- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീകൾ വെല്ലുവിളിക്കപ്പെടുമ്പോൾ' എന്ന ടാഗ് ലൈനുമായി ശ്രീദേവി; ബോളിവുഡ് മുൻ സൂപ്പർ നായികയുടെ 300-ാം ചിത്രം പങ്കുവയ്ക്കുന്നത് സ്ത്രീപക്ഷ ചിന്തകൾ
മുംബൈ: ബോളിവുഡ് താരറാണി ശ്രീദേവിയുടെ 300-ാം ചിത്രം 'മോം' ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് ശ്രീദേവി തന്നെയാണ് ചിത്രത്തെക്കുറിച്ച് അറിയിച്ചത്. 'സ്ത്രീകൾ വെല്ലുവിളിക്കപ്പെടുമ്പോൾ' എന്നാണ് ചിത്രത്തിന്റെ ടാഗ്. നവാസുദ്ധീൻ സിദ്ദിഖി, അക്ഷയ് ഖന്ന, അഭിമന്യൂ സിങ്, പിതോബാഷ് ത്രിപതി എന്നിവരാണ് മറ്റു താരങ്ങൾ. രവി ഉദയാവർ ആണ് മോം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും. സ്ത്രീകൾക്ക പ്രധാന്യം നൽകി നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മ വേഷത്തിലാണ് ശ്രീദേവി അഭിനയിക്കുന്നത്. ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ വിങ്ലീഷ് എന്ന ചിത്രത്തിലെ കുടുംബിനി വേഷത്തിന് ശേഷമാണ് ശ്രീദേവി ഇത്തരമൊരു വേഷത്തിൽ വീണ്ടുമെത്തുന്നത്. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്.
മുംബൈ: ബോളിവുഡ് താരറാണി ശ്രീദേവിയുടെ 300-ാം ചിത്രം 'മോം' ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് ശ്രീദേവി തന്നെയാണ് ചിത്രത്തെക്കുറിച്ച് അറിയിച്ചത്. 'സ്ത്രീകൾ വെല്ലുവിളിക്കപ്പെടുമ്പോൾ' എന്നാണ് ചിത്രത്തിന്റെ ടാഗ്.
നവാസുദ്ധീൻ സിദ്ദിഖി, അക്ഷയ് ഖന്ന, അഭിമന്യൂ സിങ്, പിതോബാഷ് ത്രിപതി എന്നിവരാണ് മറ്റു താരങ്ങൾ. രവി ഉദയാവർ ആണ് മോം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും.
സ്ത്രീകൾക്ക പ്രധാന്യം നൽകി നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മ വേഷത്തിലാണ് ശ്രീദേവി അഭിനയിക്കുന്നത്. ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ വിങ്ലീഷ് എന്ന ചിത്രത്തിലെ കുടുംബിനി വേഷത്തിന് ശേഷമാണ് ശ്രീദേവി ഇത്തരമൊരു വേഷത്തിൽ വീണ്ടുമെത്തുന്നത്. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്.
Next Story