- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീയെ ഇഷ്ടപ്പെട്ടവർ ഇനി ആ സ്‌നേഹം അവരുടെ മക്കൾക്ക് നൽകൂ; അത് അവരുടെ വേദന കുറയ്ക്കാൻ സഹായിക്കും: മാധ്യമങ്ങൾ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും കപൂർ കുടുംബം
മുംബൈ: കുടുംബത്തിന്റെ സ്വകാര്യതയെ മാധ്യമങ്ങൾ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം. കപൂർ, അയ്യപ്പൻ, മർവ എന്നീ കുടുംബങ്ങളുടെ പേരിലാണ് മാധ്യമങ്ങൾക്ക് കത്ത്. ശ്രീദേവിയെ സ്‌നേഹിച്ചവർ ആ സ്‌നേഹം ഇനി അവരുടെ മക്കൾക്ക് നൽകണം. അത് അവരുടെ വേദന കുറയ്ക്കാൻ സഹായിക്കും. എന്നാൽ കുടുംബത്തിന്റെ സ്വകാര്യത മാധ്യമങ്ങൾ മാനിക്കണമെന്നും കത്തിൽ പറയുന്നു തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങൾക്ക് ശ്രീദേവിയുടെ കുടുംബത്തിന്റെ കത്ത്. കപൂർ, അയ്യപ്പൻ, മർവ കുടുംബം എന്നിവരുടെ പേരിലാണ് കത്ത്. കത്തിന്റെ പൂർണരൂപം : വളരെ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് ഞങ്ങളുടെ കുടുംബം കടന്നുപോകുന്നത്. പ്രത്യേകിച്ച് ഇന്ന് ഏറ്റവും കഷ്ടമുള്ള ദിവസങ്ങളിൽ ഒന്നാണ്. വളരെ വേഗം നമ്മെ വിട്ടുപിരിഞ്ഞുപോയ സുന്ദരമായൊരു ആത്മാവിനെയാണ് ഞങ്ങൾ ഇന്ന് യാത്രയയക്കുന്നത്. സമാനതകളില്ലാത്ത ഒരു പാരമ്പര്യമാണ് അവർ അവശേഷിപ്പിച്ചത്. അവരുടെ കഴിവുകൾ തർക്കമറ്റതാണ്. അവരുടെ സൗന്ദര്യം താരതമ്യപ്പെടുത്താനാകാത്തതാണ്. പ്രേക്ഷകരുമ
മുംബൈ: കുടുംബത്തിന്റെ സ്വകാര്യതയെ മാധ്യമങ്ങൾ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം. കപൂർ, അയ്യപ്പൻ, മർവ എന്നീ കുടുംബങ്ങളുടെ പേരിലാണ് മാധ്യമങ്ങൾക്ക് കത്ത്. ശ്രീദേവിയെ സ്‌നേഹിച്ചവർ ആ സ്‌നേഹം ഇനി അവരുടെ മക്കൾക്ക് നൽകണം. അത് അവരുടെ വേദന കുറയ്ക്കാൻ സഹായിക്കും. എന്നാൽ കുടുംബത്തിന്റെ സ്വകാര്യത മാധ്യമങ്ങൾ മാനിക്കണമെന്നും കത്തിൽ പറയുന്നു
തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങൾക്ക് ശ്രീദേവിയുടെ കുടുംബത്തിന്റെ കത്ത്. കപൂർ, അയ്യപ്പൻ, മർവ കുടുംബം എന്നിവരുടെ പേരിലാണ് കത്ത്.
കത്തിന്റെ പൂർണരൂപം :
വളരെ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് ഞങ്ങളുടെ കുടുംബം കടന്നുപോകുന്നത്. പ്രത്യേകിച്ച് ഇന്ന് ഏറ്റവും കഷ്ടമുള്ള ദിവസങ്ങളിൽ ഒന്നാണ്. വളരെ വേഗം നമ്മെ വിട്ടുപിരിഞ്ഞുപോയ സുന്ദരമായൊരു ആത്മാവിനെയാണ് ഞങ്ങൾ ഇന്ന് യാത്രയയക്കുന്നത്.
സമാനതകളില്ലാത്ത ഒരു പാരമ്പര്യമാണ് അവർ അവശേഷിപ്പിച്ചത്. അവരുടെ കഴിവുകൾ തർക്കമറ്റതാണ്. അവരുടെ സൗന്ദര്യം താരതമ്യപ്പെടുത്താനാകാത്തതാണ്. പ്രേക്ഷകരുമായ് സംവദിക്കുവാനുള്ള അവരുടെ കഴിവ് ഐതിഹാസികമാണ്. അതേ തരത്തിലുള്ള ബന്ധമാണ് ശ്രീയ്ക്ക് കുടുംബത്തിനോട് ഉണ്ടായിരുന്നത്.
അവരുടെ സഹപ്രവർത്തകർ ആയിക്കോട്ടെ, അവരുടെ എണ്ണമറ്റ ആരാധകർ ആയിക്കോട്ടെ, അവരുടെ കരുതലുള്ള സുഹൃത്തുകൾ ആയിക്കോട്ടെ ഇന്ത്യയ്ക്കും ഇന്ത്യയ്ക്ക് വെളിയിലുമായുള്ള കുടുംബാംഗങ്ങൾ ആയിക്കോട്ടെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയത് ഇവർ എല്ലാവരും തന്നെ സ്‌നേഹവും പിന്തുണയുമാണ്.
ഖുഷിക്കും ജാൻവിക്കും അവരുടെ അമ്മയെകുറിച്ചുള്ളത് ഈ സ്‌നേഹത്തിന്റെ ഓർമകൾ ആവട്ടെ. എല്ലാവരും സംശയമില്ലാതെ സ്‌നേഹിച്ച ഒരു സ്ത്രീ. ശ്രീയെ ഇഷ്ടപ്പെട്ട ഓരോരുത്തർക്കും അവർ ജീവിതമായ് കരുതിയ തന്റെ കുട്ടികളെയും സ്‌നേഹിക്കാം. ശ്രീക്ക് നമ്മൾ നൽകിയ സ്‌നേഹം അവർക്കും നൽകാം. അതവരുടെ വേദനയെ കുറച്ചേക്കും.
അവർ അവരുടെ അമ്മയെ സ്‌നേഹത്തോടെ ഓർക്കട്ടെ, അവരുടെ കണ്ണുകളിലെ തിളക്കവും തങ്ങളുടെ ജീവിതം കെട്ടിപെടുക്കുന്നതിലുള്ള ശ്രീയുടെ ശ്രമങ്ങളും ശ്രീ കണ്ട സ്വപ്നങ്ങളും അവർ ഓർക്കട്ടെ.
ശ്രീ വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവർക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ട്. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം എന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു.