ജാമിദ വിഷയത്തിൽ ഹിന്ദു ഐക്യവേദി നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നു  കാരണം ആ പിന്തുണ അപകടവും കാപട്യവും നിറഞ്ഞതും തന്നെയാണെന്ന പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് ... അതിന്റെ കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാം ഇന്ന് ജാമിദയ്ക്ക് നൽകുന്ന പിന്തുണ ഇക്കാലയളവിൽ എപ്പോഴെങ്കിലും ശബരിമല വിഷയത്തിൽ തൃപ്തിക്കും കൂട്ടർക്കും ഹിന്ദു ഐക്യവേദി നല്കിയിരുന്നോ ? പിന്തുണ നൽകാത്തത് മാത്രമല്ല സ്ത്രീകളുടെ ശബരിമല കയറ്റത്തെ ശക്തമായി എതിർക്കുകയും ചെയ്ത സംഘടനയാണ് ഹിന്ദു ഐക്യ വേദി, മാത്രമല്ല ഒരു മുസ്ലിം സംഘടനയും ശബരിമല കയറാൻ ആഗ്രഹം പ്രകടിപ്പിച്ച സ്ത്രീകളുടെ കാവൽ ദൗത്യം ഏറ്റെടുത്തുമില്ല ...അതൊരു സാമാന്യ മര്യാദയാണ് ...ആ മര്യാദ ഇവിടെ സംഘപരിവാർ കാണിക്കില്ല ...കാരണം സംഘപരിവാറിന് ഗൂഢ ലക്ഷ്യമുണ്ട് ...ആ ലക്ഷ്യത്തെ ചൂണ്ടിക്കാണിച്ചെ മതിയാകൂ .... തടഞ്ഞേ മതിയാകൂ ...... പക്ഷേ അതിന്റെ പേരിൽ ജാമിദ ഉയർത്തിയ വിവേചനത്തിനെതിരെയുള്ള ചുവടുവയ്‌പ്പ് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലല്ലോ.

വ്യക്തിപരമായി ഒരു വനിതാ പൊതുപ്രവർത്തക എന്ന നിലയിൽ ജാമിദയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു ... കാരണം ഏറ്റവും അവസാനത്തെ ഹാദിയ വിഷയത്തിലടക്കം ഞാൻ ഹാദിയയുടെ പക്ഷത്ത് നിലകൊണ്ടത് മതം നോക്കിയല്ല രാജ്യത്തിന്റെ ഭരണഘടന നോക്കിയാണ് ...ഹാദിയയ്ക്കു മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന ഒന്നാണ് ... ജാമിദയ്ക്കു വിവേചനത്തിനെതിരെ നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്ന ഒന്നാണ് ... ഇനി ചിലർ പറയുന്നത് പോലെ ഹിന്ദു ഐക്യവേദിയുടെ ടൂൾ ആണ് ജാമിദ ആണെന്നിരിക്കട്ടെ എങ്കിൽപ്പോലും ജാമിദ ചൂണ്ടിക്കാണിക്കുന്ന ഭരണഘടനാ സ്വാതന്ത്ര്യത്തിൽ ശരിയുണ്ട് ...അല്ല ശരിയേയുള്ളൂ ...

ജാമിദ മുസ്ലിം സ്ത്രീയാണ് ... ജാമിദയ്ക്കു നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാൻ ആഗ്രഹമുണ്ട് .. പക്ഷേ നിലനിൽക്കുന്ന ആൺ പെൺ വിവേചനം ജാമിദയെ അതിനനുവദിക്കുന്നില്ല ...ജാമിദ ആ വിവേചനത്തെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വരുന്നു ... വിവേചനത്തിനെതിരെയുള്ള ജാമിദയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു .. ജാമിദയ്ക്ക് നമസ്‌കരിക്കാൻ അറിയാമോ ഇല്ലയോ എന്നതൊന്നും ഇവിടെ വിഷയമല്ല.... ഭരണഘടന ഉറപ്പു നൽകുന്ന ലിംഗനീതിക്കു വേണ്ടി പോരാടാൻ ഒരു സ്ത്രീ തീരുമാനിച്ചാൽ പ്രാഥമികമായി അതിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും ബാക്കിയൊക്കെ പിന്നെയുള്ള കാര്യമാണ് ... ചരിത്രത്തിൽ വിവേചനത്തിനെതിരെ പോരാടിയ ധാരാളം മഹാന്മാരെ കാണാം.

വിഗ്രഹാരാധനയെ എതിർത്ത ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയത് നവോത്ഥാന ചരിത്രത്തിലെ വിപ്ലവ പോരാട്ടമാണ് ... അമ്പല വിശ്വാസിയല്ലാത്ത സഖാവ് അമ്പലമണിയടിച്ചത് ഭക്തി കൊണ്ടല്ല വിവേചനത്തിനെതിരെയാണ് ... ജാമിദ ടീച്ചർ ഉയർത്തിയ വിഷയം ചർച്ച ചെയ്യാതെ അവർക്കു പിന്നാലെ തെറി വിളിച്ചോടിയിട്ടും നിസ്‌കരിക്കാനുള്ള അറിവ് പരിശോധിച്ച് നടന്നിട്ടും കാര്യമില്ല ... ഭരണ ഘടന നൽകിയ പൗരാവകാശങ്ങൾ സമഗ്ര മേഖലകളിലും നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ തുടരട്ടെ ... അത്തരമൊരു പോരാട്ടമാണ് ശബരിമല വിഷയത്തിൽ കാണുന്നത് ... ഇമാം നിൽക്കാനുള്ള സ്ത്രീയുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടവും ചരിത്രത്തിലിടം നേടട്ടെ .... അതിനു ജാമിദ ടീച്ചർ ഒരു തുടക്കമാകുന്നെങ്കിൽ ആകട്ടെ ....

മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യം അവൾ തന്നെ തീരുമാനിക്കട്ടെ ...പർദ്ദയിടാനും ഇടാതിരിക്കാനും ഇമാം നിൽക്കാനും നിൽക്കാതിരിക്കാനും ഒക്കെ അവൾക്കു സ്വാതന്ത്ര്യമുണ്ട് ....അതിൽ പരമത വിദ്വേഷവും പേറി ഹിന്ദു ഐക്യ വേദിക്കാർ രക്ഷകരുടെ റോളിൽ വന്നാൽ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല അത്രമാത്രം