- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘി'യാക്കുന്നത് ശബരിമല വിഷയത്തിൽ ഇടപെട്ടതിനാൽ; താൻ സ്വാമിയേ ശരണമയപ്പ എന്നു പറയുന്നത് സിപിഎമ്മുകാർ ഇൻക്വിലാബ് വിളിക്കുന്നത് പോലെ; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; വിശ്വാസികളുടെ നെഞ്ചത്ത് കയറാത്തത് കോൺഗ്രസ്സിന്റെ മേന്മ; കേരളത്തിലെ എല്ലാ പ്രണയവിവാഹവും ലൗജിഹാദല്ല; രാഷ്ട്രീയ നിലപാട് മറുനാടനോട് തുറന്നു പറഞ്ഞ് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ശക്തമായി ഇടപെട്ടതുകൊണ്ടാണ് സംഘി എന്ന പേര് തനിക്ക് ചാർത്തിതന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മറുനാടൻ ടിവി ഷൂട്ട് അറ്റ്സൈറ്റിലാണ് ശബരിമല, ഭരണത്തുടർച്ച, ലൗജിഹാദ് എന്നീ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ പക്ഷെ രാഷ്ട്രീയ പ്രേരിതമായല്ല താൻ ശബരിമല വിഷയത്തിൽ ഇടപെട്ടത്.
പന്തളം സ്വദേശിയായ തനിക്ക് അയ്യപ്പനും ശബരിമലയുമൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ സ്ത്രീകൾ എടുക്കുന്ന നിലപാട് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് അല്ലാതെ ആരും നിർബന്ധിച്ചുണ്ടാക്കുന്നതല്ല.അവിടെ ജാതിവ്യത്യാസമൊന്നുമില്ല.അതുകൊണ്ട് തന്നെ ശബരിമലയുടെ വിശ്വാസങ്ങളിലേക്കുള്ള ഒരു കടന്നുകയറ്റം ശരിയല്ലെന്ന തോന്നലിൽ നിന്നാണ് താൻ ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചത് ശ്രീജിത്ത് പണിക്കർ പറഞ്ഞു.
എല്ലാ കാര്യങ്ങളെയും നമുക്ക് യുക്തിയുടെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താൻ പറ്റണം എന്നില്ല. തുല്ല്യത എന്നു പറയുന്നത് ഒരാൾ ഒരു കാര്യം ചെയ്യുമ്പോ അത് തനിക്കും ചെയ്യണം എന്നു നിലപാടല്ല. അതിന് അവസരമൊരുക്കിക്കൊടുക്കൽ കൂടിയാണ്. ഉദാഹരണത്തിന് ആറ്റുകാൽ പൊങ്കാല ഇടുന്നത് സ്ത്രീകളാണ്. അത് തങ്ങൾക്കും ഇടണമെന്ന് പുരുഷന്മാർ പറയാറില്ല. അവർ സ്ത്രീകൾക്ക് അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത് ശ്രീജിത്ത് പണിക്കർ വിശദീകരിച്ചു.ഇന്ത്യയുടെ സൗന്ദര്യങ്ങളിലൊന്ന് ഇന്ത്യയുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഉള്ള വൈവിദ്ധ്യങ്ങളാണ്.
ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമല എന്നു പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് നിങ്ങൾ പറഞ്ഞോളു പക്ഷെ അത് വേറൊരിടത്ത് വച്ച് വേണം പറയാൻ.ശബരിമല വിശ്വാസികൾക്ക് വേണ്ടിയിട്ടുള്ളതാണ്. അത് അവർക്ക് വിട്ടുകൊടുത്തേക്കുക. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ലാൽസലാം പറയുന്നത് പോലെ തന്നെയാണ് തനിക്ക് തൊഴുതുകൊണ്ട് സ്വാമിയെ ശരണമയപ്പ എന്നു പറയുന്നത്.സിപിഎം അവരുടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പം അർപ്പിക്കുന്നത് പോലെയാണ് തങ്ങൾ ക്ഷേത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത്. പലതരത്തിലുള്ള വിശ്വാസമാണ് അതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമല വിഷയത്തിൽ സിപിഎം എടുത്തുചാടിയാണോ നിലപാട് സ്വീകരിച്ചത് എന്ന ചോദ്യത്തിന് ശ്രീജിത്ത് വിശദീകരിച്ചത് ഇങ്ങനെ; സിപിഎം ശബരിമല വിഷയത്തിൽ നിലപാട് സ്വീകരിച്ച് ഹിന്ദുമത വിഭാഗത്തിന് നേരെ മാത്രമാണെന്നാണ് തന്റെ വിലയിരുത്തൽ. കാരണം അതേസമയത്താണ് സഭാ തർക്കം ഉണ്ടാകുന്നത്. പള്ളി ഒർത്തഡോക്സ്കാർക്ക് നൽകണമെന്ന വിധി ഉണ്ടാകുന്നത്.
പക്ഷെ അ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം എന്നതാണ്.ഇത് ഡയറക്ടീവ് ഓഡറാണ്. എന്നിട്ടുപോലും സമവായത്തിനാണ് സർക്കാർ ശ്രമിച്ചത്.പക്ഷെ ശബരിമല വിഷയത്തിൽ ഇത്തരം നടപടികൾഒന്നും തന്നെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.ഇരട്ടത്താപ്പാണ് സർക്കാർ ഇവിടെ സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ ഒരു സാധാരണ ഹിന്ദുവിന് പോലും തോന്നുക തങ്ങളെ പരിഗണിക്കാത്ത സിപിഎമ്മിന്റെ കൂടെ നിൽക്കുന്നതിലും ഭേദം തങ്ങളെ പരിഗണിക്കുന്ന ബിജെപിയുടെ അല്ലെങ്കിൽ കോൺഗ്രസ്സിന്റെ കൂടെ നിൽക്കുന്നതാണ് എന്നാണ്. പക്ഷെ ഈ വിഷയം കുറച്ചുകൂടി ഗൗരവതരമായി പരിഗണിക്കുന്നത് ബിജെപിയാണ്. തന്നെ പോലെ നിഷ്പക്ഷനായ ഒരാൾക്കും തോന്നുക ഇത് മാത്രമാണ്. അപ്പോൾ ബിജെപിയിലേക്ക് മാറാം എന്നു ചിന്തിക്കുമ്പോൾ സിപിഎമ്മിനെക്കാളും കൊഴിഞ്ഞുപോക്കുണ്ടാവുക കോൺഗ്രസ്സിൽ നിന്നാണ്.
അങ്ങിനെ കോൺഗ്രസ്സിന് ശക്തിക്ഷയം സംഭവിക്കുകയും സിപിഎമ്മിന് ഇത് ഗുണമാവുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കാരണം ഈ ഒരൊറ്റ വിഷയം കൊണ്ടുമാത്രം ബിജെപിക്ക് സിപിഎമ്മിന് വെല്ലുവിളിയാകാൻ സാധിക്കില്ല. മാത്രമല്ല വെല്ലുവിളി ഉയർത്താൻ സാധിക്കുന്ന കോൺഗ്രസ്സിന് തിരിച്ചടി നേരിടുകയും ചെയ്താൽ എളുപ്പത്തിൽ സിപിഎമ്മിന് ഒരു ഭരണത്തുടർച്ചക്ക് സാധ്യതയാണ് പാർട്ടി ലക്ഷ്യം വെച്ചിരുന്നത്.
എന്നാൽ ലോകസഭയിൽ തിരിച്ചടി നേരിട്ടതോടെയാണ് സിപിഎം ഗൃഹസമ്പർക്ക പരിപാടിയുമായി രംഗത്ത് വരുകയും വിഷയത്തിൽ പുനർചിന്തനം നടത്തുകയും ചെയതത്. ഇപ്പോൾ നോക്കു, കോൺഗ്രസ്സിന്റെ ഐശ്വര്യകേരള യാത്രയിൽ ഉദ്ഘാടന ദിവസം ഉമ്മൻ ചാണ്ടി എടുത്തിട്ട വിഷയം ശബരിമലയായിരുന്നു.ഇതോടെ സിപിഎമ്മിന് വിഷയത്തിൽ പ്രതികരിക്കാതെ രക്ഷയില്ലെന്നായി.അങ്ങിനെയാണ് അവരുടെ അടിസ്ഥാന ആശയമായ വൈരുദ്ധ്യാത്്മക ഭൗതീകവാദം വാതകമായി അയ്യപ്പനിൽ വിലയം പ്രാപിച്ചത്.അതായത് കോൺഗ്രസ്സ് ഇപ്പൊ കൊടുത്തിരിക്കുന്ന അടി അവരുടെ സിപിഎമ്മിന്റെ തലക്കാണ്.
കോൺഗ്രസ്സ് ഈ വിഷയം വീണ്ടും പൊക്കിക്കൊണ്ടുവന്നതോടെ കോൺഗ്രസ്സ് വിട്ട അണികൾ തിരിച്ച് കോൺഗ്രസ്സിലേക്ക് എത്താൻ തന്നെ സാധ്യത ഉണ്ട്. ഇതോടെ ഭരണത്തുടർച്ച എന്ന ഇടതുസർക്കാരിന്റെ പ്രതീക്ഷകൾക്കാണ് മങ്ങൾ ഏൽക്കുന്നത്. അതുകൊണ്ടാണ് പെട്ടെന്നുള്ള നിലപാട് മാറ്റം.ഇനിവരുന്ന സർക്കാർ ഈ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്നത് പ്രസക്തമാണ്.കാരണം ഈ വിഷയം കോടതിയിൽ നിൽക്കുകയാണ്. രണ്ടരവർഷം കഴിഞ്ഞെങ്കിലും ബിജെപി ഈ വിഷയത്തിൽ നിയമം കൊണ്ടുവന്നിട്ടില്ല.ബിജെപി ഈ വിഷയത്തിൽ ഒരു നിയമം കൊണ്ടുവരേണ്ടതാണ്. കാരണം നിയമം ആവാത്തതുകൊണ്ട് നിലവിലെ അവസ്ഥ വച്ച് ഏത് നിമിഷവും ശബരിമലയിൽ ഒരു സ്ത്രീക്ക് പ്രവേശിക്കാം.
ഭരണത്തുടർച്ചയുടെ സാധ്യത പറയാൻ പറ്റില്ല.കാരണം ഉത്തരേന്ത്യ പോലെയല്ല കേരള രാഷ്ട്രീയം. ഇവിടെ വിഷയങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.ദിവസേന വിഷയങ്ങൾ മാറി മാറി വരികയാണ്. ഉദാഹരണത്തിന് പിഎസ് സി പ്രശ്നം. ഈ വിഷയം ഇത്രമേൽ കരുത്താർജ്ജിക്കും എന്ന് ആരും കരുതിയതല്ല.കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് രാഷ്ട്രീയത്തിലെ റീസന്റ് ഇഫ്ക്ടാണ്. ഇപ്പോഴത്തെ നിലവച്ച് കോൺഗ്രസ്സ് ശബരിമല വിഷയത്തിൽ എടുത്ത നിലപാട് അവർക്ക് ഗുണം ചെയ്യും.പക്ഷെ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാസങ്ങൾ ബാക്കിയുള്ളതിനാൽ ഒന്നും ഉറപ്പിച്ച് പറയാനാവില്ല.
കോൺഗ്രസ്സ് വിശ്വാസികളുടെ നെഞ്ചത്തേക്ക് കയറാൻ പോകില്ല എന്ന വിശ്വാസം ഏതുമതമായാലും ഉണ്ട്. ഈ വിശ്വാസത്തിലാണ് ന്യൂനപക്ഷങ്ങളും ഇവർക്കൊപ്പം നിൽക്കുന്നത്. ഗ്രൂപ്പുവഴക്കുകൾ ഒക്കെ മാറ്റിവച്ച് കോൺഗ്രസ്സ് ഒരുമിച്ചു നിൽക്കുന്നതോടെ ഇവർ ശക്തിപ്പെടും.അതേസമയം സിപിഎമ്മിനെ സംനബന്ധിച്ചിടത്തോളം അവരുടെ നവോത്ഥാനം ഹിന്ദുക്കളുടെമേൽ മാത്രമാണ്. മറ്റുമതങ്ങൾക്കൊന്നും ഇത് ബാധകമല്ല.
നിലവിൽ ഒരു സീറ്റുമാത്രമുള്ള ബിജെപിക്ക് വോട്ടുചെയ്യുന്നതും സിപിഎമ്മിന് വോട്ടു ചെയ്യുന്നതും ഏതാണ്ട് ഒരുപോലെയാണ് കാരണം രണ്ടിന്റെയും ഫലം സിപിഎമ്മിന്റെ ഭരണത്തുടർച്ചയാവും.കാരണം ഒരു സീറ്റുമാത്രമുള്ള ബിജെപി ഇ വർഷം 70 ഓളം സീറ്റുകൾ നേടി ഭരണം നേടാനോ, പകുതിയോളം സീറ്റുകൾ നേടി മത്സരം കടുപ്പിക്കാനോ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ കോൺഗ്രസ്സിന് വോട്ടു ചെയ്താൽ ഭരണമാറ്റം എന്നൊരു സാധ്യതയെങ്കിലും മുന്നിലുണ്ട്.കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
ലൗജീഹാദ് എന്നൊരു വിഷയം കേരളത്തിലുണ്ട് എന്ന് ക്രിസ്ത്യൻ വിഭാഗങ്ങൾ തന്നെ കണക്കുകൾ വച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.ഏറ്റവും കൂടുതൽ ഇത് നടക്കുന്നത് ഹിന്ദുമതത്തിൽ നിന്ന് മറ്റുമതങ്ങളിലേക്കാണ്. എന്നാൽ ഹിന്ദുമതത്തിലേക്ക് ഇത് വളരെക്കുറവുമാണ്. വസ്തുതകൾ വച്ച് നോക്കുമ്പോൾ ഇത് സത്യവുമാണ്.ഇത് സംഘടിതമാണോ എന്നു ചോദിച്ചാൽ അത് സാധൂകരിക്കുന്ന തെളിവുകൾ ഒന്നും കയ്യിൽ ഇല്ല.
പക്ഷെ സമൂഹത്തിൽ അത്രയധികം ചർച്ചചെയ്യാത്ത നിരവധി സംഭവങ്ങൾ ഉണ്ട്.പക്ഷെ അവയൊക്കെ നോക്കിയാൽ ഇതിലൊക്കെയും പൊതുവായ പാറ്റേൺ ഉണ്ട് എന്നു മനസ്സിലാകും.എന്നുകരുതി എന്നാൽ എല്ലാ പ്രണയവിവാഹങ്ങളും ലൗജിഹാദ് എന്നു പറയാൻ പറ്റില്ലയെന്നും ലൗജിഹാദുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ശ്രീജിത്ത് പണിക്കർ നിലപാട് വ്യക്തമാക്കി.