- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നൊരു മഴക്കാലമായിരുന്നു; പതിവ് പോലെ സാറിന്റെ വീട്ടിൽ ഞാൻ പോയി; അവിടെ ഇരുന്ന് മഴയും കൊതുകു കടിയും ഒന്നും കൊള്ളാതെ വീട്ടിൽ പോകൂ; തീരുമാനം ഉണ്ടാകുമെന്ന് സാറു പറഞ്ഞത് തോളിൽ കൈവച്ചു; ഒരു പക്ഷേ നാടിന്റെ സ്വഭാവം ഒക്കെ അറിഞ്ഞു കൊണ്ട് സമാധാനിപ്പിക്കാനാകാം സാറ് പറഞ്ഞത്; ചെന്നിത്തലയോട് പരിഭവമോ പരാതിയോ ഇല്ലെന്ന് വിശദീകരിച്ച് ശ്രീജിത്ത്; സമരപന്തലിലെ വിവാദത്തിൽ തല്ലുകൊണ്ട ആന്റേഴ്‌സൺ ഒറ്റപ്പെടുന്നു
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്റെ നിജ സ്ഥിതി പുറത്തുകൊണ്ടുവരാൻ സഹോദരൻ ശ്രീജിത്ത്തിനോപ്പം നിന്ന് പോരാടിയ മാധ്യമ പ്രവർത്തകൻ ആന്റേഴ്‌സണെ പട്ടാപകൽ സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ തല്ലി ചതച്ചത് വലിയ വിവാദമായിരുന്നു. ആന്റേഴ്‌സൺ ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിനിടെയാണ് പുതിയ വിവാദമെത്തുന്നത്. ചെന്നിത്തലയെ ശ്രീജിത്ത് തന്നെ കുറ്റവിമുക്തനാക്കുന്നു. ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമര പന്തലിൽ എത്തിയപ്പോൾ ''സാറിന്റെ ഭരണകാലം മുതൽ ശ്രീജിത്ത് ഇവിടെ കിടക്കുന്നത് കണ്ടില്ലായിരുന്നോ? അന്ന് സാർ തന്നെയല്ലേ ശ്രീജിത്തിനോട് വെറുതെ കൊതുകുകടി കൊള്ളണ്ടാന്നു പറഞ്ഞ് പോകാൻ പറഞ്ഞത്. അതേ സാർ തന്നെ ഇപ്പൊ എന്തിനാണ് ഐക്യദാർഢ്യവും പറഞ്ഞ് ഇവിടെ വന്നത്?'' എന്ന് ആൻഡെഴ്‌സൺ ചെന്നിത്തലയോട് ചോദിച്ചിരുന്നു. ചെന്നിത്തലയുമായി വാക്കുതർക്കമുണ്ടായി. സോഷ്യൽ മീഡിയകളിലും മറ്റു വാർത്താ ചാനലുകളിലും വീഡിയോ ഉൾപ്പടെ കാണിച്ചത് വിവാദത്തിന് പുതിയ തലം നൽകി. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസുകാരുടെ മർദ്ദനമേറ്റതിന്
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന്റെ നിജ സ്ഥിതി പുറത്തുകൊണ്ടുവരാൻ സഹോദരൻ ശ്രീജിത്ത്തിനോപ്പം നിന്ന് പോരാടിയ മാധ്യമ പ്രവർത്തകൻ ആന്റേഴ്‌സണെ പട്ടാപകൽ സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ തല്ലി ചതച്ചത് വലിയ വിവാദമായിരുന്നു. ആന്റേഴ്‌സൺ ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിനിടെയാണ് പുതിയ വിവാദമെത്തുന്നത്. ചെന്നിത്തലയെ ശ്രീജിത്ത് തന്നെ കുറ്റവിമുക്തനാക്കുന്നു.
ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമര പന്തലിൽ എത്തിയപ്പോൾ ''സാറിന്റെ ഭരണകാലം മുതൽ ശ്രീജിത്ത് ഇവിടെ കിടക്കുന്നത് കണ്ടില്ലായിരുന്നോ? അന്ന് സാർ തന്നെയല്ലേ ശ്രീജിത്തിനോട് വെറുതെ കൊതുകുകടി കൊള്ളണ്ടാന്നു പറഞ്ഞ് പോകാൻ പറഞ്ഞത്. അതേ സാർ തന്നെ ഇപ്പൊ എന്തിനാണ് ഐക്യദാർഢ്യവും പറഞ്ഞ് ഇവിടെ വന്നത്?'' എന്ന് ആൻഡെഴ്‌സൺ ചെന്നിത്തലയോട് ചോദിച്ചിരുന്നു. ചെന്നിത്തലയുമായി വാക്കുതർക്കമുണ്ടായി. സോഷ്യൽ മീഡിയകളിലും മറ്റു വാർത്താ ചാനലുകളിലും വീഡിയോ ഉൾപ്പടെ കാണിച്ചത് വിവാദത്തിന് പുതിയ തലം നൽകി. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസുകാരുടെ മർദ്ദനമേറ്റതിന് പിന്നാലെ ശ്രീജിത്തും ആൻഡേഴ്‌സണിനെ തള്ളിപ്പറഞ്ഞു.
തന്നോട് രമേശ് ചെന്നിത്തല നല്ല ഉദ്ദേശത്തോട് കൂടിയാണ് അങ്ങനെ പറഞ്ഞതെന്ന് ശ്രീജിത് പറയുന്നു. റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തിൽ ശ്രീജിത്ത് വ്യക്തത വരുത്തുന്നത്. ഇതോടെ ആളാകാൻ വേണ്ടി ചെന്നിതലയെ ആന്റേഴ്‌സൺ അപമാനിക്കുകയായിരുന്നുവെന്ന വാദമാണ് കോൺഗ്രസുകാർ ചർച്ചയാക്കുന്നത്. രമേശ് ചെന്നിത്തലയുടെ നടപടികളോട് പൂർണ്ണ അനുഭാവം പ്രകടിപ്പിച്ചാണ് ശ്രീജിത്ത് അഭിമുഖത്തിൽ സംസാരിച്ചത്. തന്റെ അനുജന്റെ ഘാതകർക്കെതിരെ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞതായി ശ്രീജിത്ത് പറയുന്നു.
റിപ്പോർട്ടറിലെ ശ്രീജിത്തിന്റെ വിശദീകരണം ഇങ്ങനെ-സാറിന്റെ വീട്ടിൽ പോയി. മിക്ക ദിവസവും പോകും. അന്ന് സാറു പറഞ്ഞു. അന്ന് മഴക്കാലമാണ്. സാറു പറഞ്ഞു. അവിടെ ഇരുന്ന് മഴയും കൊതുകൊടിയും ഒന്നും കൊള്ളാതെ വീട്ടിൽ പോകൂ. തീരുമാനം ഉണ്ടാകും. തോളിൽ കൈവച്ചാണ് പറഞ്ഞത്. ഒരു പക്ഷേ നാടിന്റെ സ്വഭാവം ഒക്കെ അറിഞ്ഞു കൊണ്ട് സമാധാനിപ്പിക്കാനാകാം സാറ് പറഞ്ഞത് എന്നാണ് റിപ്പോർട്ടർ ടിവിയോട് ശ്രീജിത്ത് പിറഞ്ഞത്. ഇതോടെയാണ് കോൺഗ്രസ് അണികൾ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ സജീവമായത്.
മാധ്യമ പ്രവർത്തകനായ ധനുസമുദാണ് റിപ്പോർട്ടർ ടിവിയുടെ വീഡിയോ സഹിതം ചർച്ചയാക്കിയത്. ഇത് കോൺഗ്രസിന്റെ സൈബർ വിഭാഗവും ഏറ്റെടുത്തു. ഇതു സംബന്ധിച്ച് ധനു സുമോദ് ഇട്ട പോസ്റ്റ് ഇങ്ങനെ- കൊതുക് കടി കൊള്ളുമെന്നതിനാൽ സമരത്തിന് പോകരുതെന്ന് ശ്രീജിത്തിനോട് അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തല പറഞ്ഞെന്ന് പ്രചരിപ്പിച്ചാണ് ആൻഡേഴ്സൺ കൈയടി വാങ്ങിയത്. സൗമ്യ രാഷ്ട്രീയം എന്നും പാലിക്കുന്ന രമേശ് ചെന്നിത്തല ഇങ്ങനെ ആക്ഷേപിക്കില്ലെന്ന് ഉറപ്പായതിനാൽ രാത്രി രണ്ട് മണിയോടെ സമരപന്തലിൽ എത്തി ശ്രീജിത്തിനോട് ഞാൻ ഇക്കാര്യം ചോദിച്ചിരുന്നു.ആൻഡേഴ്സൺ അവതരിപ്പിച്ച രീതിയിൽ അല്ല കാര്യങ്ങളുടെ കിടപ്പെന്ന് അന്നേ മനസിലായി.
ശ്രീജിത്ത് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു ,കാരണം അങ്ങേയറ്റം സത്യസന്ധനായ മനുഷ്യനായിട്ടാണ് എനിക്ക് ശ്രീജിത്തിനെ അനുഭവപ്പെട്ടത്.ഇപ്പോൾ ഇതാ ശ്രീജിത്ത് നിജസ്ഥിതി തുറന്നു പറയുന്നു. നാല് പതിറ്റാണ്ടേറെയായി രമേശ് ചെന്നിത്തല എന്ന പൊതുപ്രവർത്തകനെ മലയാളിക്കറിയാം, പത്തുവർഷമായി എനിക്ക് വളരെ അടുത്തറിയാം.ശ്രീജിത്തിന്റെ സത്യസന്ധമായ തുറന്നു പറച്ചിലിൽ ആൻഡേഴ്സന്റെ ചെമ്പ് തെളിയുന്നതും ശ്രീജിത്തിന്റെ സത്യസന്ധത കൂടുതൽ തിളങ്ങുന്നതും കാണാം.-ധനുസുമോദ് പറയുന്നു.