- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിച്ച കേക്കിൽ നല്ല നട്‌സ് കിട്ടി.. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്‌സ്! നന്ദി അംബ്രോസിയ; ഇനി 8ഃ10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ; പൈനാപ്പിൾ കേക്കിൽ നിന്നും ഇരുമ്പു നട്‌സ് കിട്ടിയത് ഫേസ്‌ബുക്കിൽ കുറിച്ചു ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ക്രിസ്തുമസ് സീസൺ കേക്കു കച്ചവടക്കാരുടെ ഇഷ്ടപ്പെട്ട കച്ചവട സമയം കൂടിയാണ്. അതുപോലെ കോടികൾ മറിയുന്ന ബിസിനസാണ് ഈ കേക്ക് ബിസിനസും. ക്രിസ്തുമസിന് കേക്ക വാങ്ങി ആഘോഷമാക്കുന്നവരാണ് മലയാളികൾ. ക്രിസ്തുമസ് കാലമല്ലേ എന്നു കരുതി കേക്കു വാങ്ങിയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.
ശ്രീജിത്ത് പണിക്കർ അംബ്രോസിയ എന്ന ബേക്കറിൽ നിന്നും വാങ്ങിയ കേക്കിൽ നിന്നും ലഭിച്ചത് നട്‌സായിരുന്നു. നല്ല ഇരുമ്പിന്റെ നട്‌സ്. തനിക്കുണ്ടായ അനുഭവം ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു ശ്രീജിത്ത് പണിക്കർ. തിരുവനന്തപുരം ശ്രീകാര്യം ക്യുആർഎസ് നീൽഗിരിസ് സൂപ്പർമാർക്കറ്റിലെ അംബ്രോസിയയിൽ വാങ്ങിയ കേക്കിലാണ് നട്‌സ് ലഭിച്ചത്. കേക്കിൽ നിന്നും കിട്ടിയ നട്‌സിന്റെ ചിത്രം സഹിതമായിരുന്നു പണിക്കറുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് സൈബർ ലോകത്ത് വൈറലായിട്ടുണ്ട്.
ഇതേക്കുറിച്ച് ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
തിരുവനന്തപുരം ശ്രീകാര്യം ക്യുആർഎസ് നീൽഗിരിസ് സൂപ്പർമാർക്കറ്റിലെ അംബ്രോസിയയിൽ നിന്നും ഇന്നലെ ഒരു ഹവായിയൻ പൈനാപ്പിൾ കേക്ക് വാങ്ങി. നിറയെ നട്ട്‌സ് വിതറിയ കേക്കാണ്. നല്ല രുചി. കഴിച്ചുവന്നപ്പോൾ എനിക്കും നട്ട്‌സ് കിട്ടി. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്‌സ്! നന്ദി അംബ്രോസിയ; ഇനി 8x10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ.
മറുനാടന് ഡെസ്ക്