ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അഡ്വ. പി.എസ് ശ്രീധരൻപിള്ള ബിജെപി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥിയാകാൻ പാർട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമുദായ സംഘടനകളുടെ നിലപാട് ബിജെപിക്ക് അനുകൂലമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ബിജെപി ക്ക് കിട്ടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.