- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണക്കങ്ങളെല്ലാം മാറ്റി അവരൊന്നിക്കുന്നു; രാജമൗലിയുടെ ചിത്രത്തിൽ ശ്രീദേവിക്ക് സുപ്രധാന വേഷമെന്ന് വാർത്തകൾ; ചിത്രത്തിൽ മോഹൻലാലിനും നിർണായക റോൾ; പുതിയ ചിത്രം ബാഹുബലിയിൽ നിന്ന് തികച്ചും വ്യത്യസ്തമെന്നും റിപ്പോർട്ട്
ഹൈദരാബാദ്: വാദ പ്രതിവാദങ്ങളിലേക്ക് നീണ്ട പിണക്കങ്ങളെല്ലാം മാറ്റിവച്ച് രാജമൗലിയും ശ്രീദേവിയും ഒരുമിക്കുന്നു. രാജമൗലിയുടെ പുതിയ ചിത്രത്തിൽ ശ്രീദേവിയെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ കാത്തിരിക്കുന്നുണ്ടെന്നാണ് വാർത്തകൾ. ബാഹുബലിയിലെ മഹാറാണി ശിവകാമിയുടെ വേഷത്തെച്ചൊല്ലിയുള്ള അഭിപ്രയ ഭിന്നതയാണ് ഇരുവരും തമ്മിലുള്ള വാദകോലാഹലമായി മാറിയത്. ശിവകാമിയുടെ വേഷത്തിന് രാജമൗലി ആദ്യം ശ്രീദേവിയെയാണ് സമീപിച്ചതെന്നും ശ്രീദേവി വൻ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവരെ ഒഴിവാക്കി രമ്യാ കൃഷ്ണനെ ശിവകാമിയാക്കിയതെന്നും വാർത്ത വന്നിരുന്നു.ഈ വാർത്തയ്ക്കെതിരെ ശ്രീദേവി പരസ്യമായി തന്നെ പ്രതികരിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. ശ്രീദേവി ശിവകാമിയാകാതിരുന്നത് നന്നായി എന്ന് രാജമൗലി പറയുക കൂടി ചെയ്തതോടെ പ്രശ്നം ശരിക്കുമൊരു പരസ്യമായ വിഴുപ്പലക്കലായി. ഒടുവിൽ ഈ തർക്കവും പിണക്കവുമെല്ലാം അവസാനിപ്പിച്ച് ഇരുവരും കൈ കോർക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ശിവകാമിയാവാൻ വൻ ഡിമാൻഡ് മുന്നോട്ട് വച്ചത് ശ്രീദേവിയല്ല, ഭർത്താവും നിർമ്മ
ഹൈദരാബാദ്: വാദ പ്രതിവാദങ്ങളിലേക്ക് നീണ്ട പിണക്കങ്ങളെല്ലാം മാറ്റിവച്ച് രാജമൗലിയും ശ്രീ
ദേവിയും ഒരുമിക്കുന്നു. രാജമൗലിയുടെ പുതിയ ചിത്രത്തിൽ ശ്രീദേവിയെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ കാത്തിരിക്കുന്നുണ്ടെന്നാണ് വാർത്തകൾ. ബാഹുബലിയിലെ മഹാറാണി ശിവകാമിയുടെ വേഷത്തെച്ചൊല്ലിയുള്ള അഭിപ്രയ ഭിന്നതയാണ് ഇരുവരും തമ്മിലുള്ള വാദകോലാഹലമായി മാറിയത്.
ശിവകാമിയുടെ വേഷത്തിന് രാജമൗലി ആദ്യം ശ്രീദേവിയെയാണ് സമീപിച്ചതെന്നും ശ്രീദേവി വൻ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവരെ ഒഴിവാക്കി രമ്യാ കൃഷ്ണനെ ശിവകാമിയാക്കിയതെന്നും വാർത്ത വന്നിരുന്നു.ഈ വാർത്തയ്ക്കെതിരെ ശ്രീദേവി പരസ്യമായി തന്നെ പ്രതികരിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. ശ്രീദേവി ശിവകാമിയാകാതിരുന്നത് നന്നായി എന്ന് രാജമൗലി പറയുക കൂടി ചെയ്തതോടെ പ്രശ്നം ശരിക്കുമൊരു പരസ്യമായ വിഴുപ്പലക്കലായി.
ഒടുവിൽ ഈ തർക്കവും പിണക്കവുമെല്ലാം അവസാനിപ്പിച്ച് ഇരുവരും കൈ കോർക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ശിവകാമിയാവാൻ വൻ ഡിമാൻഡ് മുന്നോട്ട് വച്ചത് ശ്രീദേവിയല്ല, ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറാണെന്നും വാർത്ത വന്നിരുന്നു.എന്നാൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും രാജമൗലിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശ്രീദേവിഅറിയിച്ചു. രാജമൗലിയുമായി യാതൊരു വ്യക്തിവിരോധവുമില്ലെന്ന് ശ്രീദേവി വിശദീകരിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന്റെ മഞ്ഞുരുകി.
ബാഹുബലിക്കുശേഷം രാജമൗലി ചെയ്യുന്ന അടുത്ത ചിത്രത്തിൽ ശ്രീദേവിക്ക് സുപ്രധാനമായൊരു റോളുണ്ടെന്നാണ് സൂചന.
ബാഹുബലിയെപ്പോലെ ഒരു കാലഘട്ടത്തെ പകർത്തുന്നതല്ല, വർത്തമാനകാല വിഷയങ്ങൾ അടിസഥാനമാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമാണ് ശ്രീദേവിക്ക് ഇതിലുള്ളതെന്നും അറിയുന്നുണ്ട്. തെലുങ്ക് ഭാഷയിലെടുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിലായിരിക്കും.
ചിത്രത്തിൽ മോഹൻലാലിനും ശ്രദ്ധേയമായൊരു വേഷമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് രാജമൗലി ആലോചിച്ച ആയിരം കോടി രൂപ മുതൽമുടക്കുള്ള ഗരുഡ എന്ന ചിത്രത്തിനുവേണ്ടി മോഹൻലാലിനെ പരിഗണിച്ചിരുന്നുവെന്ന് ഒരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. മോഹൻലാൽ ശ്രീകുമാർ മേനോനോടൊപ്പം മഹാഭാരതത്തിന് വേണ്ടി കരാറിലെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം മോഹൻലാൽ ചെയ്ത രണ്ട് തെലുങ്ക് ചിത്രങ്ങളായ ജനത ഗ്യാരേജും മനമാന്തയും (മലയാളത്തിൽ വിസ്മയം) വമ്പൻ ഹിറ്റുകളായതോടയാണ് പുതിയ ചിത്രത്തിലേയ്ക്കും ലാലിനെ കാസ്റ്റ് ചെയ്യാൻ രാജമൗലിക്ക് പ്രചോദനമായതെന്നാണ് സൂചന.