- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{വരാപ്പുഴയില്‍ ശ്രീജിത്തിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സിഐയുടെ ഡ്രൈവര്‍ കൈക്കൂലി വാങ്ങി; കാല്‍ലക്ഷം ചോദിച്ച് 15,000 കയ്യില്‍ വാങ്ങിയ ഡ്രൈവര്‍ക്ക് സസ്പെന്ഷന്; ശ്രീജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ പണം ഇടനിലക്കാരന് വഴി തിരികെ നല്കി തടിയൂരാനും ശ്രമം; പണം വാങ്ങിയത് ക്രിസ്പിന് സാമിന് നല്‍കാനെന്ന് പറഞ്ഞ്}}
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സിഐയുടെ ഡ്രൈവർ കൈക്കൂലി വാങ്ങി. ആക്ഷേപം ഉയർന്നതിന് പിന്നാലെ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കാൽ ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നും പതിനയ്യായിരം രൂപ സിഐ ക്രിസ്പിൻസാമിന്റെ ഡ്രൈവർ കൈവശം വാങ്ങിയെന്നും ശ്രീജിത്തിന്റെ കുടുംബമാണ് വെളിപ്പെടുത്തിയത്. കസ്റ്റഡിമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോട് ആണ് വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ ഉടൻ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സിഐക്ക് വേണ്ടിയാണ് പണം വാങ്ങുന്നതെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ശ്രീജിത്തിന്റെ ഭാര്യാ പിതാവിൽ നിന്നാണ് പണം വാങ്ങിയതെന്നാണ് വിവരം പുറത്തുവന്നത്. ഇതോടെ സിഐയുടെ ഡ്രൈവർ പ്രദീപിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ശ്രീജിത്ത് കസ്്റ്റഡി മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടതിന് പിന്നാലെ ഈ തുക പിന്നീട് ഇയാൾ തിരിച്ചുനൽകുകയും ചെയ്തുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കേസിൽ സിഐ ക്രിസ്പിൻ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സിഐയുടെ ഡ്രൈവർ കൈക്കൂലി വാങ്ങി. ആക്ഷേപം ഉയർന്നതിന് പിന്നാലെ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കാൽ ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നും പതിനയ്യായിരം രൂപ സിഐ ക്രിസ്പിൻസാമിന്റെ ഡ്രൈവർ കൈവശം വാങ്ങിയെന്നും ശ്രീജിത്തിന്റെ കുടുംബമാണ് വെളിപ്പെടുത്തിയത്.
കസ്റ്റഡിമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോട് ആണ് വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ ഉടൻ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സിഐക്ക് വേണ്ടിയാണ് പണം വാങ്ങുന്നതെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ശ്രീജിത്തിന്റെ ഭാര്യാ പിതാവിൽ നിന്നാണ് പണം വാങ്ങിയതെന്നാണ് വിവരം പുറത്തുവന്നത്. ഇതോടെ സിഐയുടെ ഡ്രൈവർ പ്രദീപിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ശ്രീജിത്ത് കസ്്റ്റഡി മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടതിന് പിന്നാലെ ഈ തുക പിന്നീട് ഇയാൾ തിരിച്ചുനൽകുകയും ചെയ്തുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കേസിൽ സിഐ ക്രിസ്പിൻ സാമിനേയും അന്വേഷണ സംഘം പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡ്രൈവറേയും കേസിൽ പ്രതിചേർക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
സിഐക്ക് നൽകാനാണെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നാണ് മൊഴി. എന്നാൽ ശ്രീജിത്ത് കസ്റ്റഡിയിൽ പീഡനമേറ്റ് കൊല്ലപ്പെട്ടതോടെ ഇയാൾ പണം തിരിച്ചുനൽകുകയായിരുന്നു. സമാന രീതിയിൽ അന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട മറ്റുള്ളവരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയോ എന്ന കാര്യവും ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചുവരികയാണ്.