- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്..ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ...! ശ്രീജ സുരേഷ് എഴുതുന്നു
ജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ് ... ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ... മകൾ മരിച്ചില്ലെങ്കിലും ഇവർ അലക്കി തേച്ച, നിറമുള്ളൊരു വേഷമണിഞ്ഞാൽ നമുക്കിഷ്ടപ്പെടില്ല. കാരണം ഭർത്താവുമായി അകന്നു കഴിയുന്നവളാണ്.. അപ്പോൾ നമ്മൾ പറയും കേറിക്കിടക്കാൻ നല്ലൊരു വീടുപോലു മില്ലാത്തവൾ അണിഞ്ഞൊരുങ്ങി നടക്കുന്നു എവിടെന്നാണ് ഇവൾക്ക് ഇതിനും മാത്രം പണം? പിന്നെ വീണ്ടും അടക്കം പറയും 'അവൾ ആളത്ര ശരിയല്ല'നേരിട്ട് അനുഭവമുള്ള ചിലതുകൂടി ഇതോടൊപ്പം ചേർത്തു വക്കേണ്ടതുണ്ട്.. എന്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്. അഞ്ച് മക്കളുടെ അമ്മ.. പാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഒരു മകൻ ഗൾഫിൽ പോയി. ജീവിതം പതുക്കെ പച്ചപിടിച്ചു. അതുവരെ ലുങ്കിയും ബ്‌ളൗസുമിട്ടു നടന്നിരുന്ന ആ ചേച്ചി സെറ്റുമുണ്ട് ഉടുക്കാൻ തുടങ്ങി. ഉടൻ വന്നു അഭിപ്രായങ്ങളുടെ പെരുമഴ! ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ..എന്താ ഇവൾടെയൊക്കെ അഹങ്കാരം...അപ്പോ ഇവ
ജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ് ... ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ... മകൾ മരിച്ചില്ലെങ്കിലും ഇവർ അലക്കി തേച്ച, നിറമുള്ളൊരു വേഷമണിഞ്ഞാൽ നമുക്കിഷ്ടപ്പെടില്ല. കാരണം ഭർത്താവുമായി അകന്നു കഴിയുന്നവളാണ്.. അപ്പോൾ നമ്മൾ പറയും കേറിക്കിടക്കാൻ നല്ലൊരു വീടുപോലു മില്ലാത്തവൾ അണിഞ്ഞൊരുങ്ങി നടക്കുന്നു
എവിടെന്നാണ് ഇവൾക്ക് ഇതിനും മാത്രം പണം? പിന്നെ വീണ്ടും അടക്കം പറയും 'അവൾ ആളത്ര ശരിയല്ല'നേരിട്ട് അനുഭവമുള്ള ചിലതുകൂടി ഇതോടൊപ്പം ചേർത്തു വക്കേണ്ടതുണ്ട്.. എന്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്. അഞ്ച് മക്കളുടെ അമ്മ.. പാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഒരു മകൻ ഗൾഫിൽ പോയി. ജീവിതം പതുക്കെ പച്ചപിടിച്ചു. അതുവരെ ലുങ്കിയും ബ്‌ളൗസുമിട്ടു നടന്നിരുന്ന ആ ചേച്ചി സെറ്റുമുണ്ട് ഉടുക്കാൻ തുടങ്ങി.
ഉടൻ വന്നു അഭിപ്രായങ്ങളുടെ പെരുമഴ! ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ..എന്താ ഇവൾടെയൊക്കെ അഹങ്കാരം...അപ്പോ ഇവൾക്കൊക്കെ വല്ലതും ഉണ്ടായിരുന്നെങ്കിലോ? അഹങ്കാരി ദാ..ഇതാണ്..ഇങ്ങനെയൊക്കയാണ് ഭൂരിപക്ഷം.. സമൂഹം കല്പിക്കുന്ന തോന്ന്യവാസങ്ങൾ അനവധിയാണ്..
വേണ്ടപ്പെട്ടവരാരെങ്കിലും മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്നവർ പിന്നീടൊരിക്കലും ചിരിച്ചുകാണരുതെന്ന് ശഠിക്കുന്നവർ. ഭർത്താവു മരിച്ചൊരു സ്ത്രീ പൊട്ടു കുത്തിയാൽ, കസവുള്ളൊരു സാരിയുടുത്താൽ രോഷം കൊള്ളുന്നവർ! ആഘോഷങ്ങളിൽ നിന്നും അവളെ മാറ്റിനിർത്താൻ മത്സരിക്കുന്നവർ! ജീവിക്കാൻ വേണ്ടി തൊഴിലന്വേഷിച്ചാൽ വേശ്യാപട്ടം ചാർത്തികൊടുക്കുന്നവർ! ഏറെ രസകരം ഒരു സ്ത്രീയെ മാറിനിന്ന് കുറ്റം പറയുന്നതും,വൃത്തിയായി നടക്കുന്നത് കാണാനിഷ്ടപ്പെടാത്തതും അധികവും സ്ത്രീകൾ തന്നെയാണ്.. ഇന്നു ഞാനെങ്കിൽ നാളെ നീയെന്ന് ഓർക്കുന്നത് നന്നാവും!
(ശ്രീജ സുരേഷ് ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)