തി സുരേഷിന് മുന്നറിയിപ്പുമായി ശ്രീ റെഡ്ഡി
തെന്നിന്ത്യൻ സിനിമാ ലോകത്തെ ലൈംഗികാരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയ താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറൻസ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദർ സി തുടങ്ങി നിരവധി പ്രമുഖർക്കെതിരെയാണ് ശ്രീറെഡ്ഡി ലൈംഗിക ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഒടുവിൽ തന്നെ കുറിച്ചുള്ള പരാമർശത്തിന് ചിരിച്ച കീർത്തി സുരേഷിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. കീർത്തി- വിശാൽ താരജോഡികൾ ഒന്നിക്കുന്ന സണ്ടക്കോഴി-2ന്റെ പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് വിശാൽ പറഞ്ഞത് കേട്ട് കീർത്തി ചിരിച്ചതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്. പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡി വിഷയത്തിൽ വിശാലിന്റെ നിലപാട് മാധ്യമങ്ങൾ ആരാഞ്ഞിരുന്നു. 'ഈ വിവാദങ്ങൾക്കെല്ലാം ഒടുവിലും അവർക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അത് നല്ലൊരു കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് അതിനെ കാണേണ്ടത്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തിൽ അവരോടൊപ്പം അഭിനയിക്കുന്നത് അവർ വളരെയേറെ ശ്രദ്ധിക്കണം. അവരിൽ നിന്ന് രക്ഷ നേടാൻ ഒരു ക്യാമറ
തെന്നിന്ത്യൻ സിനിമാ ലോകത്തെ ലൈംഗികാരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയ താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറൻസ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദർ സി തുടങ്ങി നിരവധി പ്രമുഖർക്കെതിരെയാണ് ശ്രീറെഡ്ഡി ലൈംഗിക ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഒടുവിൽ തന്നെ കുറിച്ചുള്ള പരാമർശത്തിന് ചിരിച്ച കീർത്തി സുരേഷിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം.
കീർത്തി- വിശാൽ താരജോഡികൾ ഒന്നിക്കുന്ന സണ്ടക്കോഴി-2ന്റെ പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് വിശാൽ പറഞ്ഞത് കേട്ട് കീർത്തി ചിരിച്ചതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്. പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡി വിഷയത്തിൽ വിശാലിന്റെ നിലപാട് മാധ്യമങ്ങൾ ആരാഞ്ഞിരുന്നു. 'ഈ വിവാദങ്ങൾക്കെല്ലാം ഒടുവിലും അവർക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അത് നല്ലൊരു കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് അതിനെ കാണേണ്ടത്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തിൽ അവരോടൊപ്പം അഭിനയിക്കുന്നത് അവർ വളരെയേറെ ശ്രദ്ധിക്കണം. അവരിൽ നിന്ന് രക്ഷ നേടാൻ ഒരു ക്യാമറ എപ്പോഴും ചിത്രീകരണ സ്ഥലത്ത് വച്ചിരിക്കണം, ശ്രീറെഡ്ഡി അത് വച്ചിട്ടില്ലെങ്കിൽ പോലും. അവരുടെ ഭാഗത്തു നിന്ന് പ്രൊട്ടക്ഷൻ സ്വാഭാവികമായും വന്നുകൊള്ളും' എന്നായിരുന്നു വിശാലിന്റെ മറുപടി. വിശാലിന്റെ വാക്കുകൾ കേട്ട് വേദിയിലിരുന്ന കീർത്തിയുൾപ്പടെയുള്ളവർ ചിരിച്ചു. ഇതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്.
'എന്നെക്കുറിച്ച് വിശാൽ പറയുന്നത് കേട്ടുള്ള കീർത്തി സുരേഷിന്റെ ചിരി അരോചമായിരുന്നു...വിഷമിക്കേണ്ട മാഡം നിങ്ങൾ എന്നും നല്ല നിലയിൽ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങൾക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാൻ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല...ഓർമയിൽ ഇരിക്കട്ടെ ..ഇപ്പോൾ നിങ്ങൾ മേഘങ്ങൾക്കിടയിൽ പറക്കുകയാണ്...ശ്രീറെഡ്ഡി കുറിച്ചു.