- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീദേവിക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും ഈ സിനിമ അവർക്കുള്ള സമർപ്പണം; ലേഡി സൂപ്പർ സ്റ്റാറിന്റെ കഥ വെള്ളിത്തിരയിലേക്ക്; നായികയായി വിദ്യാ ബാലൻ എത്തിയേക്കും
മുംബൈ: ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകൻ ഹൻസൽ മേഹ്ത അറിയിച്ചു. ശ്രീദേവിയുടെ അകാലത്തിലെ മരണം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമ എത്തുന്നത്. ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹൻസൽ, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹൻസൽ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീദേവിയുടെ കഥ പറയുന്ന ചിത്രത്തിൽ വിദ്യാ ബാലൻ അഭിനയിക്കുമെന്ന് തന്നെയാണ് സൂചന. ശ്രീദേവിക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും ഈ സിനിമ അവർക്കുള്ള സമർപ്പണമാണെന്നും ഹൻസൽ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവർക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാൻ തന്റെ മനസിൽ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച് താൻ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹൻസൽ വ്യക്തമാക്കി. വിദ്യാ ബാലനും അ
മുംബൈ: ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകൻ ഹൻസൽ മേഹ്ത അറിയിച്ചു. ശ്രീദേവിയുടെ അകാലത്തിലെ മരണം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമ എത്തുന്നത്.
ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹൻസൽ, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹൻസൽ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീദേവിയുടെ കഥ പറയുന്ന ചിത്രത്തിൽ വിദ്യാ ബാലൻ അഭിനയിക്കുമെന്ന് തന്നെയാണ് സൂചന.
ശ്രീദേവിക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും ഈ സിനിമ അവർക്കുള്ള സമർപ്പണമാണെന്നും ഹൻസൽ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവർക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാൻ തന്റെ മനസിൽ നിരവധി അഭിനേതാക്കളുണ്ട്.
അവരെ വച്ച് താൻ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹൻസൽ വ്യക്തമാക്കി. വിദ്യാ ബാലനും അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.



