- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം സ്വാഭാവികമല്ലെന്ന് തീർച്ച; അപകട സാധ്യത പലരും വിശ്വസിക്കുന്നില്ല; കൂടുതൽ സാധ്യത ആത്മഹത്യയ്ക്കും കൊലപാതകത്തിനും; ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് വരെ സംശയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ; ദുരൂഹ മരണങ്ങൾ പതിവായ ബോളിവുഡിലെ മറ്റൊരു സുന്ദരി കൂടി മരണത്തിന് കീഴടങ്ങിയതോടെ ആശങ്കയിൽ ആരാധകർ
ദുബായ്: ഇന്ത്യൻ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കൾ നീക്കുന്ന അധോലോക രാജാവ്. ദുബായിലും വേരുകളുണ്ട് ദാവൂദിന്. ഇതു തന്നെയാണ് ഇന്ത്യൻ സിനിമയെ തന്റെ വരുതിക്ക് നിർത്താൻ ദാവൂദ് ഉപയോഗിക്കുന്നതും. ദുബായിലെ ഹോട്ടലിൽ ശ്രീദേവി മരിക്കുമ്പോഴും വിരൽ നീളുകയാണ് ദാവൂദിലേക്ക്. ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ്. ദാവൂദിന്റെ ഡി കമ്പനിയും ഗുൽഷനും ദുബായിൽ സജീവമാണ്. ഇവരുടെ ഇടപെടലുകൾ ശ്രീദേവിയുടെ മരണത്തിൽ ഉണ്ടോ എന്നും ദുബായ് പൊലീസ് പരിശോധിക്കുകയാണ്. പല ദുരൂഹ മരണങ്ങളും ബോളിവുഡിൽ സംഭവിച്ചിട്ടുണ്ട്. ദിവ്യാഭാരതിയുടെ മരണമാണ് ബോളിവുഡിൽ ഇനിയും ദുരൂഹമാകുന്ന മറ്റൊരു മരണം. ഭർത്താവ് അജീദ് നദിയാദ്വാലയുടെ വീടിന്റെ ആറാം നിലയിൽ നിന്നു സംശയാസ്പദമായ സാഹചര്യത്തിൽ വീണുമരിച്ചത് 1993 ജൂൺ നാലിനായിരുന്നു. ഇതിന് പിന്നിലെ ദാവൂദിന്റെ പേര് ചർച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. താര സുന്ദരിയായിരുന്ന നഫീസ ജോസഫ് വീട്ടീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിലും പ
ദുബായ്: ഇന്ത്യൻ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കൾ നീക്കുന്ന അധോലോക രാജാവ്. ദുബായിലും വേരുകളുണ്ട് ദാവൂദിന്. ഇതു തന്നെയാണ് ഇന്ത്യൻ സിനിമയെ തന്റെ വരുതിക്ക് നിർത്താൻ ദാവൂദ് ഉപയോഗിക്കുന്നതും. ദുബായിലെ ഹോട്ടലിൽ ശ്രീദേവി മരിക്കുമ്പോഴും വിരൽ നീളുകയാണ് ദാവൂദിലേക്ക്. ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ്. ദാവൂദിന്റെ ഡി കമ്പനിയും ഗുൽഷനും ദുബായിൽ സജീവമാണ്. ഇവരുടെ ഇടപെടലുകൾ ശ്രീദേവിയുടെ മരണത്തിൽ ഉണ്ടോ എന്നും ദുബായ് പൊലീസ് പരിശോധിക്കുകയാണ്.
പല ദുരൂഹ മരണങ്ങളും ബോളിവുഡിൽ സംഭവിച്ചിട്ടുണ്ട്. ദിവ്യാഭാരതിയുടെ മരണമാണ് ബോളിവുഡിൽ ഇനിയും ദുരൂഹമാകുന്ന മറ്റൊരു മരണം. ഭർത്താവ് അജീദ് നദിയാദ്വാലയുടെ വീടിന്റെ ആറാം നിലയിൽ നിന്നു സംശയാസ്പദമായ സാഹചര്യത്തിൽ വീണുമരിച്ചത് 1993 ജൂൺ നാലിനായിരുന്നു. ഇതിന് പിന്നിലെ ദാവൂദിന്റെ പേര് ചർച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. താര സുന്ദരിയായിരുന്ന നഫീസ ജോസഫ് വീട്ടീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിലും പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ 2004 ജൂലൈ 29നു കണ്ടെത്തുകയായിരുന്നു ഈ സുന്ദരിയെ. ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സും 1997ലെ വിശ്വസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത താരം എംടിവി അവതാരകയായും ശ്രദ്ധ നേടിയിരുന്നു.
എഴുപതുകളിൽ ഹിന്ദി സിനിമയിലെ ഗ്ലാമർ റാണിയായ പർവീൺ ബാബിയുടെ മരണത്തിലും ദുരൂഹതയുടെ മണമുണ്ട്. 2005 ജനുവരി 21നു മുംബൈ ജുഹുവിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമാന രീതിയിലാണ് ശ്രീദേവിയുടേയും മരണം. പ്രശസ്ത മോഡലും മുൻ മിസ് മൊറീഷ്യസുമായ വിവേക ബാബാബി മുംബൈ ഫ്ളാറ്റിൽ 2010 ജൂൺ 25നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും സാധാരണമായി പൊലീസ് എഴുതി തള്ളി. ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ ഗൗതം വോറയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. 'കാമസൂത്ര' മോഡൽ എന്ന നിലയിൽ ശ്രദ്ധേയയായ വിവേക പ്രണയനൈരാശ്യത്തെ തുടർന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസ് നിഗമനം. അതിനപ്പുറം കേസ് മുന്നോട്ട് പോയില്ല.
'നിശ്ശബ്ദ്' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ നായികയായി ശ്രദ്ധ നേടിയ ജിയാ ഖാനും ആരാധകരുടെ നടുക്കുന്ന ഓർമ്മയാണ്. 2013 ജൂൺ നാലിനു മുംബൈ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംവിധാന സഹായിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് കേസെടുത്തു. സൂരജ് അകന്നതിനെത്തുടർന്നു ജിയ നിരാശയിലായിരുന്നു. ഇതിന് പിന്നിലും അധോലോക ബന്ധങ്ങൾ ചർച്ചയായിരുന്നു. പക്ഷേ പൊലീസിന് മുന്നോട്ട് പോകാനായില്ല. ഇത് തന്നെ ശ്രീദേവിയുടെ മരണത്തിലും സംഭവിക്കുമെന്ന് ആരാധകർ കരുതുന്നു. അന്വേഷണം അട്ടിമറിച്ച് ശ്രീദേവിയുടെ മരണത്തേയും സ്വാഭാവികമാക്കുമെന്നാണ് വിലയിരുത്തൽ.
ശ്രീദേവിയുടെ മരണത്തിൽ കൃത്യമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമല്ലാത്തതിനാൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുൻതൂക്കം നൽകുമ്പോഴും അസ്വാഭാവിക മരണത്തിൽ എല്ലാ സാധ്യതകളും അന്വേഷിക്കേണ്ടതാണ്. അതുകൊണ്ടാണ് കൊലപാതകമെന്ന ചർച്ച സജീവമാകുന്നത്. ബാത് ടബിലെ മുങ്ങി മരണമെന്ന വാദം ഉൾക്കൊള്ളാൻ ആരാധകർക്ക് ആകുന്നില്ല. വെള്ളത്തിൽ മുങ്ങുമ്പോൾ സ്വയം രക്ഷപ്പെടാനുള്ള പ്രവണത കാണിക്കുന്നതാണു സ്വാഭാവിക രീതി. എന്നാൽ, ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം. മൂന്നിഞ്ചു മാത്രം വെള്ളത്തിൽ പോലും മൂക്കു കുത്തിവീണ് ആളുകൾ മരിക്കുന്നത് ഇങ്ങനെയാണ്.
ചിലരിൽ നിർജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം. മറ്റു ചില സാഹചര്യങ്ങളിൽ ശരീരം തളർന്നുപോകാം. കുളിമുറിയുടെ വാതിൽ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീളൂ. അതിനിടെ ആരോഗ്യമുള്ളവരാരും കുളിത്തൊട്ടിയിൽ മുങ്ങിമരിക്കാറില്ലെന്ന സാമാന്യതത്വമാണ് ആരാധകർ ചർച്ചയാക്കുന്നത്. തസ് ലിമ നസ്രീനാണ് സോഷ്യൽ മീഡിയയിൽ ഈ വാദം ചർച്ചയാക്കിയത്. ഇറേസ്ഡ്: മിസിങ് വിമെൻ, മർഡേഡ് വൈവ്സ് എന്ന പുസ്തകമെഴുതിയ മരിലീ സ്ട്രോങ്ങിന്റെ പഴയൊരു ലേഖനത്തിന്റെ ലിങ്കാണു തസ്ലിമ ട്വീറ്റ് ചെയ്തത്.
ഭാര്യമാരുടെ കൊലപാതകത്തിനു ഭർത്താക്കന്മാർ തിരഞ്ഞെടുക്കുന്ന രീതിയാണു കുളിത്തൊട്ടി മരണമെന്നാണു ലേഖനത്തിന്റെ ഉള്ളടക്കം. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിയതാണു മരണകാരണമെങ്കിൽ അതു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ലേഖനത്തിലുണ്ട്. വെള്ളത്തിൽനിന്നെടുത്ത മൃതദേഹത്തിൽ അന്വേഷണം നടത്തുന്നതു വെല്ലുവിളിയേറെയുള്ള പ്രക്രിയയാണെന്നും വിശദീകരിക്കുന്നു. അതിനിടെ ഭർത്താവ് ബോണി കപൂറും ഇളയമകൾ ഖുഷിയും മുംബൈയിലേക്കു മടങ്ങിയശേഷവും ശ്രീദേവി എന്തിനാണു ദുബായിൽത്തന്നെ തങ്ങിയതെന്ന ചോദ്യമാണ് നിർണ്ണായക്. ദുരൂഹമരണത്തോടെ പ്രസക്തമായ ഈ ചോദ്യത്തിന് ഉത്തരം കിട്ടിയതായി സൂചന. സഹോദരി ശ്രീലതയ്ക്കൊപ്പം സമയം ചെലവിടാനാണു ശ്രീദേവി ദുബായിൽ തുടർന്നതെന്നാണു വിവരം. ശ്രീലതയെ പൊലീസ് ചോദ്യം ചെയ്തെന്നും ബോണി കപൂറും ശ്രീദേവിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അവർ മൊഴി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
സ്വത്തു തർക്കത്തെത്തുടർന്ന്, കൂട്ടിമുട്ടിയാൽപ്പോലും മിണ്ടാതിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ സഹോദരിമാരുടെ ജീവിതത്തിൽ. പിന്നെ ബോണി കപൂർ ഇടപെട്ടാണു ബന്ധം പുനഃസ്ഥാപിച്ചത്. ശ്രീദേവിക്കു പത്മശ്രീ ലഭിച്ചപ്പോൾ ചെന്നൈയിൽ ശ്രീലതയും വിരുന്നൊരുക്കിയിരുന്നു.