- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി അഭ്യുദയകാംക്ഷി സംഗമം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
കൊച്ചി : അളവറ്റ സ്വത്ത് വരും തലമുറയ്ക്കായി സമ്പാദിക്കുന്നവരെയല്ല, മറിച്ച് അവ സാധുജനക്ഷേമത്തിനായി ഉപയോഗിക്കുന്നവരെയാണ് പൊതുസമൂഹം അംഗീകരിക്കുകയും ആദരിക്കുകയും അനുകരിക്കുകയും ചെയ്യുകയെന്ന് ജില്ലാ കളക്ടർ എം.ജി.രാജമാണിക്യം ഐ.എ.എസ്. വരാണസിയിലെ കാശിമഠ് സംസ്ഥാൻ മഠാധിപതിയും ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയുടെ മുഖ്യ രക്ഷാധികാര
കൊച്ചി : അളവറ്റ സ്വത്ത് വരും തലമുറയ്ക്കായി സമ്പാദിക്കുന്നവരെയല്ല, മറിച്ച് അവ സാധുജനക്ഷേമത്തിനായി ഉപയോഗിക്കുന്നവരെയാണ് പൊതുസമൂഹം അംഗീകരിക്കുകയും ആദരിക്കുകയും അനുകരിക്കുകയും ചെയ്യുകയെന്ന് ജില്ലാ കളക്ടർ എം.ജി.രാജമാണിക്യം ഐ.എ.എസ്. വരാണസിയിലെ കാശിമഠ് സംസ്ഥാൻ മഠാധിപതിയും ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയുടെ മുഖ്യ രക്ഷാധികാരിയുമായ ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി ആഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി അഭ്യുദയകാംക്ഷി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
43 വർഷം മുമ്പ് ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ആഗ്രഹപ്രകാരം തുടങ്ങിയ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ രോഗികൾക്ക് താങ്ങാവുന്ന നിരക്കിൽ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബോർഡ് ജനറൽ സെക്രട്ടറി സുന്ദരേഷ് ജി പൈ പറഞ്ഞു. ആശുപത്രി നവോത്ഥാന ധനസമാഹരണ നിധി ആദ്യ മുറി നവീകരിക്കുന്നതിനുള്ള തുക ആശുപത്രി പ്രസിഡന്റ് ആർ രത്‌നാകര ഷേണായിക്കു കൈമാറി ട്രെഡ് ലിങ്ങ് മാനേജിംങ്ങ് ഡയറക്ടർ കെ.എൻ.സൂര്യനാരായൺ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആശുപത്രി പ്രസിഡന്റ് ആർ രത്‌നാകര ഷേണായി, സെക്രട്ടറി രാധാക്യഷ്ണ കമ്മത്ത്, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.ടി.എൽ.പി.പ്രഭു, ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത്, ഡോ. പത്ഭനാഭ ഷേണായി, ഡോ. സുനിൽ കെ.മത്തായി, അഡ്വ. ആർ ലക്ഷ്മി നാരായൺ പ്രഭു തുടങ്ങിയവർ സംസാരിച്ചു.