- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഇഇ മെയിൻസ്: ആകാശിലെ ശ്രീഹരി കേരളത്തിൽ ഒന്നാമത്
കൊച്ചി: ജെഇഇ മെയിൻസ് 2021ന്റെ രണ്ടാം ഘട്ട പരീക്ഷയിൽ 99.95 പെർസെന്റൈലുമായി തൃശൂർ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ സി. ശ്രീഹരി കേരളത്തിൽ ഒന്നാമതെത്തി. കഴിഞ്ഞ രാത്രിയിലാണ് ദേശീയ ടെസ്റ്റിങ് ഏജൻസി ഫലം പ്രഖ്യാപിച്ചത്. ഈ വർഷത്തെ എൻജിനീയറിങ്ങിനുള്ള നാലു ജോയിന്റ് എൻട്രൻസ് പരീക്ഷകളിൽ രണ്ടാമത്തെയാണ് ഇത്.
ജെഇഇ മെയിൻസ് 2021 എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ശ്രീഹരി ഉന്നത വിജയം നേടിയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും എല്ലാ ബഹുമതിയും വിദ്യാർത്ഥിയുടെ കഠിന പ്രയ്തനത്തിനാണെന്നും വിദ്യാർത്ഥിയെ വിയത്തിലേക്ക് നയിച്ച മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്കുള്ള തങ്ങളുടെ പരീക്ഷാ ഒരുക്കങ്ങൾ മികവ് തെളിയിച്ചിട്ടുള്ളതാണെന്നും വിദ്യാർത്ഥിക്ക് ഭാവി ആശംസകൾ നേരുന്നുവെന്നും ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആകാശ് ചൗധരി പറഞ്ഞു.
കഠിന പ്രയത്നത്തിനും ആകാശിലെ ഐഐടി-ജെഇഇ അദ്ധ്യാപകർ നൽകിയ പിന്തുണയ്ക്കുമാണ് ശ്രീഹരി നന്ദി പറഞ്ഞത്. ലോകത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയാണ് ഐഐടി-ജെഇഇ മെയിൻസ്. രാജ്യത്തെ എൻഐടി, ഐഐഐടി, സിഎഫ്ടിഐ എന്നിവകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയിൽ നിന്നാണ്.
ജെഇഇ മെയിൻസ് രണ്ടാം ഘട്ടത്തിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് ആറു ലക്ഷം വിദ്യാർത്ഥികളാണെന്നത് പരിഗണിക്കുമ്പോൾ ഇതൊരു മികച്ച വിജയമാണ്.