- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേടി വരും കയ്യുകളിൽ... കിറ്റ് വയ്ക്കും സാമി...;ബ്രണ്ണേശ്വര സുപ്രഭാതവുമായി ശ്രീജിത്ത് പണിക്കർ; ശ്രീജിത്ത് പണിക്കറുടെ ട്രോൾ പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി ചിത്രീകരിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോർഡ് വിവാദത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി ചിത്രീകരിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോർഡിനെ ട്രോളി ശ്രീജിത്ത് പണിക്കരും.ശ്രീ ബ്രണ്ണേശ്വര സുപ്രഭാതം എന്ന പേരിലാണ് സംഭവത്തെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയത്.ഫേസ്ബുക്കിലുടെയായിരുന്നു ട്രോൾ. കലിയുഗ മൊരടനായ പുതിയ ദൈവത്തിന്റെ അപദാനങ്ങൾ അടങ്ങിയ ഓഡിയോ സിഡി 'ശ്രീ ബ്രണ്ണേശ്വര സുപ്രഭാതം' ഇപ്പോൾ വിപണിയിൽ എന്നു തുടങ്ങുന്ന പോസ്റ്റിൽ തേടി വരും കണ്ണുകളിൽ എന്ന പാട്ടിന്റെ ചുവട് പിടിച്ചാണ് സംഭവത്തെ കളിയാക്കി പാരഡി രൂപത്തിൽ ശ്രീജിത്ത് വരികൾ എഴുതിയിരിക്കുന്നത്.
തേടി വരും കയ്യുകളിൽ
കിറ്റ് വയ്ക്കും സാമി
തിരുവോണത്തിന് പേട്ടുപപ്പടം
കേറ്റിവിടും സാമി
സിസിടിവി കേമറയെ
വെട്ടി വീഴ്ത്തും സാമി
സ്വർണ്ണമണി ശ്രീകോവിലിൽ
വീണുരുളും സാമി
ബ്രണ്ണറായി സാമീ...
ബ്രണ്ണറായി സാമീ...
നീട്ടി നിൽക്കും കൈകളിൽ നീ
കിറ്റ് തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജന്
മഞ്ച് തരില്ലേ
ആറ്റു നോറ്റു ഞങ്ങൾ വരും
നിന്റെ ക്യൂബളത്തിൽ
എന്നും ചേർത്തുവച്ച് ഏക്ഷനിടും
കൈ വണങ്ങുന്നേ
ബ്രണ്ണറായി സാമീ... അഭയം
ബ്രണ്ണറായി സാമീ...
എന്നാണ് വരികൾ.. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫ്ളക്സ് സ്ഥാപിച്ചത്. ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്ളകസിൽ എഴുതിയിരുന്നത്. ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേൽ സ്ഥാപിച്ച ഫ്ള്ക്സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് വൈറലായതോടെ ട്രോളന്മാരും പണി തുടങ്ങിയിരുന്നു.
നമ്മുടെ നാട് ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നും ഫേസ്ബുക്കിലെ സിപിഐമ്മുകാർ ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങി എന്ന് തോന്നുന്നു തുടങ്ങിയാണ് ഫ്ളക്സിൽ ഉയരുന്ന പരിഹാസം. ഭൗതിക വാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയിൽ പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം നിരീശ്വരവാദികൾ എന്ന പ്രചാരണമായിരുന്നുവെന്നും പരിശോധിച്ചാൽ മതിയാവും എന്ന് മുമ്പ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിന്റെ പത്രക്കട്ടിംഗിനൊപ്പം വച്ചാണ് ഫ്ളക്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം വിഗ്രഹവൽക്കരണത്തിന് എതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎം പിണറായിക്കെതിരെ നടപടി എടുക്കുമോ എന്നത് അടക്കമുള്ള ചോദ്യങ്ങളും സൈബർ ഇടത്തിൽ ഉയരുന്നുണ്ട്. അതിനിടെ ക്ഷേത്രത്തിനു തൊട്ടുമുന്നിൽ ഇത്തരമൊരു ഫ്ളക്സ് വച്ചത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.
കോൺഗ്രസ് മുൻ എംഎൽഎ വി.ടി. ബൽറാനും നേരത്തെ ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ. എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മറുനാടന് മലയാളി ബ്യൂറോ