- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിന്റെ അവസാന സമയങ്ങളിലും കാമറകളിൽ നിറഞ്ഞു നിന്നാണ് ശ്രീദേവി വിടവാങ്ങിയത്; കുടുംബത്തോടൊപ്പം ആടിയും പാടിയും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്ന താരത്തിന്റെ അവസാന നിമിഷങ്ങൾ: നാലാം വയസ്സിൽ തുടങ്ങിയ താരജീവിതത്തിന് തിരശീല വീണതും ആഘോഷങ്ങളോടെ തന്നെ; അനന്തിരവന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന അവസാന വീഡിയോ ആരാധക ലോകം വിങ്ങലോടെ ഏറ്റെടുത്തു
ദുൂബായ്: ബോളിവുഡ് താരറാണി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം. നിറചിരിയോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന താരത്തിന്റെ അവസാന വീഡിയോ ആരാധക ലോകം വിങ്ങലോടെ ഏറ്റെടുത്തിരിക്കുന്നു. ശ്രീദേവി തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ അവസാനമായി പങ്കുവച്ച ചിത്രങ്ങളും ആരാധക ലോകത്തെ കണ്ണീരിലാഴ്‌ത്തുന്നു. ദുബായിൽ ബോളിവുഡ് താരവും ബന്ധുവുമായ മോഹിത് മർവയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും അടക്കമുള്ള മുഴുവൻ കപൂർ കുടുംബവും. അനന്തിരവൻ മോഹിത് മർവയുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേയാണ് ശ്രീദേവി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും. റാസൽഖൈമയിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിൽ നിന്നും രാത്രിയായതോടെ ബന്ധുക്കളിൽ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാൽ ശ്രീദേവിയും ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ

ദുൂബായ്: ബോളിവുഡ് താരറാണി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം. നിറചിരിയോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന താരത്തിന്റെ അവസാന വീഡിയോ ആരാധക ലോകം വിങ്ങലോടെ ഏറ്റെടുത്തിരിക്കുന്നു. ശ്രീദേവി തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ അവസാനമായി പങ്കുവച്ച ചിത്രങ്ങളും ആരാധക ലോകത്തെ കണ്ണീരിലാഴ്‌ത്തുന്നു.
ദുബായിൽ ബോളിവുഡ് താരവും ബന്ധുവുമായ മോഹിത് മർവയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും അടക്കമുള്ള മുഴുവൻ കപൂർ കുടുംബവും. അനന്തിരവൻ മോഹിത് മർവയുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേയാണ് ശ്രീദേവി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും.
റാസൽഖൈമയിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിൽ നിന്നും രാത്രിയായതോടെ ബന്ധുക്കളിൽ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാൽ ശ്രീദേവിയും ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മോഹിത് വർമയുടെ വിവാഹ്തതിൽ പങ്കെടുക്കാനായി ശ്രീദേവി റാസൽഖൈമയിൽ എത്തിയത്. മോഹിതിന്റെ വിവാഹ ശേഷം ബോണി കപൂറും മകൾ ഖുഷിയും ഇന്ത്യയിലേക്ക് തിരിച്ചു പോന്നിരുന്നു. എന്നാൽ ശ്രീദേവി അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു. എന്നാൽ ഇന്നലെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ ബോണി കപൂർ മകൾക്കൊപ്പം റാസൽഖൈമയിലേക്ക് തിരിച്ചു ചെല്ലുകയായിരുന്നു.
സത്കാരചടങ്ങുകൾ നടക്കുന്ന റാസ് അൽ ഖൈമയിലെ വാൾഡ്രോഫ് അസ്റ്റോരിയ ഹോട്ടലിൽ നിന്ന് ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ശ്രീദേവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ വാൾഡ്രോഫ് അസ്റ്റോരിയ ഹോട്ടലിന് തൊട്ടടുത്തുള്ള ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് അവരെ എത്തിച്ചുവെങ്കിലും അതിനോടകം മരണം സംഭവിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി പതിനൊന്നരയോടെ ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ ആണ് ശ്രീദേവിയുടെ മരണം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുന്നത്.

