- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂപ്രണ്ടിന് മുന്നിൽ പൊട്ടിക്കരഞ്ഞു; ജയിൽ ജീവനക്കാരുടെ ആശ്വാസ വാക്ക് കേട്ട് സെല്ലിനുള്ളിൽ ഏകാന്ത തടവിൽ ഉറങ്ങാതെ ശ്രീജിത്ത് രവി; രാത്രി നൽകിയ ചോറും കറിയും തൊട്ടില്ല; പട്ടുമെത്തയില്ലാതെ പുൽപായിൽ കിടന്ന് കൊതുക് കടി കൊണ്ട് വിങ്ങി വിങ്ങി നടൻ നേരം വെളുപ്പിച്ചു; പോക്സോ കേസിൽ റിമാന്റിലായ ശ്രീജിത്ത് രവിയുടെ ജയിൽ വാസം 'അബദ്ധത്തിൽ' സംഭവിച്ചതോ?
തൃശൂർ. പോക്സോ കേസിൽ റിമാന്റിലായ നടൻ ശ്രീജിത്ത് രവിയെ വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് തൃശൂർ വെസ്റ്റ് പൊലീസ് വിയ്യൂർ സബ് ജയിലിൽ എത്തിച്ചത്.ജയിൽ നടപടികൾ പൂർത്തിയാക്കി സൂപ്രണ്ടിന് മുന്നിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് രവി പൊട്ടിക്കരഞ്ഞു. താൻ മൂന്ന ദിവസമായി മരുന്ന് കഴിക്കുന്നില്ലന്നും മാനസിക പ്രശ്നം ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ശ്രീജിത്ത് രവി കരഞ്ഞു പറഞ്ഞു. ഇതിനിടെ സൂപ്രണ്ടും മറ്റു ജയിൽ ജീവനക്കാരും ആശ്വസിപ്പിച്ചെങ്കിലും ശ്രീജിത്ത് കരിച്ചിൽ നിർത്തിയിരുന്നില്ല.
ഇതിനിടെ തടവുകാർക്ക് നമ്പർ അനുവദിക്കുന്ന ഉദ്യോഗസ്ഥൻ എത്തി. ശ്രീജിത്തിന് 1608 നമ്പർ അനുവദിച്ചതായി അറിയിച്ചു. 1608ാം നമ്പർ തടവുകാരനായ ശ്രീജിത്ത് രവിയെ രണ്ടു വാർഡന്മാർ ചേർന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലിൽ എത്തിച്ചു. അപ്പോഴും ശ്രീജിത്ത് വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. കേസിൽപ്പെട്ടതുമൂലം പൊതു സമൂഹം എന്തു വിചാരിക്കും കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു കരച്ചിൽ. ഡി ബ്ലോക്കിൽ ഏകാന്ത തടവിലാണ് ശ്രീജിത്ത് രവിയെ പാർപ്പിച്ചത്. മറ്റു തടവുകാർ ആക്രമിക്കുകയോ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് ഏകാന്ത തടവിൽ പാർപ്പിച്ചത്. രണ്ടു മുന്ന് ദിവസം കഴിഞ്ഞ ശേഷം മറ്റു തടവുകാർക്ക് ഒപ്പം പാർപ്പിക്കനാണ് ആലോചന. സെല്ലിന് പുറത്ത് ഒരു വാർഡനെ കാവലും ഏർപ്പെടുത്തി. ആറുമണി കഴിഞ്ഞതോടെ വാർഡൻ സെല്ല് പൂട്ടി താക്കോൽ എടുത്തു.
രാത്രി ഭക്ഷണമായ ചോറു കറിയും എത്തിച്ചുവെങ്കിലും കഴിച്ചില്ല. കിടക്കാനായി നല്കിയ പുൽപ്പായിൽ കിടന്നു. മൂടാൻ നല്കിയ ചവക്കാളം ( പുതപ്പ് ) മടക്കി തലയിണയായി വെച്ചു കിടന്നെങ്കിലും ഉറങ്ങിയില്ല. കുടുംബത്തെ ഓർത്ത് വിങ്ങി പൊട്ടികൊണ്ടിരുന്ന ശ്രീജിത്തിനെ കാവൽ നിന്ന വാർഡനും ആശ്വസിപ്പിച്ചു. സെല്ലിലെ കൊതുക് കടി കാരണം രാത്രി മുഴുവൻ ചൊറിച്ചിലും കരച്ചിലുമായാണ് നേരം വെളുപ്പിച്ചത്. വിയ്യൂർ സെന്ററൽ ജയിലിലെ ഡോക്ടർ ശ്രീജിത്ത രവിയെ പരിശോധിക്കും. മാനസിക രോഗ വിദഗ്ധനെയും കാണിക്കും.
പോക്‌സോ കേസിൽ പ്രതിയായ ശ്രീജിത്തിനെ ഇന്നലെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തത്. . കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയത് രോഗാവസ്ഥ മൂലമാണെന്ന ശ്രീജിത്ത രവിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് രോഗാമാണെന്നും മരുന്നു കഴിക്കാത്തതു മൂലമാണ് നഗ്നത പ്രദർശിപ്പിച്ചതെന്നും നടൻ വാദിച്ചത്. തനിക്ക് ജാമ്യം നൽകണമെന്നും ശ്രീജിത്ത് രവി വാദിച്ചു. ചില മെഡിക്കൽ രേഖകളും പ്രതി കോടതയിൽ ഹാജരാക്കിയെങ്കിലും ഇപ്പോഴത്തെ നിലയിൽ പ്രതിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു.
പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് നടന് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. താൻ മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്ത് പൊലീസിൽ നൽകിയ മൊഴിയും. എന്നാൽ, ഇത് രക്ഷപെടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്നാണ് പ്രതിയെ റിമാൻഡു ചെയ്തത്.
കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. ബുധനാഴ്ച തൃശൂർ അയ്യന്തോളിലാണ് സംഭവം നടന്നത്. . തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്. ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ളാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് ശേഷമാണ് പരാതി നൽകിയത്.
കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ പറഞ്ഞു. അതേസമയം ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയും കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. കേസിന്റെ വിശദാംശങ്ങൾ തേടാൻ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നിർദ്ദേശം നൽകിയിട്ടുണ്ട് ഇത് രണ്ടാം തവണയാണ് ഇയാൾ സമാനമായ കേസിൽ അറസ്റ്റിലാകുന്നത്.
അതേസമയം ശ്രീജിത്ത് രവി ഇത്തരം കേസിൽ അറസ്റ്റിലാകുന്നത് ആദ്യ സംഭവമല്ല. 2016 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളുടെ മുന്നിലും നടൻ നഗ്നത കാട്ടിയിരുന്നു. അന്ന് കാറിലെത്തിയ ഇയാൾ തങ്ങൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും കാട്ടി വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെതിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്ത് രവി യെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കോടതി ജാമ്യം നൽകി. അതുകൊണ്ട് ജയിലിലേക്ക് പോകേണ്ടി വന്നില്ല. രണ്ടാം ഊഴത്തിൽ ജയിലിലുമായി.
ഇപ്പോഴത്തെ കേസിൽ നടൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നുമാണ് നടൻ പൊലീസിനോട് പറഞ്ഞത്. മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്നും ശ്രീജിത്ത് രവി മൊഴി നൽകിയിരുന്നു. മാത്രമല്ല നഗ്നത കാട്ടലിന് ഇരയായ കുട്ടികളെയും ശ്രീജിത്ത് തിരിച്ചറിഞ്ഞിരുന്നു. മാനസികരോഗങ്ങളുടെ ഗണത്തിൽ വരുന്ന എക്സിബിഷനിസം അസുഖമാണ് ശ്രീജിത്ത് രവിക്കെന്നാണ് മാനസിക രോഗ വിദഗ്ധരും വ്യക്തമാക്കുന്നത്.
യാതൊരു മുൻപരിചയവുമില്ലാത്ത ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി ലൈംഗിക ഭാഗങ്ങൾ കാണിക്കുക എന്നുള്ളതാണ് എക്സിബിഷനിസം എന്ന രോഗാവസ്ഥ.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്