- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുജന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സിബിഐയിൽ വിശ്വാസമെന്ന് മൊഴി നൽകിയ ശേഷം ശ്രീജിത്ത്; ശ്രീജീവിന്റെ കൊലയാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജ്യേഷ്ടന്റെ പിന്മാറ്റം
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതോടയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നുവെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. സി ബി ഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഇനിയും സമരം തുടരേണ്ടെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചിരിക്കുന്നത്. സി ബി ഐയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സിബിഐ അന്വേഷണമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഇന്നലെ സമരപ്പന്തലിൽ എത്തി സി ബി ഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു. നേരത്തെ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ ത
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതോടയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നുവെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
ശ്രീജിത്തിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. സി ബി ഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഇനിയും സമരം തുടരേണ്ടെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചിരിക്കുന്നത്. സി ബി ഐയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സിബിഐ അന്വേഷണമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഇന്നലെ സമരപ്പന്തലിൽ എത്തി സി ബി ഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു.
നേരത്തെ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് ലഭിച്ചിട്ടും സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ശ്രീജിത്ത് തീരുമാനമെടുത്തിരുന്നില്ല. പിന്നീട് രണ്ടു മണിക്കൂർ നീണ്ട മൊഴി എടുക്കലിനു ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.